Pages

പടിയിറങ്ങിയ ഓര്‍മ്മകള്‍

ഒരു വര്‍ഷം .. അതെത്ര വേഗമാണ്‌  പടിയിറങ്ങിപ്പോയത് ? ഒരു പിടി നല്ല ഓര്‍മകളും അതിലേറെ വേദനിപ്പിക്കുന്ന ഒട്ടേറെ സത്യങ്ങളുമായി 2012 അവസാനിക്കുകയാണ്..  തിരിച്ചും മറിച്ചും ഗണിച്ചും നോക്കിയാലും നമുക്കെല്ലാവര്‍ക്കും നേട്ടങ്ങള്‍ തന്നെ, കാരണം ചുരുങ്ങിയ പക്ഷം ഇത് വായിക്കുന്നവരെങ്കിലും ജീവനോടെ ഇരിക്കുന്നല്ലോ. എന്നാല്‍ ഈ യാത്രയില്‍ നമ്മോടൊപ്പം ഉണ്ടായിരുന്നോ എത്രയോ പേര്‍ ഒരു യാത്ര പറയാനുള്ള സമയം പോലും നമുക്ക് നല്‍കാതെ നമ്മെ വിട്ടു പോയിട്ടുണ്ട്. ഇതത്രയും പറഞ്ഞു നിങ്ങളുടെ മനസ്സിലെ ഊര്‍ജത്തെ ഞാന്‍ കെടുത്തുന്നില്ല, പകരം ഒരോര്‍മ്മപ്പെടുത്തല്‍ മാത്രമാണ് നീയും ഞാനും എല്ലാം ഇത്രയേ ഉള്ളൂ എന്ന് .. ഏറി വന്നാല്‍ ഒരു നൂറു വര്‍ഷം  അത്രയൊക്കെയേ ഉള്ളൂ നമ്മുടെയൊക്കെ ആയുസ്സ് അതിനിടയില്‍ കാണുന്ന ഒരുപാട് മുഖങ്ങള്‍ , ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് നേരിട്ട് വരുന്നു .. മറ്റു ചിലര്‍ നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. ഓരോരുത്തരും പ്രിയപ്പെട്ടവര്‍ തന്നെ. ആര്, ആരെ, ആര്‍ക്കു, എപ്പോള്‍ എങ്ങനെ, വേണ്ടി വരുമെന്നു ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല, എല്ലാവരെയും സ്നേഹിക്കുക. എല്ലാവര്‍ക്കും നന്മകള്‍ നേരുക.. സഹജീവികളോട് കരുണയുള്ളവനായിരിക്കുക.. എങ്കില്‍ നമുക്കും സന്തോഷവും സമാധാനവും താനേ വന്നു ചേരും..

ഈ വൈകിയ വേളയില്‍ എല്ലാവര്‍ക്കും നവവത്സരാശംസകള്‍  നേര്‍ന്നു കൊള്ളുന്നു..  കുറച്ചു കൂടുതല്‍ പറയാനുണ്ട് , അത് വഴിയെ..

സഖാവേ..


സഖാവേ

 ചിന്തിയ ചോരയും
ചലിപ്പിച്ച മുഷ്ടിയും
ചിന്തയിലെ പ്രസ്ഥാനവും
ചങ്കൂറ്റവും ആദര്‍ശവും
തിരിഞ്ഞു നോക്കും ഇന്നലെകളിലേക്ക് ..
തലതിരിഞ്ഞവനെന്നു വിളിക്കുമെന്നെയെങ്കിലും
തകര്‍ക്കപ്പെടാത്ത വിശ്വാസവും
തളരാതിരിക്കും പ്രതീക്ഷയും
താളത്തില്‍ എന്നെവിളിക്കും
സഖാവേ സഖാവേ എന്ന് മാത്രം ..

> SAN <

കരഞ്ഞാടിയിലെ കഥ..

മഹാരാഷ്ട്രയിലെ രത്നഗിരിയ്ക്കും പനവേലിനും മദ്ധ്യേ ഒരു സ്ഥലമാണ് കരഞ്ചാടി.. കരഞ്ഞാടി എന്ന് പറയാനാ എനിക്കിഷ്ട്ടം.. ന്റെ മുംബൈ ട്രിപ്പ്‌ കഴിഞ്ഞു വരുന്ന വഴിയാണ് സംഭവം. പെട്ടെന്ന് തീരുമാനിച്ച യാത്രയായത് കൊണ്ട് ടിക്കറ്റ്‌ ഒന്നും റിസേര്‍വ് ചെയ്തിരുന്നില്ല.. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഇരുന്നു തന്നെ യാത്ര. പക്ഷെ തിരിച്ചു വരുന്ന വഴി സൂചി കുത്താന്‍ പോലും ഇടയില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ യാത്ര എനിക്ക് പിടിച്ചില്ല.. രണ്ടും കല്‍പ്പിച്ചു ഒരു സ്ലീപ്പര്‍ കോച്ചില്‍ കയറിയിരുന്നു. ഏമാന്മാര്‍ വല്ലവരും പിടിച്ചാല്‍ വല്ല കൈമടക്കും കൊടുക്കാം എന്നായിരുന്നു പ്ലാന്‍ .. പതിവിലേറെ ഉള്ള തിരക്ക് മനസിലായതിനാല്‍ ടിക്കറ്റ്‌ ചെക്കര്‍ ഒന്നും പറഞ്ഞില്ല.. കുറെ ദൂരം ചെന്നതിനു ശേഷം ഇനി നിര്‍ത്തുന്ന സ്റ്റേഷനില്‍ ഇറങ്ങി പുറകില്‍ ജനറലില്‍ പോയിരിക്കണം എന്ന് മാത്രം പറഞ്ഞു. ഞാനും സിറാജും റിഷാധും അക്ഷരം പ്രതി അനുസരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ക്രോസ്സിങ്ങിനു വേണ്ടി ട്രെയിന്‍ കരഞ്ഞാടിയില്‍ പിടിച്ചിട്ടു.. കുറെ നേരം ഞങ്ങള്‍ പുറത്തിറങ്ങാതെ ഇരുന്നു. പിന്നെ പെട്ടന്ന് എന്തോ വെളിപാട് കിട്ടിയ പോലെ ചാടിയിറങ്ങി പുറകിലേക്ക് പോകാന്‍ നോക്കി.. ഞങ്ങള്‍ മൂന്നു പേരും പുറത്തിറങ്ങി പിന്നോട്ട് നടന്നു.. നടത്തത്തിനിടയില്‍ വണ്ടി മുന്നോട്റെടുത്തത് ആരും അറിഞ്ഞില്ല.. അറിഞ്ഞപ്പോഴേക്കും വൈകി. ഓടിക്കയറാന്‍ നോക്കുമ്പോള്‍ ജനറലിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നു.. പിന്നെ കയറാന്‍ പുറകില്‍ വേറെ കോച്ച് ഒന്നും ഇല്ലാതിരുന്നതിനാല്‍ പെട്ടു എന്ന് മനസ്സിലാക്കി മേപ്പോട്ടും നോക്കി നിന്നു. ഇനി അടുത്ത ട്രെയിന്‍ വരും എന്ന പ്രതീക്ഷയില്‍ സ്റ്റേഷനില്‍ വെയിറ്റ് ചെയ്യാന്‍ വേണ്ടി നടന്നപ്പോള്‍ അവിടെ ആകെ ഉണ്ടായിരുന്നു സ്റ്റേഷന്‍ മാസ്ടറും  പിന്നൊരാളും പറഞ്ഞത് കേട്ടപ്പോള്‍ തൃപ്തിയായി.. ഇവിടെ വേറെ ട്രെയിന്‍ ഒന്നും നിര്‍ത്തില്ലാത്രെ .. അടുത്ത ട്രെയിന്‍ രാവിലെ ഒന്‍പതു മണിയ്ക്കാണ് അതും വന്ന വഴി തിരിച്ചു പോകാനുള്ള ട്രെയിന്‍ . ഇത്രയും നടക്കുമ്പോള്‍ സമയം രാത്രി ഒരുമണി. വൈകിട്ടെങ്ങാനും വല്ലതും കഴിച്ചതിനു ശേഷം ഒരു വഹ അകത്തു പോയിട്ടില്ല.. അവിടെയാണെങ്കില്‍ എലിവിഷം പോലും കിട്ടാനുമില്ല.. ഒന്ന് തല ചായ്ക്കാന്‍ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടക്കുമ്പോള്‍ മുന്നില്‍ നല്ല ഉശിരന്‍ നായ്ക്കള്‍ നിന്നു കുരയ്ക്കുന്നു.. ഒരു നിമിഷം അവിടെ നിന്നു പോയി.. മൂത്രം പോയോ എന്ന് നോക്കാന്‍ ഞങ്ങളിലാരോ താഴോട്ടു നോക്കി.. ഭാഗ്യം ഇല്ല. പിന്നെ ഞങ്ങളുടെ അവസ്ഥ കണ്ടു മനസ്സലിഞ്ഞിട്ടാണെന്നു തോന്നുന്നു അവ വഴി മാറി തന്നു.. എല്ലാരും കിട്ടിയ കുറച്ചു സ്ഥലത്ത് ഉറങ്ങാന്‍ തീരുമാനിച്ചു. ഒരു നാലര ആയപ്പോഴേക്കും എനിക്കുറക്കം മതിയായി. മെല്ലെ എഴുന്നേറ്റു അതിലെയൊക്കെ നടക്കാന്‍ തുടങ്ങി. ഒരു കാര്യം വ്യക്തമായി.. സ്റ്റേഷനില്‍ മാത്രമല്ല അതിന്റെ ഒരു രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ പോലും ഒരു ചുക്കുമില്ല എന്ന്. ഉടുക്കാന്‍ കൊണ്ടുപോയ വെള്ള മുണ്ട് പുതച്ചു ഞാന്‍ ആ വഴിയൊക്കെ നടക്കാന്‍ തുടങ്ങി ആരെയെങ്കിലും കണ്ടാല്‍ വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് കരുതി.. (ചുമ്മാ..) പക്ഷെ ആരെ കാണാന്‍ ? കുറെ ദൂരം നടന്നപ്പോള്‍ ഒരു വെള്ള രൂപം ദൂരെ നിന്നും നടന്നു വരുന്നത് കണ്ടു.. എനിക്കെന്തോ ഒരു പേടി തോന്നി.. വല്ല പ്രേതവും വരുന്നത് പോലെ.. പേടി കൂടിക്കൂടി വന്നു. അയാളുടെ അടുത്ത് പോകാതെ തിരിഞ്ഞു നടക്കാന്‍ എന്നെ ആരോ പ്രേരിപ്പിച്ചു വെള്ള മുണ്ട് ഒന്നുകൂടെ അഴിച്ചു പുതച്ചു കൊണ്ട് ഞാന്‍ വേഗത്തില്‍ തിരിഞ്ഞു നടന്നു .. എന്നെ കണ്ടിട്ടാവണം ഞെട്ടിക്കൊണ്ടു അയാളും തിരിച്ചു നടന്നു.. പിന്നെ പുറത്തേക്കു പോകാന്‍ എന്തോ ഒരു പേടി പോലെ.. വീണ്ടും സ്റ്റേഷനില്‍ വന്നു ഉറങ്ങാതെ കിടന്നു. നായ്ക്കളുടെ കുരയും കേട്ട് കൊണ്ട്. എന്തായാലും ആ രാത്രി ഈ ജീവിതത്തില്‍ മറക്കില്ല. ഇനിയും കുറച്ചു കഥ ബാക്കിയുണ്ട് സമയം പോലെ പറയാം...



ഇവിടിപ്പം ആരാ ശശി ?

ഒരു പെണ്മണി എലിയെ കുറിച്ച് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ ഒരു പോസ്ടിട്ടത്രെ, 

"ഹെല്‍പ് മീ .. ഹെല്‍പ് മീ .! എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? "

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നൊഴിയാതെ കമന്റുകളും വന്നു കൊണ്ടിരുന്നു. കാരണവന്മാരും പയ്യന്മാരും എന്ന് വേണ്ട സകലമാന പഞ്ചാരക്കുട്ടന്മാരും അവിടെ വന്നു ലൈക്കിയും കമെന്റിയും  പോസ്റ്റ്‌ ഹിറ്റാക്കി. ഇതൊക്കെ ഒളിഞ്ഞിരുന്നു നോക്കിയ വേറൊരു വിദ്ധ്വാന്‍ ചര്‍ച്ച തീര്‍ന്ന മുറയ്ക്ക് രായ്ക്കു രാമാനം ഇതൊക്കെ കൂടി തന്റെ ബ്ലോഗില്‍ ഒരു പോസ്ടാക്കി  പുലരും മുന്‍പേ ഗ്രൂപ്പായ ഗ്രൂപ്പ് മുഴുവന്‍ പാണരെ പോലെ പാടി നടന്നു. ആദ്യ കഥ ഇവിടെ തീര്‍ന്നു..

