Pen&Paper 5

കണ്ണിമയ്കാതെ കണ്ണീരൊപ്പാതെ
കരഞ്ഞു വീര്‍ത്ത കവിളിണകള്‍
കരിഞ്ഞുണങ്ങാതെ കറ പുരളാതെ
കനലുപോല്‍ ചുവന്നിരിക്കും
കഥ നീയാകുമ്പോള്‍ നിന്‍ പ്രണയമാകുമ്പോള്‍
കവിത ഞാനാകുമ്പോള്‍ എന്‍ പ്രണയമാകുമ്പോള്‍

Pen&Paper 4


ഉതിര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍ ഉണര്‍വോടെ ഉയരുന്നിതാ..
ഉതിര്‍ന്നു വീണ പ്രണയത്തിനുണര്‍വേകാന്‍ ഒരുയിരേകാന്‍..


-സംഗീത്

Pen&Paper 3

തല ഉയര്‍ത്തുമ്പോള്‍

ഉയരും ഞാന്‍ നാടാകെ
വളരും വന്‍മരമോളം
ഉയരും ഞാന്‍ വാനോളം
വളരും വന്‍കടലോളം
തേടും ഞാനുയരങ്ങളില്‍
തണലേകുമൊരു വാനം
വാടും എന്‍ മുടിയിഴകള്‍
തണല്‍നല്‍കാ വാനത്ത്
തളരും ഞാന്‍ ഭൂവോളം
കടല്‍ പകരും ദാഹജലം..


-സംഗീത്

Pen&Paper 2

കഥ മാറുമ്പോള്‍

കഥയും കഥാപാത്രവും മാറി മാറി വരും
കഥയിലോരോന്നിലും ഞാനുമൊരു കഥയാകും
കഥ കവിതയിലേക്കും കവിത കടം കവിതയിലേക്കും
ഗതി മാറും
ഞാന്‍ കഥയായും  കവിതയായും ഗതി മാറും
കലയും കഥയും കവിതയും ഞാനാകുമ്പോള്‍
ജീവിതമെനിക്കൊരു കടം കവിതയാകും
ഉത്തരത്തിനലയുന്നൊരു കടം കഥയാകും
ഉത്തരം തേടുന്ന പഴംകഥയാകും
കഥ പാഴാകും പാഴ്കവിതയാകും-സംഗീത്

Pen&Paper 1

കര തേടും കഥ..

കളി പറയും കളി വീണയും
കഥ പറയും മണ്‍ചട്ടിയും
കര കാണാ കടലല മീതെ
കര തേടും ഒരു തോണിയും
കണ്ണീരും കനവുകളും
കണ്ണടയും കടലാസും
കഥയില്ലതൊരു കാലവും
കറ പുരളആതൊരു കലവും
കലയില്ലാ കവിളുകളും
കലയുള്ള കരവിരുതുകളും
കടലാകും കഥ പോലെ
കര തേടും കഥയാകും.. 


-സംഗീത്