പ്രണയ വിശേഷങ്ങള്‍

പ്രണയിക്കുന്നത്‌ ഒരു തെറ്റാണോ? അല്ല..

ഒരു പാട് പേരെ പ്രണയിക്കുന്നതോ?  ഒരിക്കലുമല്ല.. പക്ഷെ ഒരു സമയം ഒന്നിലേറെപ്പേരെ പ്രണയിച്ചാല്‍ അത് തെറ്റ് തന്നെയാണ്. അങ്ങനെ ഒന്നിനെ പ്രണയം എന്ന് വിളിക്കാനുമാവില്ല. എന്തായാലും ഞാന്‍ അത്തരമൊരു സാഹസത്തിനു ഇതുവരെ നിന്നിട്ടില്ല. വെറുമൊരു സൌന്ദര്യത്തില്‍ ജനിക്കുന്ന ഇഷ്ട്ടങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും, ഓര്‍മയില്‍ പോലും അവരുണ്ടാവില്ല. പത്തില്‍ പഠിക്കുന്നത് വരെയുള്ള പ്രണയങ്ങള്‍ വെറും ഹോര്‍മോണ്‍ നിയന്ത്രിത പ്രണയങ്ങളായിരുന്നു. പെണ്‍കുട്ടികളുടെ സൌന്ദര്യം മാത്രം കണക്കിലെടുത്ത് കൊണ്ട് പ്രണയിച്ചവ. എന്നാല്‍ അതിനു ശേഷം ഒന്നും അങ്ങനെയല്ലായിരുന്നു..

ഇത്താത്ത കുട്ടീം ഞാനും ഞങ്ങടെ പ്രണയോം..


"എന്റെ പേര്  സംഗീത്, നിന്റെ സീനിയറാണ്.. കുറച്ചു ദിവസമായി ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു.. എനിക്ക് നിന്നെ ഇഷ്ട്ടാണ്.." എല്ലാം ഒറ്റ ശ്വാസത്തില്‍ തന്നെ ഞാന്‍ പറഞ്ഞു നിര്‍ത്തി. എന്നിട്ട് അവള്‍ടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. ഒരു ഭാവ വ്യത്യാസം പോലും ഇല്ല. എനിക്ക് സംശയമായി.
അല്ല ഇതിപ്പോ എനിക്ക് വെറുതെ തോന്നിയതാണോ?? ഏയ്‌ അല്ല.. ഞാന്‍ ശരിക്കും പറഞ്ഞത് തന്നെ, പക്ഷെ എന്തുകൊണ്ടാണ് അവളൊന്നും മിണ്ടാതെ പോയത്? മുഖത്തൊരു ചിരി വിടര്‍ന്നത് മാത്രം എനിക്കോര്‍മയുണ്ട്.

 VHSEയില്‍ പഠിച്ചിരുന്ന സമയം, ആദ്യവര്‍ഷത്തില്‍ തന്നെ ക്ലാസ്സിലെ കൂടെ പഠിച്ച സുന്ദരിക്കുട്ടി എന്റെ പ്രേമാഭ്യര്‍ഥന നിരസിച്ച ശേഷം രണ്ടാമത്തെ അഭ്യര്‍ത്ഥന. അതും മുന്നും പിന്നും ആലോചിക്കാതെ ഒരു നല്ല മൊഞ്ചുള്ള ഇത്താത്തകുട്ടിയോട് തന്നെ. വീഴില്ല വീഴില്ല എന്ന് കൂട്ടുകാര്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ തന്നെ വീഴും വീഴും എന്ന് നൂറുവട്ടം മനസ്സ് പറഞ്ഞു. നേരിട്ട് പോയി പറയുന്നതിന് മുന്‍പൊരു ദൂതനെ അയച്ചിരുന്നു. കാര്യമായ അല്ലെങ്കില്‍ പ്രതീക്ഷക്കൊത്ത മറുപടികള്‍ കിട്ടാതായപ്പോള്‍ നേരിട്ട് തന്നെ മുട്ടാന്‍ തീരുമാനിച്ചു. മേല്‍പ്പറഞ്ഞ രംഗം  REC യിലെ ബസ്‌ സ്റ്റോപ്പില്‍ വെച്ചായിരുന്നു. ബസ്‌ വന്നയുടന്‍ അവള്‍ കയറിപ്പോയി. ബസില്‍ ഇരുന്നുകൊണ്ട് എന്നെ ഒളികണ്ണെറിഞ്ഞോ എന്നൊരു സംശയം.. ഇനി എന്തായാലും നാളെ അറിയാം എന്ന് കരുതി ഞാനും മടങ്ങി.