രണ്ടാം ഭാഗം ആരംഭിക്കുന്നത് ഫേസ്ബുക്കിലെ പേജുകളിലാണ്.
പൊടിമോളും ശശിയും കുമാരനും എന്ന് വേണ്ട മലയാളം പറയുന്ന പേജായ പേജു മുഴുവന്‍ നാട്ടുകാരിതും പേറി നടന്നു. ലൈക്കിനു ലൈക്കും കമെന്റിനു കമെന്റും ഒട്ടും കുറവില്ലാതെ കിട്ടി. കുറേപ്പേര്‍ കഥയറിയാതെ ആട്ടം കണ്ടു നിന്നു, വേറെ കുറെ പേര്‍ ഈ കഥ പോയ വഴിയെല്ലാം തിരഞ്ഞു ചെന്ന് ലിങ്കെല്ലാം വാരിയെടുത്ത് വേണ്ടപ്പെട്ടവര്‍ക്കൊക്കെ എത്തിച്ചു കൊടുത്തു.. ആവശ്യാനുസരണം ലൈക്കിന്റെയും കമെന്റിന്റെയും സ്ക്രീന്‍ ഷോട്ടുകളും വിതരണം ചെയ്തു. ഒടുക്കം കറങ്ങിത്തിരിഞ്ഞു ഈ കഥയൊക്കെ എവിടെ തുടങ്ങിയോ അവിടെ തന്നെ തിരിച്ചെത്തി. 

മുഖപുസ്തക താളുകള്‍ നിറയെ തേടിനടന്നു ലിങ്കുകളും വാരിയെടുത്ത് സ്ക്രീന്‍ ഷോട്ടും ഉണ്ടാക്കി ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യാന്‍ പാകത്തില്‍ എത്തിയവരെ കാത്തിരുന്നത് മറ്റൊരു ചോദ്യം

"ഹെല്‍പ് മീ പ്ലീസ്! കൊതുക് മാംസഭുക്കോ അതോ സസ്യഭുക്കോ??" 

മുന്‍പത്തെ പോലെ തികച്ചും ന്യായമായ സംശയം. ആകെ ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ചോദ്യ കര്‍ത്താവ്‌ ഒരു ആണ്‍തരിയായിരുന്നു.. വ്യക്തമായ ഉത്തരം പോയിട്ട് ഒരു ലൈക്‌ എങ്കിലും കിട്ടുമോ എന്ന് ശങ്കിച്ച് നിന്ന ആദ്യ നിമിഷങ്ങള്‍ .. ആ ശങ്കയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പിന്നങ്ങോട്ട് കമെന്റുമഴയായിരുന്നു.. മടിച്ചു നില്‍ക്കാതെ കടന്നു വന്നവരെല്ലാം തനിക്കറിയാവുന്ന വിജ്ഞാന കോശത്തിലെ വിവരങ്ങളെല്ലാം പാകത്തിന് വിളമ്പി. നിമിഷങ്ങള്‍ക്കുള്ളില്‍ കമെന്റുകളുടെ എണ്ണം നൂറു എന്ന സ്വപ്ന സംഖ്യ തൊട്ടു. സെഞ്ച്വറി അടിച്ചുവെന്നര്‍ത്ഥം. മൂന്ന് മണിക്കൂറുകള്‍ക്കിപ്പുറം, ഇതെഴുതുമ്പോള്‍ കമെന്റുകളുടെ എണ്ണം 160 ആയിരിക്കുന്നു.

ചോദ്യകര്‍ത്താവിന് മതിയായ ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും ഒരാണ്‍തരി വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കും എന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. ചോരയും കോഴിമുട്ടയും കൊച്ചിയും അച്ചിയും ഒക്കെ ആ ചര്‍ച്ചയില്‍ വിഷയങ്ങളായി. 

എന്റെ ഖേദം ഇതൊന്നുമല്ല ഈ നൂറ്റിയറുപതു കമെന്റുകളില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം ആണ്‍തരികളുടേതു  തന്നെയാണ്.. അപ്പൊ ഞാനൊരു ചോദ്യം ചോദിച്ചോട്ടെ?? നാക്ക്‌ പുറത്തേക്കു തള്ളിയിട്ടിട്ടാണ് ചോദിക്കുന്നത് .. 

ഇവിടാരാ ശശി??  അല്ല ശരിക്കും ആരാ ശശി? 



ഒരു ബ്രാന്റഡ് കഥ.

     ഷോപ്പിംഗ്‌ മാളിലെ ഫുഡ്‌ കോര്‍ട്ടില്‍ ഒഴിഞ്ഞ കോണില്‍ മുഖാമുഖമിരുന്നു കൊണ്ട് സംസാരിച്ചു തുടങ്ങിയപ്പോഴേ ഇവള്‍ ശരിയാകില്ല എന്നെന്റെ മനസ്സ് ഒരു നൂറുവട്ടം മന്ത്രിച്ചു. ഫേസ്ബുക്കിലെ പരിചയം വളര്‍ന്നു പന്തലിച്ചു ഇപ്പോള്‍ ഫുഡ്‌ കോര്‍ട്ട് വരെയെത്തി നില്‍ക്കുന്നു. ചറപറായെന്നു വാ തോരാതെ സംസാരിക്കുന്ന എനിക്ക് ഒരു വാക്ക് പോലും തിരിച്ചു പറയാന്‍ സമയം തരാതെ അവള്‍ടെ വക ചറപറ സംസാരം.. എന്റമ്മോ ശരിക്കും ഒരു വായാടി..

ഇവളെ എങ്ങനെ ഒതുക്കും എന്നറിയാതെ മുകളിലോട്ടു നോക്കിയിരുന്നു കുറച്ചു നേരം.. നോ രക്ഷ. ഒരു ചെറിയ പിടി പോലും തരുന്നില്ല. എന്തൊക്കെയോ പറഞ്ഞു പറഞ്ഞു അവസാനം പര്‍ച്ചേസിങ്ങില്‍ എത്തി കാര്യങ്ങള്‍ .. അവള്‍ വാങ്ങുന്നതൊക്കെ ബ്രാന്‍ഡഡ്    ആണത്രേ..!!
കയ്യിലുള്ള പേഴ്സ് , ധരിച്ചിരിക്കുന്ന വസ്ത്രം, മൊബൈല്‍ , ചെരുപ്പ് , ഒര്‍നമെന്റ്സ് , അങ്ങനെ ബ്രാന്‍ഡ്‌ തിരിച്ചു ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു.. കൂടെ അതിന്റെയൊക്കെ വിലയും.

ഇതൊക്കെ പോരാഞ്ഞു എന്റെ ജീന്‍സ് ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നോടൊരു ചോദ്യം "അല്ല ഇതേതു ബ്രാന്‍ഡ്‌ ആണ് ? "

ഓ വല്ല്യ ബ്രാന്‍ഡ്‌ ഒന്നുമല്ല.. ഇഷ്ട്ടായപ്പോള്‍ അങ്ങ് വാങ്ങി എന്നെ ഉള്ളൂ, വല്ല്യ വിലയും ഇല്ല വെറും എഴുനൂറു രൂപ.

ഈ ടി ഷര്‍ട്ടോ? .. അവള്‍ വിടാന്‍ ഭാവമില്ല.

അതൊരു നൂറു രൂപ കൊടുത്തു വാങ്ങിയതാ, എനിക്ക് നന്നായി ചേരും എന്ന് ഫ്രണ്ട് പറഞ്ഞപ്പോള്‍ പിന്നെ നോക്കിയില്ല .. അങ്ങ് വാങ്ങി.

കയ്യിലെ fastrack വാച്ച് അവള്‍ക്കിഷ്ട്ടായി , വല്ല്യ ബ്രാന്‍ഡ്‌ ആണത്രേ.. ഹാവൂ ഇതോടെ നിര്‍ത്തി എന്ന് കരുതി ഇരിക്ക്യായിരുന്നു.. അപ്പോഴാണ്‌ അടുത്ത ഉപദേശം.. "നോക്കൂ ഈ ഡ്രസ്സ്‌ ഒക്കെ വാങ്ങുമ്പോള്‍ ബ്രാന്‍ഡ്‌ നോക്കി തന്നെ വാങ്ങണം.. അല്ലെങ്കില്‍ സ്കിന്‍ പ്രോബ്ലെംസ് ഉണ്ടാകും. ദാ  ആ പോകുന്ന ചേട്ടനെ നോക്കൂ ഷര്‍ട്ട്‌ ഏതോ നല്ല ക്വാളിറ്റി സാധനമാണ് , അതൊക്കെ ഇട്ടു നടന്നാല്‍ നല്ല കംഫോര്ട്ട് ആയിരിക്കും"

എന്റെ സകല ക്ഷമയും കെട്ടു. പിന്നൊന്നും നോക്കീല ചുറ്റുവട്ടത്ത് അധികം ആരും ഇല്ല എന്നുറപ്പ് വരുത്തിക്കൊണ്ട് എഴുന്നേറ്റു നിന്നിട്ട് എന്റെ നൂറു രൂപയുടെ ടി ഷര്‍ട്ട് fastrack  വാച്ച് ധരിച്ച ഇടതു കൈകൊണ്ടു സ്വല്‍പ്പം ഉയര്‍ത്തിക്കൊണ്ടും എഴുനൂറു രൂപയുടെ ജീന്‍സ് അല്‍പ്പം താഴ്ത്തിക്കൊണ്ടും അകത്തെ ബ്രാന്റഡ്   VIP Frenchie  അണ്ടര്‍ വെയര്‍ കാണിച്ചു കൊടുത്തുകൊണ്ട്  പറഞ്ഞു

"ദേ  ഇത് നോക്കിക്കേ.. ഇത് നല്ല ബ്രാന്‍ഡ്  ആണ് , 110 രൂപയായി,  സ്കിന്‍ പ്രോബ്ലം ഒന്നും ഉണ്ടാക്കില്ല.. ഒന്ന് തൊട്ടു നോക്കിക്കെ നല്ല ക്വാളിറ്റി മെറ്റീരിയല്‍ ആണ്, ഡബിള്‍ ലെയര്‍ കോട്ടിംഗ് ഒക്കെ ഉണ്ട് .. ദാ .." 

അവള്‍ക്കെന്റെ 'ബ്രാന്‍ഡ്‌' നോക്കണോ അതോ മുഖത്ത് നോക്കണോ എന്ന് confusion ആയിക്കാണും.. എന്തായാലും പിന്നെ അധിക നേരം അവിടെ നിന്നില്ല.. ചമ്മിയ മുഖത്തോടെ മാളിന്റെ പടിയിറങ്ങി.

ബ്രാന്‍ഡ്‌ ചോദിക്കുന്നവരോട് മറുപടി പറയാന്‍ എനിക്കൊരുത്തരവും ആയി ശല്യം തലയില്‍ നിന്നൊഴിഞ്ഞു പോവേം ചെയ്തു..

"ഇനി ഇത് വായിക്കുന്നവരോട് രണ്ടു വാക്ക് 'ഇത് കഥയാണ്‌ , വെറും കഥ.. സദാചാരവാദം പറഞ്ഞാരും പടവാളെടുത്ത് വരേണ്ടാ.. ഞാനൊരു പാവാണ്..  "

ഡാഷ് മേനോന് ഒരു മറുപടി..



ആദ്യം ഈ സ്ക്രീന്‍ ഷോട്ട് ഒന്ന് മനസ്സിരുത്തി വായിക്കുക. ഇതില്‍ ചുവപ്പ് രേഖപ്പെടുത്തിയ ഭാഗങ്ങള്‍ നിങ്ങള്‍ വായിച്ചില്ലെങ്കിലും ഒന്നും തന്നെ സംഭവിക്കില്ല .. കാരണം ആ ഭാഗങ്ങളില്‍ ചില പേരുകള്‍ അല്ലാതെ മറ്റൊന്നും ഇല്ല. പറയാന്‍ പോകുന്നത് ഒരു സ്ത്രീയെ പറ്റിയാണ് എന്ന ബോധ്യമുള്ളതു കൊണ്ട് തന്നെ മര്യാദയുടെ ഭാഷയില്‍ മുഴുവന്‍ എഴുതി തീര്‍ക്കണം എന്നൊരാഗ്രഹവും ഉണ്ട്. 

ഒരാളെ കുറിച്ചുള്ള വിമര്‍ശനാത്മകമായ പോസ്റ്റിനു വിമര്‍ശിക്കപ്പെട്ട വ്യക്തി നല്‍കിയ മറുപടി കമന്റിന്റെ സ്ക്രീന്‍ ഷോട്ട് ആണ് ചുവടെ.. 





ഇനി ഈ മറുപടി നല്‍കിയ വ്യക്തി നടത്തിയിട്ടുള്ള ചില പ്രസ്താവനകള്‍ പറയാം.. 

1. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അസംഖ്യം സാഹിത്യ ശിശുക്കള്‍ എഫ് ബീ തൊട്ടിലില്‍ നിലവിളിക്കുന്നു.

2. അച്ചടി. മഷി, കടലാസ്, പേന എല്ലാം നശിക്കുന്ന ഒരു കാലം വരുമോ? ചിലപ്പോള്‍ വരാം. ഞാന്‍ മരിച്ചൊക്കെ കഴിഞ്ഞേ ഉണ്ടാവൂ.

