മധുകണം നുകരുവാന്‍ മലരൊന്നറുക്കുവാന്
മധുരമായ് ഞാനും നിനച്ചിരിക്കെ
മഴയോന്നുമറിയാതെ കാറ്റിനോടൊപ്പം
മലര്‍വാടിയെ വന്നു പുല്കിയത്രേ..
ഇലകളില്‍ പൂക്കളില്‍ ഇടതൂര്‍ന്ന വഴികളില്‍
ജലബിന്ദു ആര്‍ദ്രമായ് മുത്തമിട്ടു
ഇനിയെന്തുവേണമെന്നറിയാതെയൊരുനേരം
മഴ പോകുവാനായ് കൊതിച്ചു ഞാനും
ഒരു കുഞ്ഞു പനിനീര്‍പ്പു ആര്‍ദ്രമായ് തഴുകിയ
മഴനീര്‍തുള്ളിയെ മുത്തിയപ്പോള്‍
കൊതിതീരുവോളം കണ്ടു ഞാന്‍ നീര്‍ത്തുള്ളി
കണ്ണാടി പോലെ ചിരിക്കുന്നതും
മധുരമായ് ഞാനും നിനച്ചിരിക്കെ
മഴയോന്നുമറിയാതെ കാറ്റിനോടൊപ്പം
മലര്‍വാടിയെ വന്നു പുല്കിയത്രേ..
ഇലകളില്‍ പൂക്കളില്‍ ഇടതൂര്‍ന്ന വഴികളില്‍
ജലബിന്ദു ആര്‍ദ്രമായ് മുത്തമിട്ടു
ഇനിയെന്തുവേണമെന്നറിയാതെയൊരുനേരം
മഴ പോകുവാനായ് കൊതിച്ചു ഞാനും
ഒരു കുഞ്ഞു പനിനീര്‍പ്പു ആര്‍ദ്രമായ് തഴുകിയ
മഴനീര്‍തുള്ളിയെ മുത്തിയപ്പോള്‍
കൊതിതീരുവോളം കണ്ടു ഞാന്‍ നീര്‍ത്തുള്ളി
കണ്ണാടി പോലെ ചിരിക്കുന്നതും
നല്ല വരികൾ..
ReplyDelete