ജുറാസ്സിക് പാര്‍ക്ക്


കുറെ മുന്‍പാണ്, ജുറാസ്സിക് പാര്‍ക്ക് എന്ന കിടിലന്‍ സിനിമ ഇറങ്ങിയ സമയം.. വയനാട്ടിലെ മേപ്പാടിയില്‍ വിവ എന്ന് പറഞ്ഞൊരു ടാക്കീസ് ഉണ്ടായിരുന്നു. ഇപ്പോള്‍ വിവ വെറുമൊരു ഓര്‍മയായി. വൈകുന്നേരം പണിയൊക്കെ കഴിഞ്ഞു എന്റെ മാമന്‍ ജുറാസ്സിക് പാര്‍ക്ക് കാണാനായി ഇറങ്ങി. സാമാന്യം നല്ല തിരക്കുള്ള സമയം ക്യൂവില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ പടം വിട്ടു പുറത്തിറങ്ങി വരുന്നവരില്‍  ഒരാളോട് അഭിപ്രായം ചോദിച്ചു. പടം എങ്ങനെ?? ഒരു പണിയനോടാണ് ( വയനാട്ടിലെ ആദിവാസി വിഭാഗക്കാരെ വിളിക്കുന്ന പേരാണ് പണിയന്‍ ) മാമന്‍ ഇത് ചോദിച്ചത്.

"മമ്മുട്ടി കാണി.. മോഹന്‍ലാല് കാണി... ഈരാണ്ട് വലല്യ ഓന്തുളേ"

ഉത്തരം വളരെ പെട്ടെന്നായിരുന്നു.. ഇനി മനസ്സിലാകാത്തവര്‍ക്ക് വേണ്ടി പറഞ്ഞു തരാം.
 "മമ്മുട്ടി കാണി.. മോഹന്‍ലാല് കാണി... ഈരാണ്ട് വലല്യ ഓന്തുളേ" എന്ന് വെച്ചാല്‍ "മമ്മുട്ടിയും ഇല്ല മോഹന്‍ലാലും ഇല്ലാ ഈരണ്ടു വലല്യ ഓന്തുകള്‍ മാത്രം"

ബ്ലോഗ്‌ ചിന്തകള്‍

'കമന്റ്‌ ദാഹം.'

അടുത്തിടെ കേട്ട ഒരു പദപ്രയോഗമാണിത്. എഴുതുന്നതിനു അംഗീകാരം എന്ന നിലയില്‍ അല്ലെങ്കില്‍ എല്ലാവര്‍ക്കും മുന്നില്‍  ഞാനൊരു സംഭവം ആണെന്ന്  തെളിയിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ എല്ലാവരും ഒരു പക്ഷെ ആശ്രയിക്കുന്നത് കമന്‍റുകളുടെ എണ്ണത്തെ തന്നെയായിരിക്കും. അതിനു വേണ്ടി ലിങ്കുകള്‍ വാരി വിതറി നടക്കുന്നവര്‍ ഒരിക്കലും ആഗ്രഹിക്കാറില്ലേ തന്റെ രചനകള്‍ മറ്റുള്ളവര്‍ ആത്മാര്‍ഥമായി വന്നു വായിക്കണം എന്ന്??  ബൂലോകത്തില്‍ കണ്ടു വരുന്നത് അത്തരമൊരു പ്രവണതയാണ്. എഴുതാന്‍ എന്തും എഴുതാം, എന്നാല്‍ എഴുത്തിലൂടെ അനുവാചകന്റെ മനസ്സിനെ കയ്യിലെടുക്കുന്നത് ഒരു കഴിവ് തന്നെയാണ്. ചുരുക്കം ചിലര്‍ക്ക് മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന കഴിവ്. എനിക്കതില്ല എന്ന് ആദ്യമേ പറയട്ടെ. 