3. സിസ്റ്റം ഓഫ് ചെയ്ത് രണ്ട് പുസ്തകം വായിക്കൂന്നേ...
4.  മഴയില്ലാത്തപ്പോള്‍ എനിക്ക് എഴുതാനെ പറ്റില്ല..
5. " ഫേസ് ബുക്ക് ചുമരും കക്കൂസ് ചുമരും ഒന്നാകുന്നതിലെ നീതി
ഫേസ് ബുക്കിലെ വമ്പന്‍ സ്രാവുകള്‍ക്ക് നീതികരിക്കാനകാത്ത ഒരു സത്യമാണ് ഞാന്‍ എഴുതാന്‍ പോകുന്നത്. ആദ്യ കാലം മുതല്‍ക്കേ ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലും എഴുതുന്നത് കാണുമ്പോള്‍ എനിക്ക് തീവണ്ടിയുടെ കക്കൂസ് മുറികള്‍ ഓര്‍മ്മവരും. ചുമരെഴുത്തിന്റെ ആദിമ സുഖത്തില്‍ അഭിരമിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍. നാല് ചുമരിന്റെ ധൈര്യം.....മനുഷ്യനെ ബിരിയാണി വച്ച് തിന്നുന്നതും വേലക്കാരിയെ ക്രൂരമായി ഉപദ്രവിക്കുന്നതും പെണ്‍കുട്ടികളെ ബാലത്കാരം ചെയ്യുന്നതും ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യും ചിലര്‍.. അത് ഭംഗിയായി ചുമരില്‍ പോസ്റ്റ്‌ ചെയ്യും വേറെ ചിലര്‍.. ഹ്ഹാ.... ഇത് കിടിലന്‍ എന്ന് പറഞ്ഞു കാണുകയും പങ്കു വെച്ച് ആസ്വദിക്കുകയും ചെയ്യും മറ്റു ചിലര്‍ ...... ഇത് കണ്ടു നിലവിളിക്കും വേറെ കൂട്ടര്‍ ...... ലൈക്‌, അണ്‍ ലൈക്‌ .. അത്മരോഷതിനെ ആയിരം വഴികള്‍... ഒന്നും ചെയ്യാനാകാത്ത ഒരു നപുംസക മനോഭാവം..... അടച്ച നാല് ചുമരിനുള്ളിലെ അടക്കി വെച്ച ആത്മ വികാരം. ഒന്നിനും ധൈര്യമില്ലാത്ത ഭീരുക്കളുടെ ആത്മ രോഷം..... ഇതിനു മുമ്പേ ഞാന്‍ കക്കൂസ് ചുമരുകളില്‍ മാത്രമേ കണ്ടിട്ടുള്ളു..... അടുത്ത വീട്ടില്‍ ചാവനായി കിടക്കുന്ന തളര്‍വാതം വന്ന ചേട്ടനെ കണ്ടിട്ട് 3 വര്‍ഷമായി. അയാളുടെ കുടുംബക്കാരെ കണ്ടാല്‍ ചിരിക്കാന്‍ വിഷമം. മരുന്നിനു പൈസ ചോദിച്ചാലോ.. വിശക്കുന്ന കുഞ്ഞിനു അരി വാങ്ങാന്‍ 10 രൂപ കൊടുക്കേണ്ടി വന്നാലോ. ആ ചേട്ടന്റെ പടം ഒന്ന് ഫേസ് ബുക്കില്‍ ഇട്ടു നോക്ക്... ഷെയര്‍ ചെയ്യുന്നു. ലൈക്‌ ചെയ്യുന്നു. കരയുന്നു. കോക്രി കാണിക്കുന്നു. ബ്ലോഗ്‌ എഴുതുന്നു...ഹ്ഹോ ... എന്തൊരു പ്രകടനം. ഇത്തരം ഷണ്ടന്‍മാരുടെ ആഭാസകരമായ നാട്യങ്ങള്‍ എഴുതിയ ചുമര്‍ ഫേസ് ബൂക്കിനും കക്കൂസ്സിനും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു"

______


ഇതൊക്കെ വെറും സാമ്പിള്‍ .. തിരഞ്ഞെടുക്കാന്‍ നിന്നാല്‍ ദിവസങ്ങള്‍ തികയാതെ വരും. അത്തരം ഒരു സാഹസത്തിനു ഞാന്‍ നില്‍ക്കുന്നില്ല.. പുള്ളിക്കാരിയുടെ ഭാഷയില്‍  പറഞ്ഞാല്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത പ്രി മെച്വര്‍ പേറു തന്നെയാണ് ഞാനും. (സാഹിത്യ ശിശു.. ) 

പുള്ളിക്കാരിയുടെ മുകളിലെ കമന്റ്‌ മാത്രം എടുത്തു വെറുതെ ഒന്ന് കീറി മുറിച്ചു നോക്കിയപ്പോള്‍ കണ്ടത് അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരാളും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വിധം അക്ഷരത്തെറ്റുകളാണ്. 
കൂടാതെ ഒന്നായി എഴുതേണ്ട വാക്കുകളെ മുറിച്ചു രണ്ടായി എഴുതിയിരിക്കുന്നു, അഭി സംഭോദന (അഭിസംബോധന ), വ്യക്തി ഹത്യ (വ്യക്തിഹത്യ) എന്നൊക്കെ എഴുതി കാണുമ്പോള്‍ ഭഗവാനെ ക്ഷമയുടെ നെല്ലിപലക കണ്ടു പോകും. 'ധ്രിതി'  ആണോ 'ധൃതി' ആണോ ശരി എന്ന് എഫ് ബീ തൊട്ടിലില്‍ കിടന്നു നിലവിളിക്കുന്ന പല ശിശുക്കള്‍ക്കും അറിയാം എങ്കിലും 'അച്ചടി കട്ടിലിലെ' ഈ ഭവതി മാത്രം അറിയാതെ പോയതിലെ ന്യായം എനിക്ക് മനസിലാകുന്നില്ല.. ബ്ളോഗില്‍ പോയി നോക്കിയാല്‍ ഇതിലേറെ കാണാന്‍ പറ്റും ഉന്തിയ എന്ന പദം  ഉന്ധിയ  എന്നൊക്കെ എഴുതിവെച്ചിരിക്കുന്നു.. (ഞാന്‍ കളിയാകുകയല്ല, എല്ലാം തികഞ്ഞവന്‍ എന്ന് അഹങ്കരിക്കുകയുമല്ല, പകരം എന്റെ ബ്ളോഗിലെ അക്ഷരതെറ്റുകള്‍ കണ്ടു പിടിക്കാന്‍ എങ്കിലും മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഒരു സിമ്പിള്‍ ടെക്നിക് )

പിന്നെ മുകളിലെ കമന്റിലെ ഏറ്റവും വിവാദപരമായ പ്രസ്താവന "ഏതു സ്ത്രീയെയും ഭോഗവസ്തുവായി കാണുന്ന മലയാളം ബ്ലോഗേഴ്സ് എന്ന തരാം താണ (തരംതാണ എന്നല്ലേ ശരി ?) ഗ്രൂപ്പിലെ അംഗങ്ങളോട് പ്രതികരിക്കാനും സംസാരിക്കാനും ഉള്ള ആ ഒരു സംസ്കാര കുറവ് എനിക്ക് ഇല്ലാതെ പോയി. ക്ഷമിക്കുക.. 

മുകളില്‍ പറഞ്ഞ പ്രസ്താവന നടത്തിയത് ആരാണെങ്കിലും അവരെ കൊണ്ട് അത് പിന്‍വലിപ്പിക്കണം എന്നൊരു വാശി എനിക്കുണ്ട് എന്ന് കരുതിക്കോളൂ... കാരണം ഞാനും ഇപ്പറഞ്ഞ ഗ്രൂപ്പിലെ ഒരംഗമാണ്.  
ഗ്രൂപ്പിലെ സകല അംഗങ്ങളെയും മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ നടത്തിയ ഈ പ്രസ്താവനയ്ക്ക് മാപ്പില്ല. സ്ത്രീകളും അടങ്ങുന്നതാണ് മലയാളം ബ്ലോഗേഴ്സ്  എന്ന ഗ്രൂപ്പ്‌  എന്നറിഞ്ഞാല്‍  നന്ന് .


ബ്ളോഗ്  സാഹിത്യത്തെ കഠിനമായി വിമര്‍ശിച്ച പുള്ളിക്കാരിയും ബ്ളോഗില്‍ പലതും കുത്തിക്കുറിച്ചിട്ടുണ്ട് ..പക്ഷെ  പറയാതെ വയ്യ,  ചിലപ്പോഴെങ്കിലും നമ്മള്‍  ആഗ്രഹിക്കുന്ന രീതിയില്‍ മികച്ച നിലവാരം പല കൃതികളും പുലര്‍ത്തുന്നുണ്ട്. എങ്കിലും മലയാള സാഹിത്യ ലോകത്ത് കമല സുരയ്യയും മറ്റും ഒഴിച്ചിട്ട കസേരയുടെ കാല്‍ക്കല്‍ ഇരിക്കാന്‍ പോലും ഇവര്‍ക്ക് അര്‍ഹതയില്ല, അങ്ങേയറ്റത്തെ പൊങ്ങച്ചത്തിന്റെ സ്ത്രീ രൂപത്തിനെ സാഹിത്യ ലോകം അംഗീകരിക്കണമെങ്കില്‍ ഇനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു, കുറഞ്ഞ പക്ഷം ഒരു നല്ല സ്ത്രീയാവാനെങ്കിലും. 

ഇനി മറ്റൊരു സ്ക്രീന്‍ ഷോട്ട് .. 









സ്ക്രീന്‍ ഷോട്ട് ഒന്നും ഇല്ലാതെ എഴുതാന്‍ പറ്റില്ലാ എന്നായിരിക്കുന്നു ന്റെ ദേവ്യേ ... എപ്പഴാ പുള്ളിക്കാരി ഇതൊക്കെ തള്ളിപ്പറയുക എന്ന് പറയാന്‍ പറ്റില്ലാ ... ഏതായാലും കഷ്ടിച്ച് നൂറു വര്‍ഷം  വരെ ജീവിക്കുന്ന (100 എന്ന് വെറുതെ പറയാണ് ..) ഒരു മനുഷ്യന് ആയിരം വര്‍ഷങ്ങളിലേക്ക് അക്ഷരങ്ങളും വാക്കുകളും അന്യമാകട്ടെ  എന്ന് പറയുന്നതില്‍ ദേവിയോടുള്ള (സരസ്വതി ) അനിഷ്ടം വ്യക്തം.. കാരണം അവനു തല്ക്കാലം അക്ഷരങ്ങള്‍ അന്യമാവാന്‍ പോകുന്നില്ല, അപ്പോള്‍ ദേവി തേവിടിശ്ശിയായി മാറില്ലേ? അങ്ങനെ മാറാന്‍ വേണ്ടിയല്ലേ ഈ ശാപം? വാക്കുകളില്‍ ഒരു അഭിനവ കണ്ണകി ചമയല്‍ വ്യക്തം. 

മഴയുള്ളപ്പോള്‍ മാത്രം എഴുതാന്‍ കഴിയുന്ന ഭവതി എഴുതാതിരിക്കാന്‍ ഇനി മേലില്‍ മഴ പെയ്യല്ലേ എന്ന് വരെ ഈയുള്ളവന്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോവുകയാണ് .. 

പുള്ളിക്കാരിയുടെ ആഗ്രഹം എഴുത്തില്‍ പുലവന്‍ ആകണം എന്നാണത്രേ.. ആകട്ടെ .. എത്രയും വേഗം തന്നെ ആകട്ടെ.. എന്നിട്ട് വേണം ഇതുവരെ കാണിച്ചു കൂട്ടിയതിനും മറ്റും ചേര്‍ത്ത്  പൊലയാടി  മോളെ .. എന്ന് വിളിക്കാന്‍ .. അത് നിര്‍ഭയം വിളിക്കുക തന്നെ ചെയ്യും .. ഇനി ആ പ്രയോഗത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഞാന്‍ വെറും സാഹിത്യ ശിശു എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

ഇതാരെ ഉദ്ദേശിച്ചാണോ എഴുതിയത് അവര്‍ വായിക്കുമോ എന്നറിയില്ല.. അതിനുള്ള സമയം അവര്‍ക്കുണ്ടയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.. അത്രയേ വേണ്ടൂ.. 

> അശുഭം, അപൂര്‍ണ്ണം <


പ്രണയമധു


പ്രണയമധു തന്‍ ചഷകവുമായ്
എന്‍ പ്രണയിനിയവള്‍ വരും
കനവുകളില്‍ നിനവുകളില്‍
അവള്‍ നിറയും
പകരുന്ന ലഹരിയില്‍ ഞാനലിയും
ഒരുമാത്ര വൈകാതെ തേന്‍ കിനിയും

ഹെല്‍മെറ്റ്‌ വേട്ടക്കാര്‍

2009 ഒക്ടോബര്‍ , നാട്ടിലെ ഗ്രേസ് എന്ന പ്രമുഖ റസ്ക് നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന സമയം. കമ്പനിയിലേക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങുന്നതിനും അതിനടുത്ത ദിവസങ്ങളില്‍ സ്ഥിരമായി ബൈക്കില്‍ യാത്ര ചെയ്യേണ്ടതിനാല്‍ ഒരു ഹെല്‍മെറ്റ്‌ വാങ്ങുന്നതിനുമായി ഞാനും എന്റെ സുഹൃത്ത്‌ ഷാഹിദും ഒരുമിച്ചു ബൈക്കില്‍ തന്നെ കോഴിക്കോട് ടൌണിലേക്ക് പുറപ്പെട്ടു. തിരക്കില്‍ മറന്നു പോവാതിരിക്കാനായി വാങ്ങേണ്ട സാധനങ്ങളുടെയും ചെയ്യേണ്ട കാര്യങ്ങളുടെയും ഒരു ലിസ്റ്റ് എഴുതി കയ്യില്‍ വെച്ചിരുന്നു. ഹെല്‍മെറ്റ്‌ വാങ്ങണം എന്നതുള്‍പ്പെടെ. മാസാവസാനം ആയതിനാല്‍ ഫണ്ട്‌ പിരിവിനായി ഹെല്‍മെറ്റിന്റെ പേരും പറഞ്ഞു കാക്കിക്കുപ്പായക്കാര്‍ പുറത്തിറങ്ങുന്ന സമയം, ദൂരെ നിന്നെ അവരെ ഞങ്ങള്‍ കണ്ടിരുന്നു.. എങ്കിലും അവര്‍ നില്‍ക്കുന്നതിനു തൊട്ടപ്പുറത്ത് തന്നെ റോഡ്‌ അരികില്‍ ഹെല്‍മെറ്റ്‌ കച്ചവടം ചെയ്യുന്ന ഹിന്ദിക്കാരനില്‍ നിന്നും ഹെല്‍മെറ്റ്‌ വാങ്ങുകയായിരുന്നു ഉദ്ദേശം.. അതുകൊണ്ട് തന്നെ പിരിവിനു നില്‍ക്കുന്നവരില്‍ നിന്നും ചെറിയ ദയ പ്രതീക്ഷിച്ചു കൊണ്ട്, അവര്‍ ആകെ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..  അവരുടെ മുന്‍പില്‍ വെച്ച് തന്നെ ഹെല്‍മെറ്റ്‌ വാങ്ങാമല്ലോ എന്ന ചിന്തയുമായി മുന്നോട്ടു തന്നെ വണ്ടി വിട്ടു. പുതിയ ഇരകളെ കണ്ടയുടനെ കാക്കികള്‍ ചാടി വീണു.. എവിടെ ഹെല്‍മെറ്റ്‌? ബുക്കും പേപ്പറും എടുക്ക്.. ലൈസന്‍സ് ഇല്ലേ? തുടങ്ങിയ പതിവ് ചോദ്യങ്ങള്‍ .. 



അത് മാന്യമായി ചോദിച്ചിരുന്നെങ്കില്‍ ഒന്നും തോന്നില്ലായിരുന്നു.. എന്നാല്‍ ഇതങ്ങനെയല്ല.. അതിലൊരാള്‍ തികച്ചും അസഹനീയമായ രീതിയില്‍ തെറി പ്രയോഗം തുടങ്ങി. ഞാനും ഷാഹിയും ഹെല്‍മെറ്റ്‌ വാങ്ങാന്‍ എഴുതി വെച്ച ലിസ്റ്റ് എടുത്തു കാണിച്ചിട്ട് പറഞ്ഞു "സര്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ ഹെല്‍മെറ്റ്‌ വാങ്ങിക്കോളാം, അതിനുള്ള കാശ് മാത്രമേ കയ്യിലുള്ളൂ "എന്നൊക്കെ.. പക്ഷെ ഇതൊന്നും കേള്‍ക്കാന്‍ പുള്ളിക്കാരന് ഒട്ടും സമയമില്ലാ.. തെറിയോടു തെറി, അതും പറയാനും കേള്‍ക്കാനും അറപ്പുളവാകുന്ന നല്ല ഭരണിപ്പാട്ട് തന്നെ. തെറി കൂടിക്കൂടി വന്നപ്പോള്‍ ഗതികെട്ട  ഞാന്‍ ചോദിച്ചു, "സര്‍ ഞാന്‍ താങ്കളുടെ മകന്റെ പ്രായമല്ലേ ഉള്ളൂ.. ഇങ്ങനെ തെറി പറയണോ"  എന്ന്.. 

ദൈവമേ.. ചോദിച്ചു കുടുങ്ങിയല്ലോ എന്നായി ഞാന്‍ .. പുള്ളിയുടെ വക അതിനും തെറി, ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന മറ്റേ കാക്കി എന്റെ ലൈസന്‍സ് തിരിച്ചു തന്നു.. ഒരു നൂറു രൂപയടയ്ക്കാന്‍ പറഞ്ഞു. ലൈസന്‍സ് കയ്യില്‍ വാങ്ങിയ ഞാന്‍ തെറി പറഞ്ഞ കാക്കിയുടെ നെഞ്ചിലെക്കൊന്നു നോക്കി, ആ മഹത് വ്യക്തിയുടെ പേരറിയാന്‍ വേണ്ടി നോക്കിയതാണ്, ആ നോട്ടം പുള്ളിക്കാരന്‍ കണ്ടു, 
"ഇന്നാ നോക്കിക്കോ എന്റെ പേര് ജയ****** എന്നാണു, നീ പോയി കേസ് കൊടുക്ക്‌ ... %&^*$^ %#%@" (അതെ, പിന്നെയും കേള്‍ക്കാന്‍ കൊള്ളാത്ത നല്ല മുട്ടന്‍ തെറി) കയ്യിലുണ്ടായിരുന്ന നൂറു രൂപ എടുത്തുകൊടുക്കാന്‍ നില്‍ക്കവെയാണ് പുള്ളി ഇത് പറഞ്ഞത്, ഒരു നിമിഷം എന്റെ തല പെരുത്തു കയറി, തലയും കയ്യും തമ്മിലുള്ള ബന്ധം വിട്ടതുകൊണ്ടായിരിക്കണം രണ്ടാമതൊന്നാലോചിക്കാതെ അയാളുടെ കോളറിനു ഞാന്‍ കയറിപ്പിടിച്ചു, നന്നായി മുറുക്കി പിടിച്ചു കൊണ്ട് ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു "നായിന്റെ മോനെ ഇനി തെറി പറഞ്ഞാല്‍ ചെള്ള അടിച്ചു ഞാന്‍ പൊട്ടിക്കും" എന്ന്. ഞാന്‍ പറഞ്ഞത് തെറി ആയിരുന്നോ ? അറിയില്ല, പെട്ടെന്ന് പറഞ്ഞു പോയി അത്ര തന്നെ..

ഒരു നിമിഷം അയാളുടെ കണ്ണുകളിലെ ഭയം ഞാന്‍ കണ്ടു, പെട്ടന്നൊരു പൊട്ടിത്തെറി അയാള്‍ പ്രതീക്ഷിച്ചു കാണില്ല. തിരിച്ചെന്തെങ്കിലും പറയാനോ, പ്രവര്‍ത്തിക്കാനോ അയാള്‍ നില്‍ക്കുന്നതിനു മുന്‍പേ ഞങ്ങള്‍ ബൈക്കില്‍ കയറി കഴിഞ്ഞിരുന്നു.. എന്റെ പുറകെ ഓടിവരാന്‍ നിന്നപ്പോഴേക്കും "നീ പറ്റുമെങ്കില്‍ എന്നെ ഓടിച്ചിട്ട്‌ പിടിക്ക്" എന്ന് പറഞ്ഞു ഞാന്‍ വേഗം വണ്ടിയെടുത്തു. ഒരു വിധം സ്ഥലം വിട്ടു. ഞങ്ങളെ തെറി പറഞ്ഞു സ്വീകരിക്കുന്നതിനിടയില്‍ വേറെയും രണ്ടു പേരെ പിടിച്ചിട്ടിരുന്നതു കൊണ്ടായിരിക്കണം പുറകെ വരാനുള്ള സാഹസം അവര്‍ കാണിച്ചില്ല. എടുത്തു ചാടി അങ്ങനെ ചെയ്തതിന്റെ എല്ലാവിധ ഭയവും എനിക്കുണ്ടായിരുന്നു, പക്ഷെ ഹെല്‍മെറ്റ്‌ ഇടാതെ വന്ന മറ്റു ചെറുപ്പക്കാരുടെ കൈവണ്ണം കണ്ട ധൈര്യം മാത്രമായിരുന്നു എനിക്ക്, തിരിച്ചു കിട്ടിയാല്‍ തടഞ്ഞു വെക്കാന്‍ എങ്കിലും നാലുപേര്‍ ഉണ്ടാകും എന്ന ധൈര്യം. 

ഞങ്ങള്‍ മുന്നോട്ടു പോകവേ ടൌണിലെ ഒരു ബ്ലോക്കില്‍ വെച്ച് ഞങ്ങളുടെ കൂടെ അവിടെ പിടിച്ചിട്ട ബൈക്കുകാരില്‍ ഒരാള്‍ ഞങ്ങളുടെ ഒപ്പമെത്തി. എന്നിട്ട് പറഞ്ഞു "ഇങ്ങള് ധീരനാണ്ട്ടാ.."  എന്ന്. സത്യത്തില്‍ ആ വാക്കുകള്‍ ആണ് എനിക്ക് ധൈര്യം പകര്‍ന്നത്. വരും വരായ്മകള്‍ ചിന്തിക്കാതെ എടുത്തു ചാടിയിട്ടും അതിന്റെ അനന്തരഫലമായി ഒന്നും തന്നെ സംഭവിച്ചില്ല.. കുറെ ദിവസം എന്തെങ്കിലും കേസ് ഉണ്ടാകും, സെമന്‍സ്  വരും എന്നൊക്കെയുള്ള പേടിയില്‍ ഇരുന്നു. പക്ഷെ ഭയപ്പെട്ട പോലെ ഒന്നും സംഭവിച്ചില്ല. 

എന്നാല്‍ ഇതിനെക്കുറിച്ച് എന്റെ ബ്ലോഗില്‍ നീട്ടി വലിച്ചൊരു കുറിപ്പെഴുതിയപ്പോള്‍ മുതല്‍ , ആ കുറിപ്പ് ഓര്‍ക്കുട്ടിലൂടെയും മറ്റും സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചില ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി, അവയില്‍ ചിലതില്‍ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. അതിനു കാരണം ബ്ലോഗിലെ എന്റെ മറ്റു പോസ്റ്റുകള്‍ കൂടിയായിരുന്നു. അജ്മല്‍ കസബിനെ കുറിച്ചും, രാഹുല്‍ ഗാന്ധിയെന്ന അമുല്‍ ബേബിയെ കുറിച്ചും, 'ഇറ്റാലിയന്‍ റിമോട്ട് ഉള്ള ഇന്ത്യന്‍ റോബോട്ടിനെ' കുറിച്ചുമൊക്കെ എഴുതിയതും ഒക്കെ ഈ ഫോണ്‍ കോളുകള്‍വരുന്നതിനു കാരണമായി. പിന്നെ അതുവരെ എഴുതിയ പത്തോളം ബ്ലോഗുകള്‍ അപ്പാടെ ഡിലീറ്റ് ചെയ്തുകൊണ്ടും നിലവിലെ മൊബൈല്‍ നമ്പര്‍ മാറ്റിക്കൊണ്ടും ഒരു വിധം തടിതപ്പി. 

ഇന്ന് ഇതിന്റെ പേരില്‍ ഒരു ഫോണ്‍ കോള്‍ വന്നാലോ, ഒരു അന്വേഷണം വന്നാലോ എനിക്ക് ഭയമില്ല.. കാരണം നേരും നെറിയും എന്റെ ഭാഗത്താണ് എന്ന വിശ്വാസം എനിക്കുണ്ട്. ഇനി വരുന്നിടത്ത് വെച്ച് കാണാം. അല്ലെ?   

അന്ന് ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ എഴുതിയ ഹാര്‍ഡ് കോപ്പികള്‍ ഇന്നെന്റെ കയ്യിലുണ്ട് വരും ദിനങ്ങളില്‍ അവയില്‍ ഇന്നും പ്രസക്തിയുള്ളവ ഇവിടെ പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും വായിക്കുക. സത്യമെന്ന് തോന്നുന്നവയെ സ്വീകരിക്കുക. 

ചേര്‍ത്ത് വായിക്കുക: ഇന്നും ഈ വേട്ടക്കാര്‍ക്ക് കാശ് കൊടുക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഹെല്‍മെറ്റ്‌ ഉപയോഗിക്കാറുള്ളത്.. അവരെ കാണുമ്പോള്‍ മാത്രം എടുത്ത് വെക്കും. അല്ല പിന്നെ... 