Pen&Paper 6


നിലാവും പോയ്‌ മറയും
കതിരവന്‍ വീണ്ടുമുയരും
പുലരിയില്‍ നീയുണരും
നിനക്കായ്‌ ഞാനുണരും
കാലം നമുക്കായുണരും
നമ്മില്‍ പ്രണയം വരും
നാം നമ്മെ അറിയും
നമ്മള്‍ വേര്‍പിരിയും....

ദി ഫീനിക്സ് -

കേട്ടറിഞ്ഞ കഥകളിലെ ഏറ്റവും ഇഷ്ട്ടമായ, ശ്രേഷ്ഠമായ, ഒന്നിനെ കുറിച്ച് പറയുമ്പോള്‍ ആധികാരികമായി തന്നെ പറയേണ്ടി ഇരിക്കുന്നു. പക്ഷെ അത്തരമൊരു സാഹസത്തിനു മുതിരാത്തത് എനിക്കിഷ്ട്ടമുള്ള ഒന്നിനെ ഞാന്‍ മനസിലാക്കിയതിലെ പരിമിതികള്‍ അളക്കാന്‍ താല്പര്യം ഇല്ല എന്നത് തന്നെ. പറഞ്ഞു വരുന്നത് ഫീനിക്സ് എന്ന പക്ഷിയെ കുറിച്ചാണ്.

കേട്ട കഥ പറയാം
ഈജിപ്ഷ്യന്‍ ഐതീഹ്യങ്ങള്‍ പ്രകാരം 500 വര്‍ഷത്തോളം ആയുസ്സുള്ള, ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്‍ക്കാന്‍ കഴിവുള്ള ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായ പക്ഷിയാണ് ഫീനിക്സ്. സ്വര്‍ണ നിറമുള്ള തൂവലുകളും രാജകീയത്വം വിളിച്ചോതുന്ന തലയെടുപ്പും കൈമുതലായുള്ള പക്ഷി. 500 വര്‍ഷത്തെ ആയുസ്സിനു ശേഷം സ്വയം ഒരുക്കുന്ന, തന്റെ ചിറകുകളാല്‍ നിര്‍മ്മിക്കുന്ന ചിതയില്‍ സ്വയം എരിഞ്ഞടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ചാരത്തില്‍ നിന്നും പുനര്‍ജനിക്കാന്‍ കഴിവുള്ള അത്ഭുത ജീവി.

വഴിയോര ചിന്തകള്‍

കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂര്‍ മുന്‍പ്, ഓഫീസില്‍ കറണ്ട് പോയ സമയത്ത് വെറുതെ പുറത്തൊക്കെ ഒന്ന് കറങ്ങി തിരിഞ്ഞു നടക്കാന്‍ വേണ്ടി പോയതാ... ചുറ്റുവട്ടതൊക്കെ എന്തൊക്കെ നടക്കുന്നു എന്നറിയണമല്ലോ.. അങ്ങനെ രണ്ടു കൈകളും പാന്റിന്റെ പോക്കറ്റില്‍ തിരുകി കയറ്റി അലസമായി കാലും വീശി ( ഞാന്‍ നടക്കുമ്പോള്‍ കാലും വീശിയൊക്കെ നടക്കും ) നടക്കുന്നതിനിടെ വഴിയരികിലെ വീട്ടില്‍ നിന്നും ഒരു പത്തു പന്ത്രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ ഇംഗ്ലീഷില്‍ കലപിലാന്നു എന്തൊക്കെയോ പറയുന്നു... perhaps , you  must , ordinary, accidental  ഇത്രയൊക്കെയേ ഞാന്‍ കേട്ടുള്ളൂ..

ഓര്‍മകളിലേക്ക്


ഒരു നിശാഗന്ധി പുഷ്പ്പത്തിനു കമന്റ്‌ ആയി നല്‍കിയ നാലുവരി.. നാലുവരിയെന്നെ പറയുന്നുള്ളൂ കവിതയുമല്ല കഥയുമല്ല.. വെറും നാല് വരി മാത്രം.

ഇന്നത്തെ കുട്ടികള്‍ അറിയാതെ പോവുന്ന ബാല്യം,
ഇനിയൊരു പക്ഷെ നമുക്കാര്‍ക്കും തിരിച്ചെടുക്കാനാവാത്ത ബാല്യം..