-San-

ഇനിയെത്ര കാണാന്‍ ഇരിക്കുന്നു?

അവര്‍ സുഹൃത്തുക്കളായിരുന്നു, വൈകിട്ട് കവലയിലെ ചായക്കടയില്‍ ഓരോ കട്ടനും കുടിച്ചു കഥയും പറഞ്ഞിരിക്കുന്നതിനിടയില്‍ മക്കള്‍ പ്ലസ്‌ ടു ജയിച്ച വിശേഷങ്ങളും കടന്നു വന്നു.. കൂട്ടത്തില്‍ സാമ്പത്തികമായി കുറച്ചു മുന്‍പേ നില്‍ക്കുന്നയാള്‍ പ്ലസ്‌ ടു ജയിച്ചതിനു മകന് വാങ്ങി കൊടുക്കാന്‍ പോകുന്ന പള്‍സര്‍ ബൈക്കിന്റെ മേന്മകളും കുറെ തട്ടിവിട്ടു.. ഒന്നും മിണ്ടാതെ മുകളിലേക്കും നോക്കി ഇരിക്കാനേ രണ്ടാമന് കഴിഞ്ഞുള്ളൂ. അവരുടെ മക്കളും കളിക്കൂട്ടുകാര്‍ ആയിരുന്നു.

നാളുകള്‍ക്കു ശേഷം  കവലയില്‍ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി തട്ടിത്തെറിപ്പിച്ചത് അതെ പള്‍സര്‍ ബൈക്ക് തന്നെയായിരുന്നു.. കയ്യും വിട്ടു കവലയിലൂടെ അതിസാഹസികമായി അഭ്യാസവും കാണിച്ചു പോകുന്നതിനിടയില്‍ .. പതിനേഴിന്റെ ചോരത്തിളപ്പില്‍ ഒരു ലൈസന്‍സ് പോലും എടുക്കാതെ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു സംഭവം തന്നെ എന്ന് തെളിയിക്കാനുള്ള തിടുക്കം.



തന്റെ മകന് വണ്ടി വാങ്ങി കൊടുക്കാതിരുന്നത് എത്ര നന്നായി എന്ന് ചിന്തിക്കുന്ന രണ്ടാമന്‍ .. ഒരു ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് മരണ വീട്ടില്‍ നിന്നും കവലയിലേക്കു തന്നെ മടങ്ങി വന്ന രണ്ടാമന്‍ കണ്ടത് കയ്യില്‍ വിലങ്ങുമായി പോലീസുകാരോടൊപ്പം നില്‍ക്കുന്ന സ്വന്തം മകനെയാണ്. ബൈക്ക് വാങ്ങുവാനുള്ള കാശിനായി നഗരത്തിലെ പ്രശസ്തമായ ബാങ്കിന്റെ ATM  കുത്തി പൊളിക്കാന്‍ ചെന്ന കൂട്ടത്തില്‍ അവനും ഉണ്ടായിരുന്നത്രേ..

രണ്ടു മക്കളും കവലയിലെ ചായക്കടയില്‍ സംസാരിക്കാനുള്ള വിശേഷങ്ങള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു.. കഷ്ട്ടം.  നമ്മള്‍ ഇനിയുമെത്ര കാണാന്‍ ഇരിക്കുന്നു?

അവന്‍

ഇന്നും എന്നെ തിരഞ്ഞാണവന്‍ വന്നത്
ആ കണ്ണുകള്‍ തിരഞ്ഞതും എന്നെ മാത്രം 
എനിക്ക് വേണ്ടിയാണവന്‍ ക്ലാസ്സില്‍ വരുന്നത് 
എന്റെ മുഖത്തേക്ക് മാത്രമാണവന്‍ നോക്കിയിരിക്കാറും
ഒരിക്കല്‍ പഠിച്ചതെല്ലാം മറന്നതും ഞാന്‍ കാരണമത്രേ..
എന്നെ മാത്രമാണവന്‍ സ്നേഹിക്കുന്നത് 
വഴിയരികില്‍ കാത്തു നിന്നതും 
ഒളികണ്ണെറിഞ്ഞു നടന്നതും എനിക്ക് വേണ്ടി 
അവനെന്നോടുള്ള സ്നേഹം വാക്കുകള്‍ക്കതീതമാണ് 
ഒരിക്കലും അവനെന്നെ വേദനിപ്പിച്ചില്ലാ 
അവന്റെ ലോകം ഞാന്‍ മാത്രമായിരുന്നു..
ആ കണ്ണുകളില്‍ എന്റെ മുഖം മാത്രം 
എന്നും തിളങ്ങുമായിരുന്നു

എന്നിട്ടും ഒരുനാള്‍ ,
മറ്റൊരാള്‍ക്ക് മുന്നില്‍ താലി ചാര്‍ത്തുവാനായി
ഞാന്‍ തല നീട്ടിയപ്പോള്‍ 
അവന്റെ ഉള്ളം പിടച്ചത് ഞാനറിഞ്ഞില്ലാ  
എനിക്ക് വേണ്ടി നിറഞ്ഞ കണ്ണിലെ 
വിരഹത്തിന്റെ ഉപ്പു കലര്‍ന്ന കണ്ണീര്‍ 
ഏതു  നിളയില്‍ ചെന്നലിഞ്ഞുവെന്നും ഞാനറിഞ്ഞില്ലാ..   

ആണുങ്ങള് പരദൂഷണം പറയോ?

"നസീര്‍ ആള് ശരിയല്ലാ ഓന്‍ വിരുതനാ"

"മ്മളെ രമേശന്റെ പെണ്ണുങ്ങള് സൂപ്പറാ .. മൂപ്പത്തി പതിനഞ്ചുറുപ്പ്യക്ക് മീന്‍ മാങ്ങ്യാല് പത്തുറുപ്പ്യേന്റെ  മീനും പൂച്ചയ്ക്ക് കൊടുക്കും."

"ഇന്ന് ഗാന്ധി മരിച്ചീസാ?? "

ന്റെ ഭഗവാനെ... ഇന്ന് രാവിലെയൊരു ചായ കുടിക്കാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ കേട്ട വര്‍ത്തമാനങ്ങളാണ് ഇതൊക്കെ. പൊതുവേ രാവിലെ വൈകി എഴുന്നേല്‍ക്കുന്നത് കാരണം രാവിലത്തെ കട്ടന്‍ ചായ പതിവില്ല. പക്ഷെ ഇന്ന് കുറച്ചു നേരത്തെ തന്നെ എഴുന്നേറ്റു, അല്ലറ ചില്ലറ പണിയൊക്കെ ഉണ്ടായിരുന്നു.. അതൊക്കെ കഴിഞ്ഞിരുന്നപ്പോള്‍ ഒരു ചായ കുടിക്കാന്‍ തോന്നി അങ്ങനെയാണ് അടുത്തുള്ള ഒരു ചെറിയ   ചായക്കടയിലേക്ക് ചെന്നത്. നോക്കുമ്പോള്‍ കാലത്ത് തന്നെ വെടിവട്ടം പറഞ്ഞിരിക്കാന്‍ കുറെ കിളവന്‍മാരും.

ആണുങ്ങള് പരദൂഷണം പറയോ? ഇല്ല എന്നായിരുന്നു ഇന്ന് രാവിലെ വരെ എന്റെ ധാരണ, എന്നാല്‍ ഇന്നതിനു ഒരു തീരുമാനമായി.. 'ചിലരൊക്കെ പറയും'. പക്ഷെ അത് കേള്‍ക്കാനും നല്ല രസാണ്.. നല്ല കിടിലന്‍ സംഭവങ്ങളാ ഓരോരുത്തരും പറയണത്. രാവിലെ ഒരു ചായ കുടിക്കാന്‍ പോയാല്‍ പത്രം വായിക്കുന്നതിനു മുന്‍പ് തന്നെ നാട്ടിലെ സകലമാന വര്‍ത്തമാനങ്ങളും അറിയാം. നല്ലതും ചീത്തതും ഒക്കെ ഉണ്ടാവും.

വെടിക്കൂട്ടത്തിലെ നേതാവ് സദാചാര ഗുണ്ടകള്‍ തല്ലിക്കൊന്ന നസീറിന്റെ കഥ പറയാന്‍ തുടങ്ങിയപ്പോഴാണ് കൂട്ടത്തിലെ ഏറ്റവും ചെറിയ സുമുഖനായ ചെറുപ്പക്കാരനെ (എന്നെ) കണ്ടത്. പറയാന്‍ വന്നത് അപ്പാടെ ഉള്ളിലേക്ക് വിഴുങ്ങി, ഞാന്‍ 'കേടാകണ്ടാ' എന്ന് വെച്ചിട്ടാകും ചിലപ്പോള്‍ , എനിക്കല്ലേ എന്നെ അറിയൂ..  പിന്നെ വിഷയം പാലിന്റെ വിലയെ കുറിച്ചായി, 50 രൂപ പാലിന് വില വന്നാല്‍ ചായക്കൊരു 20 ഉറുപ്പ്യെങ്കിലും ആവും ലെ.. എന്നൊരു ചോദ്യം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് നോക്കുമ്പോള്‍ അവിടെ കോര്‍പറേഷന്റെ ക്ലീനിംഗ് ജോലിക്ക് വരുന്ന ചേട്ടനാണ്. പുള്ളിയും പത്രം വായിച്ചു എന്ന് സാരം.

പിന്നെ മന്ത്രി (മുന്‍ മന്ത്രി N . രാമകൃഷ്ണന്‍ ) മരിച്ചതിനെ പറ്റിയായി സംസാരം, പുള്ളിക്കാരനെ കോണ്‍ഗ്രസ്‌ പുറത്താക്കിയതും സോണിയ ഗാന്ധി പറഞ്ഞപ്പോള്‍ തിരിച്ചെടുത്തതുമൊക്കെ അവിടെ ചര്‍ച്ചയായി. "അയാളൊരു സംഭവായിരുന്നു ട്ടോ.." എന്നൊക്കെ ചിലര് പറഞ്ഞു. (എവടെ ?? ചുമ്മാ പുളു ..) ചര്‍ച്ച വീണ്ടും നസീര്‍ വിഷയത്തിലേക്ക് തന്നെ വന്നു, അപ്പോഴാണ്‌ ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയെ പറ്റി  ആരോ സൂചിപ്പിച്ചത്, മൂപ്പര് കണ്ടിട്ട് പടം ഇഷ്ട്ടായീത്രേ.. പിന്നെ കഥയെ പറ്റി ചില സൂചനകളൊക്കെ തന്നു.. കാലം പോയ പോക്കേ എന്ന് ചിലര്‍ പറയാതെ പറയുന്നത് അവരുടെ മുഖഭാവങ്ങളില്‍ എനിക്ക് കാണാമായിരുന്നു.

ഏകദേശം ഇത്രയുമായപ്പോള്‍ തന്നെ എന്റെ കയ്യിലെ കട്ടന്‍ ചായയും ഉഴുന്നുവടയും തീര്‍ന്നിരുന്നു. പുറത്തെ വെള്ളത്തില്‍ കൈ കഴുകാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ എന്നെ പറ്റിയും ആരോ ചോദിക്കുന്നത് കേട്ടു.. "ഏതാണാ പയ്യന്‍ " എന്ന്. "ആ.. ഇവിടെങ്ങും കണ്ടിട്ടില്ല" എന്ന് മറുപടി. പൈസകൊടുത്ത് പുറത്തിറങ്ങിയപ്പോഴേക്കും മറ്റേതൊക്കെയോ വിഷയങ്ങളിലേക്കും ചര്‍ച്ച വഴിമാറിയിരുന്നു.

ഇനി ഒരു സത്യം പറയട്ടെ ഇതില്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ചും എനിക്കൊരു ചുക്കും അറിയില്ലായിരുന്നു. നസീറിനെ കൊന്നതും, N. രാമകൃഷ്ണന്‍ മരിച്ചതും, പാലിന് വില കൂട്ടാന്‍ ആവശ്യപ്പെട്ടതും ഒന്നും.. ഇതിനെക്കുറിച്ചൊക്കെ പറഞ്ഞത് പരദൂഷണമാണോ എന്നറിയില്ല എങ്കിലും പ്രഭാതങ്ങളിലെ ഈ വെടിക്കൂട്ടം കേള്‍ക്കാന്‍ നല്ല രസം തന്നെയാണ്, പത്രം വായിച്ചില്ലെങ്കിലും ഒരു ചായ കുടിക്കാനെങ്കിലും നാലുപേരുള്ളിടത്തു പോകണം.. അല്ലെ??

ഉത്തരം: "അതെ".

-San- 

വാല്‍കഷ്ണം: " 'എവടെ' ,  'കേടാകണ്ടാ' ,  മരിച്ചീസാ? , മ്മളെ, മാങ്ങ്യാല്, ഇതൊക്കെ ഞാന്‍ മനപ്പൂര്‍വം ഉപയോഗിച്ചതാണ് ട്ടോ.. സംസാരഭാഷയില്‍ തന്നെ കിടക്കട്ടെ എന്ന് കരുതി. അക്ഷരതെറ്റുകളും മറ്റും കണ്ടാല്‍ പറയാന്‍ മറക്കരുത്.."