ഓര്‍ക്കുന്നു ഞാനിന്നുമാ കാലം
വയല്‍ വരമ്പിലും മാവിന്‍ കൊമ്പിലും
കഥ പറഞ്ഞും കളി പറഞ്ഞും
കറങ്ങി നടന്ന കാലം
ഒരു നവയുഗ സംസ്കാരത്തിനും
തിരിച്ചു നല്‍കാനാവാത്ത എന്റെ ബാല്യ കാലം.


ഒരുത്തിയെ കണ്ടു പിടിച്ചപ്പോള്‍


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഏതെങ്കിലും പെണ്‍കുട്ടികളെ നിങ്ങള്‍ അവര്‍ അറിയാതെ നേരില്‍  കണ്ടിട്ടുണ്ടോ? ഇതൊരു ഫേക്ക് അക്കൗണ്ട്‌ ആണെന്ന് ഉറപ്പിച്ചു വിശ്വസിച്ചതിനു ശേഷം അത് കണ്ടു പിടിക്കാന്‍ നിങ്ങള്‍ ഇറങ്ങി തിരിച്ചിട്ടുണ്ടോ? നിങ്ങളുടെ സുഹൃത്ത് വലയത്തിലെ എല്ലാവരെയും നിങ്ങള്‍ക്ക് പരിചയമുണ്ടോ?

എന്തിനാ കുറെ ചോദ്യങ്ങള്‍ അല്ലെ? നേരിട്ട് കാര്യത്തിലേക്ക് വരാം. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞ ഒരു കുഞ്ഞു നുണയില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. സുഹൃത്ത്‌ എന്ന് പറഞ്ഞാല്‍ വെറും സുഹൃത്തല്ല.. ഒരു പെണ്‍ സുഹൃത്ത്‌., എന്നെ ഒരു പാട് സ്നേഹിക്കുന്ന, ഞാന്‍ അതിലേറെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടി. ദിവസേനയുള്ള മൊബൈല്‍ ചാറ്റിങ്ങിനിടയില്‍ എപ്പോഴോ അവള്‍ പറഞ്ഞു ഞാന്‍ ഫേസ്ബുക്കില്‍ കയറി എന്ന്,  അവളെ തിരയാനുള്ള ഒരു പേരും പറഞ്ഞു. തല്‍ക്കാലം യഥാര്‍ത്ഥ പേര് ഞാന്‍ പുറത്തു പറയുന്നില്ല, പകരം കഥയിലെ നായികയെ നമുക്ക് രേഖ എന്ന് വിളിക്കാം.

ഫേസ്ബുക്കില്‍ വിരിഞ്ഞ കഥ..

മലയാളം ബ്ലോഗ്ഗര്‍ കൂട്ടായ്മയില്‍ ഒരു ത്രെഡ് കൊടുത്തു, അതിനു ചുവടെ വന്ന കമന്റുകള്‍ ഒരു കഥ പൂര്‍ത്തിയാക്കി.. കമന്റുകള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് കഥ ഇവിടെ പൂര്‍ണ രൂപത്തില്‍ നല്‍കുന്നു. സമയ പരിമിതികള്‍ കാരണം സ്ക്രീന്‍ ഷോട്ടുകള്‍ കൊണ്ട് കഥ വിവരിക്കാം.. പ്രസ്തുത വരികള്‍ എഴുതിയത് ആരാണെന്നും അറിയാമല്ലോ..

Auroville.

യാത്രകളെ ഒരുപാട് സ്നേഹിക്കാറുണ്ട് ഞാന്‍ , ഓരോ യാത്രയും പുതിയ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ ഓണക്കാലത്ത് ഒരു യാത്ര പോയി. ഒരു പാട് ദൂരെയൊന്നും അല്ല. അടുത്ത് വയനാട്ടില്‍, ഞാന്‍ ഏറെ വില കല്‍പ്പിക്കുന്ന എന്റെ ഒരു ടീച്ചറിന്റെ വീട്ടില്‍ . ഭക്ഷണ ശേഷം നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ ടീച്ചറിന്റെ ഭര്‍ത്താവ് ഹരി സര്‍, ഒരു പ്രത്യേക സ്ഥലത്തെ പറ്റി സൂചിപ്പിച്ചു.