പ്രണയ വിശേഷങ്ങള്‍

പ്രണയിക്കുന്നത്‌ ഒരു തെറ്റാണോ? അല്ല..

ഒരു പാട് പേരെ പ്രണയിക്കുന്നതോ?  ഒരിക്കലുമല്ല.. പക്ഷെ ഒരു സമയം ഒന്നിലേറെപ്പേരെ പ്രണയിച്ചാല്‍ അത് തെറ്റ് തന്നെയാണ്. അങ്ങനെ ഒന്നിനെ പ്രണയം എന്ന് വിളിക്കാനുമാവില്ല. എന്തായാലും ഞാന്‍ അത്തരമൊരു സാഹസത്തിനു ഇതുവരെ നിന്നിട്ടില്ല. വെറുമൊരു സൌന്ദര്യത്തില്‍ ജനിക്കുന്ന ഇഷ്ട്ടങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും, ഓര്‍മയില്‍ പോലും അവരുണ്ടാവില്ല. പത്തില്‍ പഠിക്കുന്നത് വരെയുള്ള പ്രണയങ്ങള്‍ വെറും ഹോര്‍മോണ്‍ നിയന്ത്രിത പ്രണയങ്ങളായിരുന്നു. പെണ്‍കുട്ടികളുടെ സൌന്ദര്യം മാത്രം കണക്കിലെടുത്ത് കൊണ്ട് പ്രണയിച്ചവ. എന്നാല്‍ അതിനു ശേഷം ഒന്നും അങ്ങനെയല്ലായിരുന്നു..

ഇത്താത്ത കുട്ടീം ഞാനും ഞങ്ങടെ പ്രണയോം..


"എന്റെ പേര്  സംഗീത്, നിന്റെ സീനിയറാണ്.. കുറച്ചു ദിവസമായി ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു.. എനിക്ക് നിന്നെ ഇഷ്ട്ടാണ്.." എല്ലാം ഒറ്റ ശ്വാസത്തില്‍ തന്നെ ഞാന്‍ പറഞ്ഞു നിര്‍ത്തി. എന്നിട്ട് അവള്‍ടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. ഒരു ഭാവ വ്യത്യാസം പോലും ഇല്ല. എനിക്ക് സംശയമായി.
അല്ല ഇതിപ്പോ എനിക്ക് വെറുതെ തോന്നിയതാണോ?? ഏയ്‌ അല്ല.. ഞാന്‍ ശരിക്കും പറഞ്ഞത് തന്നെ, പക്ഷെ എന്തുകൊണ്ടാണ് അവളൊന്നും മിണ്ടാതെ പോയത്? മുഖത്തൊരു ചിരി വിടര്‍ന്നത് മാത്രം എനിക്കോര്‍മയുണ്ട്.

 VHSEയില്‍ പഠിച്ചിരുന്ന സമയം, ആദ്യവര്‍ഷത്തില്‍ തന്നെ ക്ലാസ്സിലെ കൂടെ പഠിച്ച സുന്ദരിക്കുട്ടി എന്റെ പ്രേമാഭ്യര്‍ഥന നിരസിച്ച ശേഷം രണ്ടാമത്തെ അഭ്യര്‍ത്ഥന. അതും മുന്നും പിന്നും ആലോചിക്കാതെ ഒരു നല്ല മൊഞ്ചുള്ള ഇത്താത്തകുട്ടിയോട് തന്നെ. വീഴില്ല വീഴില്ല എന്ന് കൂട്ടുകാര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ തന്നെ വീഴും വീഴും എന്ന് നൂറുവട്ടം മനസ്സ് പറഞ്ഞു. നേരിട്ട് പോയി പറയുന്നതിന് മുന്‍പൊരു ദൂതനെ അയച്ചിരുന്നു. കാര്യമായ അല്ലെങ്കില്‍ പ്രതീക്ഷക്കൊത്ത മറുപടികള്‍ കിട്ടാതായപ്പോള്‍ നേരിട്ട് തന്നെ മുട്ടാന്‍ തീരുമാനിച്ചു. മേല്‍പ്പറഞ്ഞ രംഗം  REC യിലെ ബസ്‌ സ്റ്റോപ്പില്‍ വെച്ചായിരുന്നു. ബസ്‌ വന്നയുടന്‍ അവള്‍ കയറിപ്പോയി. ബസില്‍ ഇരുന്നുകൊണ്ട് എന്നെ ഒളികണ്ണെറിഞ്ഞോ എന്നൊരു സംശയം.. ഇനി എന്തായാലും നാളെ അറിയാം എന്ന് കരുതി ഞാനും മടങ്ങി.

ജുറാസ്സിക് പാര്‍ക്ക്


കുറെ മുന്‍പാണ്, ജുറാസ്സിക് പാര്‍ക്ക് എന്ന കിടിലന്‍ സിനിമ ഇറങ്ങിയ സമയം.. വയനാട്ടിലെ മേപ്പാടിയില്‍ വിവ എന്ന് പറഞ്ഞൊരു ടാക്കീസ് ഉണ്ടായിരുന്നു. ഇപ്പോള്‍ വിവ വെറുമൊരു ഓര്‍മയായി. വൈകുന്നേരം പണിയൊക്കെ കഴിഞ്ഞു എന്റെ മാമന്‍ ജുറാസ്സിക് പാര്‍ക്ക് കാണാനായി ഇറങ്ങി. സാമാന്യം നല്ല തിരക്കുള്ള സമയം ക്യൂവില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ പടം വിട്ടു പുറത്തിറങ്ങി വരുന്നവരില്‍  ഒരാളോട് അഭിപ്രായം ചോദിച്ചു. പടം എങ്ങനെ?? ഒരു പണിയനോടാണ് ( വയനാട്ടിലെ ആദിവാസി വിഭാഗക്കാരെ വിളിക്കുന്ന പേരാണ് പണിയന്‍ ) മാമന്‍ ഇത് ചോദിച്ചത്.

"മമ്മുട്ടി കാണി.. മോഹന്‍ലാല് കാണി... ഈരാണ്ട് വലല്യ ഓന്തുളേ"

ഉത്തരം വളരെ പെട്ടെന്നായിരുന്നു.. ഇനി മനസ്സിലാകാത്തവര്‍ക്ക് വേണ്ടി പറഞ്ഞു തരാം.
 "മമ്മുട്ടി കാണി.. മോഹന്‍ലാല് കാണി... ഈരാണ്ട് വലല്യ ഓന്തുളേ" എന്ന് വെച്ചാല്‍ "മമ്മുട്ടിയും ഇല്ല മോഹന്‍ലാലും ഇല്ലാ ഈരണ്ടു വലല്യ ഓന്തുകള്‍ മാത്രം"

ബ്ലോഗ്‌ ചിന്തകള്‍

'കമന്റ്‌ ദാഹം.'

അടുത്തിടെ കേട്ട ഒരു പദപ്രയോഗമാണിത്. എഴുതുന്നതിനു അംഗീകാരം എന്ന നിലയില്‍ അല്ലെങ്കില്‍ എല്ലാവര്‍ക്കും മുന്നില്‍  ഞാനൊരു സംഭവം ആണെന്ന്  തെളിയിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ എല്ലാവരും ഒരു പക്ഷെ ആശ്രയിക്കുന്നത് കമന്‍റുകളുടെ എണ്ണത്തെ തന്നെയായിരിക്കും. അതിനു വേണ്ടി ലിങ്കുകള്‍ വാരി വിതറി നടക്കുന്നവര്‍ ഒരിക്കലും ആഗ്രഹിക്കാറില്ലേ തന്റെ രചനകള്‍ മറ്റുള്ളവര്‍ ആത്മാര്‍ഥമായി വന്നു വായിക്കണം എന്ന്??  ബൂലോകത്തില്‍ കണ്ടു വരുന്നത് അത്തരമൊരു പ്രവണതയാണ്. എഴുതാന്‍ എന്തും എഴുതാം, എന്നാല്‍ എഴുത്തിലൂടെ അനുവാചകന്റെ മനസ്സിനെ കയ്യിലെടുക്കുന്നത് ഒരു കഴിവ് തന്നെയാണ്. ചുരുക്കം ചിലര്‍ക്ക് മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന കഴിവ്. എനിക്കതില്ല എന്ന് ആദ്യമേ പറയട്ടെ. 

Pen&Paper 6


നിലാവും പോയ്‌ മറയും
കതിരവന്‍ വീണ്ടുമുയരും
പുലരിയില്‍ നീയുണരും
നിനക്കായ്‌ ഞാനുണരും
കാലം നമുക്കായുണരും
നമ്മില്‍ പ്രണയം വരും
നാം നമ്മെ അറിയും
നമ്മള്‍ വേര്‍പിരിയും....

ദി ഫീനിക്സ് -

കേട്ടറിഞ്ഞ കഥകളിലെ ഏറ്റവും ഇഷ്ട്ടമായ, ശ്രേഷ്ഠമായ, ഒന്നിനെ കുറിച്ച് പറയുമ്പോള്‍ ആധികാരികമായി തന്നെ പറയേണ്ടി ഇരിക്കുന്നു. പക്ഷെ അത്തരമൊരു സാഹസത്തിനു മുതിരാത്തത് എനിക്കിഷ്ട്ടമുള്ള ഒന്നിനെ ഞാന്‍ മനസിലാക്കിയതിലെ പരിമിതികള്‍ അളക്കാന്‍ താല്പര്യം ഇല്ല എന്നത് തന്നെ. പറഞ്ഞു വരുന്നത് ഫീനിക്സ് എന്ന പക്ഷിയെ കുറിച്ചാണ്.

കേട്ട കഥ പറയാം
ഈജിപ്ഷ്യന്‍ ഐതീഹ്യങ്ങള്‍ പ്രകാരം 500 വര്‍ഷത്തോളം ആയുസ്സുള്ള, ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്‍ക്കാന്‍ കഴിവുള്ള ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായ പക്ഷിയാണ് ഫീനിക്സ്. സ്വര്‍ണ നിറമുള്ള തൂവലുകളും രാജകീയത്വം വിളിച്ചോതുന്ന തലയെടുപ്പും കൈമുതലായുള്ള പക്ഷി. 500 വര്‍ഷത്തെ ആയുസ്സിനു ശേഷം സ്വയം ഒരുക്കുന്ന, തന്റെ ചിറകുകളാല്‍ നിര്‍മ്മിക്കുന്ന ചിതയില്‍ സ്വയം എരിഞ്ഞടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ചാരത്തില്‍ നിന്നും പുനര്‍ജനിക്കാന്‍ കഴിവുള്ള അത്ഭുത ജീവി.

വഴിയോര ചിന്തകള്‍

കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂര്‍ മുന്‍പ്, ഓഫീസില്‍ കറണ്ട് പോയ സമയത്ത് വെറുതെ പുറത്തൊക്കെ ഒന്ന് കറങ്ങി തിരിഞ്ഞു നടക്കാന്‍ വേണ്ടി പോയതാ... ചുറ്റുവട്ടതൊക്കെ എന്തൊക്കെ നടക്കുന്നു എന്നറിയണമല്ലോ.. അങ്ങനെ രണ്ടു കൈകളും പാന്റിന്റെ പോക്കറ്റില്‍ തിരുകി കയറ്റി അലസമായി കാലും വീശി ( ഞാന്‍ നടക്കുമ്പോള്‍ കാലും വീശിയൊക്കെ നടക്കും ) നടക്കുന്നതിനിടെ വഴിയരികിലെ വീട്ടില്‍ നിന്നും ഒരു പത്തു പന്ത്രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ ഇംഗ്ലീഷില്‍ കലപിലാന്നു എന്തൊക്കെയോ പറയുന്നു... perhaps , you  must , ordinary, accidental  ഇത്രയൊക്കെയേ ഞാന്‍ കേട്ടുള്ളൂ..

ഓര്‍മകളിലേക്ക്


ഒരു നിശാഗന്ധി പുഷ്പ്പത്തിനു കമന്റ്‌ ആയി നല്‍കിയ നാലുവരി.. നാലുവരിയെന്നെ പറയുന്നുള്ളൂ കവിതയുമല്ല കഥയുമല്ല.. വെറും നാല് വരി മാത്രം.

ഇന്നത്തെ കുട്ടികള്‍ അറിയാതെ പോവുന്ന ബാല്യം,
ഇനിയൊരു പക്ഷെ നമുക്കാര്‍ക്കും തിരിച്ചെടുക്കാനാവാത്ത ബാല്യം..

ഓര്‍ക്കുന്നു ഞാനിന്നുമാ കാലം
വയല്‍ വരമ്പിലും മാവിന്‍ കൊമ്പിലും
കഥ പറഞ്ഞും കളി പറഞ്ഞും
കറങ്ങി നടന്ന കാലം
ഒരു നവയുഗ സംസ്കാരത്തിനും
തിരിച്ചു നല്‍കാനാവാത്ത എന്റെ ബാല്യ കാലം.


ഒരുത്തിയെ കണ്ടു പിടിച്ചപ്പോള്‍


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഏതെങ്കിലും പെണ്‍കുട്ടികളെ നിങ്ങള്‍ അവര്‍ അറിയാതെ നേരില്‍  കണ്ടിട്ടുണ്ടോ? ഇതൊരു ഫേക്ക് അക്കൗണ്ട്‌ ആണെന്ന് ഉറപ്പിച്ചു വിശ്വസിച്ചതിനു ശേഷം അത് കണ്ടു പിടിക്കാന്‍ നിങ്ങള്‍ ഇറങ്ങി തിരിച്ചിട്ടുണ്ടോ? നിങ്ങളുടെ സുഹൃത്ത് വലയത്തിലെ എല്ലാവരെയും നിങ്ങള്‍ക്ക് പരിചയമുണ്ടോ?

എന്തിനാ കുറെ ചോദ്യങ്ങള്‍ അല്ലെ? നേരിട്ട് കാര്യത്തിലേക്ക് വരാം. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞ ഒരു കുഞ്ഞു നുണയില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. സുഹൃത്ത്‌ എന്ന് പറഞ്ഞാല്‍ വെറും സുഹൃത്തല്ല.. ഒരു പെണ്‍ സുഹൃത്ത്‌., എന്നെ ഒരു പാട് സ്നേഹിക്കുന്ന, ഞാന്‍ അതിലേറെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടി. ദിവസേനയുള്ള മൊബൈല്‍ ചാറ്റിങ്ങിനിടയില്‍ എപ്പോഴോ അവള്‍ പറഞ്ഞു ഞാന്‍ ഫേസ്ബുക്കില്‍ കയറി എന്ന്,  അവളെ തിരയാനുള്ള ഒരു പേരും പറഞ്ഞു. തല്‍ക്കാലം യഥാര്‍ത്ഥ പേര് ഞാന്‍ പുറത്തു പറയുന്നില്ല, പകരം കഥയിലെ നായികയെ നമുക്ക് രേഖ എന്ന് വിളിക്കാം.

ഫേസ്ബുക്കില്‍ വിരിഞ്ഞ കഥ..

മലയാളം ബ്ലോഗ്ഗര്‍ കൂട്ടായ്മയില്‍ ഒരു ത്രെഡ് കൊടുത്തു, അതിനു ചുവടെ വന്ന കമന്റുകള്‍ ഒരു കഥ പൂര്‍ത്തിയാക്കി.. കമന്റുകള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് കഥ ഇവിടെ പൂര്‍ണ രൂപത്തില്‍ നല്‍കുന്നു. സമയ പരിമിതികള്‍ കാരണം സ്ക്രീന്‍ ഷോട്ടുകള്‍ കൊണ്ട് കഥ വിവരിക്കാം.. പ്രസ്തുത വരികള്‍ എഴുതിയത് ആരാണെന്നും അറിയാമല്ലോ..

Auroville.

യാത്രകളെ ഒരുപാട് സ്നേഹിക്കാറുണ്ട് ഞാന്‍ , ഓരോ യാത്രയും പുതിയ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ ഓണക്കാലത്ത് ഒരു യാത്ര പോയി. ഒരു പാട് ദൂരെയൊന്നും അല്ല. അടുത്ത് വയനാട്ടില്‍, ഞാന്‍ ഏറെ വില കല്‍പ്പിക്കുന്ന എന്റെ ഒരു ടീച്ചറിന്റെ വീട്ടില്‍ . ഭക്ഷണ ശേഷം നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ ടീച്ചറിന്റെ ഭര്‍ത്താവ് ഹരി സര്‍, ഒരു പ്രത്യേക സ്ഥലത്തെ പറ്റി സൂചിപ്പിച്ചു.

ഒരു നോട്ടു കീറിയ കഥ

VHSE യില്‍ പഠിക്കുന്ന സമയം, അല്ലെങ്കിലും ഹോം വര്‍ക്ക്‌ ചെയ്യാന്‍ എനിക്ക് നല്ല മടിയാ.. എന്തെങ്കിലും കാരണം പറഞ്ഞു തല്ലു കിട്ടാതെ അങ്ങനെ ഒഴിഞ്ഞു മാറി നടക്കും. Accountancy & Management രണ്ടും ഞങ്ങളുടെ പ്രിയപ്പെട്ട സതീഷ്‌ സാറിന്‍റെ സബ്ജെക്ട്സാണ്. മിക്കവാറും എന്തെങ്കിലും ഒരു ഹോം വര്‍ക്ക്‌ അദ്ദേഹം തരാതിരിക്കില്ല. ഇതൊക്കെ ചെയ്യാന്‍ നിന്നാല്‍ എന്‍റെ പണി പോകും. ദിവസവും വൈകിട്ട് വീടിനടുത്തുള്ള ഒരു റൊട്ടി കമ്പനിയില്‍ ബ്രെഡ്‌ പാക്കിംഗ് ജോലിക്കായി പോകാറുണ്ടായിരുന്നു, നാല്‍പ്പത് രൂപ കൂലി കിട്ടും. തിരിച്ചു വരുമ്പോള്‍ പന്ത്രണ്ടു മണിയെങ്കിലുമാകും പിന്നെ ഹോം വര്‍ക്ക്‌ ചെയ്തു കിടക്കാന്‍ എനിക്കെന്താ വട്ടാണോ?

അഭിസാരികയുടെ രാത്രി ചിന്തകള്‍

ഒരുപാടു പേര്‍  വന്നു പോയെങ്കിലുമെന്‍മനം
അവനായി മാത്രം തുടിച്ചതെന്തേ..
തരളമായ് തഴുകുന്ന കൈവിരലുകളെന്‍ മാറില്‍

ഇതിനു തലക്കെട്ടില്ല

ഒരു രാവുണര്‍ന്നീല്ലാ  പുലര്‍ മഞ്ഞു പെയ്തീല്ലാ
ഒരു കാതം ഞാന്‍ നടന്നീല്ലാ..
അതിനു മുന്‍പേ അതിനു മുന്‍പേ..
അരുമയാം പ്രിയതോഴനരികിലെത്തി.. എന്നരികിലെത്തി..

മലരായി ഞാന്‍ നിന്നു തണലായ്‌ അവന്‍ വന്നു
വെയിലേറ്റു വാടില്ല ഇനിയെന്‍മുഖം..
ഒരു കുഞ്ഞു പൂവെന്ന പോലെയാ കൈകളില്‍

Good English #2

Few more helpful pictures.. 









Good English - #1

Pictures speaks more than words do.. Here are some pics I got from many sites, Sharing this with my fellow viewers for improving language proficiency and vocabulary. 

















ഇതും ഇന്ത്യയില്‍



മാതൃഭൂമിയില്‍ വന്ന ഒരു റിപ്പോര്ടിലെ ചിത്രങ്ങളാണ്‌ ബ്ലോഗില്‍ നല്‍കിയിരിക്കുന്നത്..






സത്യത്തില്‍ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി നമ്മുടെ സഹോദരി സഹോദരന്മാര്‍ തന്നെയാണ് സ്വന്തം രാജ്യത്തില്‍ നിന്നും പലയിടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നത്..

ഇതിനുത്തരവാദി ആരാണ് സുഹൃത്തുക്കളെ?
ഈ ചോദ്യത്തിനുത്തരം തേടി അധിക ദൂരം പോവേണ്ടി വരില്ല, നമ്മെ ഭരിക്കുന്ന, സംരക്ഷിക്കേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ . ഈ നാട്ടിലെ നിയമ വ്യവസ്ഥിതിയും രാഷ്ട്രീയ പാലകരെയും അനുസരിക്കാനും അവരുടെ ചരടിലെ കളിപ്പാവകളായി തുളളാനും മാത്രമായി ഒതുങ്ങുന്ന സാധാരണക്കാരന്റെ ഗതികേടിനെ ഉപമിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുന്നു.. ഇന്ത്യക്കാരായ അവരെ  ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക് പലായനം ചെയ്യുന്നത് തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.. ഓര്‍ക്കുക നാളെ നമുക്കും ഈ ഗതി വരാം.. അന്ന് നമ്മളെ സംരക്ഷിക്കാന്‍ ഇവിടുത്തെ ഒരു കോപ്പിലെ സര്‍ക്കാരും കഴുതയുടെ ബുദ്ധിപോലും ഇല്ലാത്ത അഴിമതിക്കാരും പണത്തിനു വേണ്ടി എന്ത് ചെറ്റത്തരവും കണ്ടില്ലെന്നു നടിക്കുന്ന നിയമ പാലകരും ഒന്നും ഉണ്ടാവില്ല.. നമ്മുക്ക് നമ്മളെ കാണു.. ഞാനും നീയും നമ്മുടെ ചുറ്റുവട്ടവും മാത്രം.. ജനനത്തിനും മരണത്തിനും ഇടയിലെ കുറച്ചു നാളുകള്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും ജാതി-മത-വര്‍ണ-ലിംഗ ഭേദമന്യേ ആസ്വദിക്കുക.. സമ്പത്തും സമൃദ്ധിയും താനേ വന്നു ചേര്‍ന്നോളും. 

എല്ലാവര്ക്കും ഒരു ശുഭദിനം നേരുന്നു..


Funny - ഇതിനൊക്കെ ഇപ്പൊ എന്താ പറയാ?

ഇന്നെനിക്കു കിട്ടിയ ഒരു ഇ-മെയില്‍, ഇതിലെ പല ചിത്രങ്ങളും നിങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടാകും, കാണാത്തവര്‍ക്കായി ഒരിക്കല്‍ കൂടെ ഷെയര്‍ ചെയ്യുകയാണ് . 


ഗോഡ് ഗിഫ്റ്റ് വരുന്ന വഴി കണ്ടോ? 





Arms & Explosives




അവിടെ കുത്തിയിരിക്കുന്ന ചേട്ടന് എല്ലാരും ഒരു ലൈക്‌ കൊടുത്തെ..



അല്ലെങ്കിലും ആ പറഞ്ഞത് ശരിയല്ലേ? Nothing Is Permanent.. അല്ല പിന്നെ..




ഓ ഷിറ്റ്!!



Accidental porn ആണോ ആവോ? ആര്‍ക്കറിയാം? 





ആ ഓട്ടോ ചേട്ടന്റെ തലയ്ക്കു മുകളില്‍ എഴുതിയത് വായിച്ചോ? ബോയ്‌ ഫ്രെണ്ടിന്റെ കൂടെയിരുന്നിട്ടു സഹോദരന്‍ ആണെന്ന് പറയരുതെന്ന്.. ഹി ഹി ഹീ.. 



ഒരു കാര്‍ ആയിരുന്നെങ്കില്‍ പുള്ളി എങ്ങനെ കൊണ്ട് പോകും?




ഗോപി-കാ വസന്തം വീണ്ടും.. ഒന്നും മനസിലാവാത്തവര്‍ താഴെ കമന്റ്‌ ഇട്ടാല്‍ മതി.. എല്ലാം ഞാന്‍ പറഞ്ഞു തരാം.. 



ശരി ഇനിയെല്ലാരും വരി നിന്നെ...





വലല്യ ഖാന്‍ ആണുപോലും കീറിയ പാന്റും ഇട്ടിരിക്കാന്‍ നാണമില്ലേ ഇദ്ദേഹത്തിനു??





ഈ 'ചേച്ചിയെ' കുറിച്ച് ഒന്നും പറയരുത്.. അതെനിക്കിഷ്ട്ടമല്ല.. 



ഈ മെയില്‍ അയച്ചു തന്നയാള്‍ ഇത് കണ്ടാല്‍ എനിക്ക് സന്തോഷമാകും.. 
നന്ദി.. നമോവാകം.. 

-സാന്‍ 

മഴ വരും വഴിയില്‍

മധുകണം നുകരുവാന്‍ മലരൊന്നറുക്കുവാന്‍
മധുരമായ് ഞാനും നിനച്ചിരിക്കെ
മഴയോന്നുമറിയാതെ കാറ്റിനോടൊപ്പം
മലര്‍വാടിയെ  വന്നു പുല്‍കിയത്രേ..
ഇലകളില്‍ പൂക്കളില്‍ ഇടതൂര്‍ന്ന വഴികളില്‍
ജലബിന്ദു ആര്‍ദ്രമായ്‌ മുത്തമിട്ടു
ഇനിയെന്തുവേണമെന്നറിയാതെയൊരുനേരം
മഴ പോകുവാനായ് കൊതിച്ചു ഞാനും
ഒരു കുഞ്ഞു പനിനീര്‍പ്പു ആര്‍ദ്രമായ്‌ തഴുകിയ
മഴനീര്‍തുള്ളിയെ മുത്തിയപ്പോള്‍
കൊതിതീരുവോളം കണ്ടു ഞാന്‍ നീര്‍ത്തുള്ളി
കണ്ണാടി പോലെ ചിരിക്കുന്നതും


ഒരു വാക്ക് മൂളാതെ
ഒരു നോക്ക് കാണാതെ
ഒരു രാവു പോയതറിഞ്ഞീല ഞാന്‍
     ഇനിയൊന്നുമില്ല ഞാനറിയാത്തതായി നിന്‍
     അധരത്തിന്‍ ചൂടും ചുവപ്പും മാത്രം

ഒരു  നാടു കാണുവാന്‍
ഒരു യാത്ര പോകുവാന്‍
ഒരുപാട് നാളായ് കൊതിക്കുന്നു ഞാന്‍
     ഇനി പോകുകില്ലഞാനറിയാത്ത വഴികളില്‍
     അരികിലില്ലാ നിന്റെ സ്നേഹമെങ്കില്‍ ..


-സംഗീത്‌ വിനായകന്‍

To the Govt.

With respect to all Indians, This is what I have to tell to Indian Govt, Law & Order system, Politicians, and the whole system which Rules us. 



This post is under construction.. will upload the full version soon...

ഫേസ്ബുക്കും ഞാനും മാങ്ങയും 2 പെണ്‍കുട്ടികളും

നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും അപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ അപ് ലോഡ്  ചെയ്യാനും മറ്റും നമ്മള്‍ കാണിക്കുന്ന ശുഷ്കാന്തിയെ കുറിച്ച് ഞാന്‍ ഇടകൊക്കെ  ആലോചിക്കാറുണ്ട് . ഇതിനിടയില്‍ ഇന്നും ഇത്തരമൊരു സംഭവം ഉണ്ടായി. കുറെ നേരം ആലോചിച്ചതിന് ശേഷമാണ് ഞാന്‍ ഇങ്ങനെയൊരു ബ്ലോഗ്‌ ഇവിടെ ഇടാന്‍ തയ്യാറായത്. എന്നാലും സംഭവം നടക്കുന്ന സമയത്തും ആഹാ ഇത്ഫേസ്ബുക്കില്‍ ഇട്ടാല്‍ നന്നാകുമല്ലോ  എന്നു മാത്രമാണ്  ഈ പറയുന്ന ഞാനും ചിന്തിച്ചത്. ചില കാര്യങ്ങള്‍ നമ്മള്‍ മൈന്‍ഡ് ചെയ്യാതെ വിടും എന്നിട്ടോ.. ഫേസ്ബുക്കില്‍ വരുമ്പോള്‍ 100 ലൈകും 1000 ഷെയറും..! 

ശരി ഇനി കാര്യത്തിലേക്ക് കടക്കാം, ഇന്നലെ രാത്രി വര്‍ക്ക്‌ കഴിഞ്ഞു ഏകദേശം 12 മണിയോട് കൂടിയാണ് ഞാന്‍ റൂമില്‍ തിരിച്ചെത്തിയത്‌. അതുകൊണ്ട് തന്നെ രാവിലെ കുറച്ചു നേരം വൈകി എഴുനേറ്റു ജോലിക്ക് പോകാന്‍ തയ്യാറായി നില്കുകയായിരുന്നു.. തൊട്ടടുത്ത മെസ്സ് ഹൌസില്‍ നിന്നാണ് breakfast കഴിച്ചത്. കഴിച്ചു കൊണ്ട്  നില്‍കുമ്പോള്‍ ആണ് ആ സംഭവം ഉണ്ടായതു.. (ഹോ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത  ഒരു വിങ്ങല്‍.. ) മെസ്സില്‍ നിന്നും നോക്കിയാല്‍ പുറത്തുള്ള സാമാന്യം വലുപ്പമുള്ള ഒരു മാവ്  കാണാം. അതിനു ചുവട്ടിലൂടെ 2 സുന്ദരികളായ  പെണ്‍കുട്ടികള്‍ നടന്നു വരുന്നു, തൊട്ടു പുറകിലായി ഒരു യുവാവും ഉണ്ട്.. അതിനും പുറകില്‍ ഒരു വയസ്സായ വല്യമ്മയും ഉണ്ട്. പെണ്‍കുട്ടികള്‍ മാഞ്ചുവട്ടില്‍ എത്തിയതും ഏതോ ഒരു ലോറി തട്ടി മാവില്‍ കൊമ്പില്‍ നിന്നും ഒരു മാങ്ങ താഴെ വീണു. 

(ഈ ബ്ലോഗ്‌ വായിക്കുന്ന  ആണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്‌, ഞാന്‍ ഈ പറഞ്ഞ )   പെണ്‍കുട്ടികള്‍ ആ വഴി പോയി.. ഇനി വരില്ല. കഥയിലെ നായികാ/നായകന്‍ മാങ്ങയാണ്..) 

അതിലെ കടന്നു പോയ യുവാവ്‌ ആ മാങ്ങയിലേക്ക് നോക്കി.. ഒരു നെടുവീര്‍പ്പിട്ടു. പക്ഷെ എടുത്തില്ല. തൊട്ടു പുറകില്‍ വന്ന വല്യമ്മയും എടുത്തില്ല. എന്നാല്‍ ആ പാവത്തിന്  അതെടുത്താല്‍ നന്നായിരുന്നു എന്നുണ്ടായിരുന്നു. നിര്‍ഭാഗ്യം എന്ന് പറയട്ടെ അവരും അതെടുത്തില്ല.  വല്ലാത്ത വിഷമം തോന്നി. (ഇപ്പോള്‍ തന്നെ കണ്ടില്ലേ ബ്ലോഗ്‌ വരെ ചെയ്യുന്ന അവസ്ഥയില്‍ എത്തി )

ഇനിയാണ് കഥയില്‍ വില്ലന്റെ entry. ചീറി പാഞ്ഞു വന്ന ഒരു ബൈക്ക് യാത്രക്കാരന്‍ ആ മാങ്ങയെ നിഷ്കരുണം ഇടിച്ചു. എനിക്കവനോട് വന്ന ദേഷ്യത്തിന് ഹോ എന്താ പറയാ? കൊല്ലാന്‍ തോന്നി എനിക്ക്. ഒരു 2 മിനിറ്റ്  വെയിറ്റ് ചെയ്തിരുന്നെങ്കില്‍ ഞാന്‍ എടുക്കുമായിരുന്നു ആ മാങ്ങ..   ബൈകിനു പുറമേ ഒരു കാര്‍ കൂടി വന്നു, സത്യത്തില്‍ ഇത്തിരി മുളക് പൊടിയും ഉപ്പും കൂടെ ഉണ്ടായിരുന്നെങ്കില്‍ അവിടെ തന്നെ ഒരു ചമ്മന്തി ഉണ്ടാക്കാമായിരുന്നു. 

food കഴിച്ചു ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. നഗര മധ്യത്തില്‍ നടന്ന ആ അരുംകൊലയ്ക്ക് ഞാനും സാക്ഷിയായല്ലോ എന്നോര്‍ത്തപ്പോള്‍ വീണ്ടും മനസ്സില്‍ ഒരു തേങ്ങല്‍ അവശേഷിച്ചു..  പെട്ടെന്നാണ്  എനിക്ക് കയറാനുള്ള  KSRTC ബസ്‌ വന്നത്.. മനസ്സില്ലാ മനസ്സോടെ ആ മാങ്ങ, ക്ഷമിക്കണം മാങ്ങ ചമ്മന്തി.. അവിടെ തനിച്ചാക്കി ഞാന്‍ ബസ്‌ കയറി..

ബസില്‍ ഇരുന്നു മൊബൈലില്‍ ഇത് ടൈപ്പ് ചെയ്യുമ്പോഴും മനസ്സിലെവിടെയോ 2 സുന്ദരി പെണ്‍കുട്ടികളും, ആ ചെക്കനും വല്യമ്മയും, ഞെട്ടറ്റു വീണ മാങ്ങയും ബാക്കി നില്‍ക്കുന്നു..  

- സംഗീത് വിനായകന്‍ 
One of My favorite film dialogues ever (From the movie 'The King')

എസ്   IAS  ഇന്ത്യന്‍ ഭരണ സര്‍വീസ് .. ആ  പദവിയുടെ അര്‍ഥം എന്താണെന്നറിയോ നിനക്ക്? അതറിയണമെങ്കില്‍ ആദ്യം ഇന്ത്യഎന്താണെന്ന് നീ അറിയണം അക്ഷരങ്ങള്‍ അച്ചടിച്ച്‌ കൂട്ടിയ  പുസ്തകതാളില്‍ നിന്നും നീ പഠിച്ച  ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ, കോടിക്കണക്കായ  പട്ടിണിക്കാരുടെയും നിരക്ഷരുടെയും ഇന്ത്യ, കൂടികൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ട രോഗിക ളുടെയും ഇന്ത്യ, ജട്ക വലിച്ചു വലിച്ചു ചുമച്ചു ചോര  തുപ്പുന്നവന്റെ ഇന്ത്യ.. 

Declaration

ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ ആരെയെങ്കിലും വേദനിപ്പിക്കുന്നത് ആയിരിക്കില്ല. ഇതുവരെയുള്ള പോസ്റ്റുകളില്‍ ചിലര്‍ ഇത്തരം ഒരഭിപ്രായം പറഞ്ഞത് കൊണ്ടാണ് പഴയ പോസ്റ്റുകള്‍ ഒഴിവാക്കി പുതുമയുള്ള പോസ്റ്റുകള്‍ ചെയ്യാന്‍ തയ്യാറാകുന്നത്...

‎"57 Facts About Guys That Girls Should Know"...


1. Guys don't actually look after good-looking girls. They prefer neat and presentable girls.
2. Guys love flirts.
3. A guy can like you for a minute, and then forget you afterwards.
4. When a guy says he doesn't understand you, it simply means you're not thinking the way he is.
5. "Are you doing something?" or"Have you eaten already?" are the first usual questions a guy asks on the phone just to get out from stammering.
6. Guys may be flirting around all day but before they go to sleep, they always think about the girl they truly care about.
7. When a guy really likes you, he'lldisregard all your bad characteristics .
8. Guys go crazy over a girl's smile.
9. Guys will do anything just to getthe girl's attention.
10. Guys hate it when you talk about your ex-boyfriend.
11. When guys want to meet your parents. Let them.
12. Guys want to tell you many things but they can't. And they sure have one habit to gain courage and spirit to tell you many things and it is drinking!
13. Guys cry!!!!!!!!
14. Don't provoke the guy to heat up. Believe me. He will.
15. Guys can never dream and hope too much.
16. Guys usually try hard to get the girl who has dumped them, and this makes it harder for them to accept their defeat.
17. When you touch a guy's heart,there's no turning back.
18. Giving a guy a hanging message like "You know what?!..uh...ne ver mind!" would make him jump to a conclusion that is far from what you are thinking.
19. Guys go crazy when girls touch their hands.
20. Guys are good flatterers whencourting but they usually stammerwhen they talk to a girl they really like.
21. When a guy makes a prolonged "umm" or makes any excuses when you're asking him to do you a favor, he's actually saying that he doesn't like you and he can't lay down the card foryou.
22. When a girl says "no", a guy hears it as "try again tomorrow."
23. You have to tell a guy what you really want before he gets themessage clearly.
24. Guys hate gays!
25. Guys love their moms.
26. A guy would sacrifice his money for lunch just to get you a couple of roses.
27. A guy often thinks about the girl who likes him. But this doesn't mean that the guy likes her.
28. You can never understand himunless you listen to him.
29. If a guy tells you he loves you once in a lifetime. He does.
30. Beware. Guys can make gossips scatter through half of the face of the earth faster than girls can.
31. Like Eve, girls are guys EUR™ weaknesses.
32. Guys are very open about themselves.
33. It's good to test a guy first before you believe him. But don't let him wait that long.
34. No guy is bad when he is courting.
35. Guys hate it when their clothes get dirty. Even a small dot.
36. Guys really admire girls that they like even if they're not that much pretty.
37. Your best friend, whom your boyfriend seeks help from about his problems with you may end up being admired by your boyfriend.
38. If a guy tells you about his problems, he just needs someone to listen to him. You don't need togive advice.
39. A usual act that proves that the guy likes you is when he teases you.
40. A guy finds ways to keep you off from linking with someone else.
41. Guys love girls with brains more than girls in miniskirts.
42. Guys try to find the stuffed toya girl wants but would unluckily get the wrong one.
43. Guys virtually brag about anything.
44. Guys cannot keep secrets that girls tell them.
45. Guys think too much.
46. Guys' fantasies are unlimited.
47. Girls' height doesn't really matter to a guy but her weight does!
48. Guys tend to get serious with their relationship and become toopossessive. So watch out girls!!
49. When a girl makes the boy suffer during courtship, it would be hard for him to let go of that girl.
50. It's not easy for a guy to let goof his girlfriend after they broke up especially when they've been together for 3 years or more..
51. He also tells that to another girl. He only flatters you and sometimes makes fun of you.
52. You can truly say that a guy has good intentions if you see him praying sometimes.
53. Guys seek for advice not from a guy but from a girl.
54. Girls are allowed to touch boys' things. Not their hair!
55. If a guy says you're beautiful, that guy likes you.
56. Guys hate girls who overreact.
57. Guys love you more than you love them if they are serious in your relationships. !

> an email extract <