Pages

Auroville.

യാത്രകളെ ഒരുപാട് സ്നേഹിക്കാറുണ്ട് ഞാന്‍ , ഓരോ യാത്രയും പുതിയ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ ഓണക്കാലത്ത് ഒരു യാത്ര പോയി. ഒരു പാട് ദൂരെയൊന്നും അല്ല. അടുത്ത് വയനാട്ടില്‍, ഞാന്‍ ഏറെ വില കല്‍പ്പിക്കുന്ന എന്റെ ഒരു ടീച്ചറിന്റെ വീട്ടില്‍ . ഭക്ഷണ ശേഷം നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ ടീച്ചറിന്റെ ഭര്‍ത്താവ് ഹരി സര്‍, ഒരു പ്രത്യേക സ്ഥലത്തെ പറ്റി സൂചിപ്പിച്ചു.
അന്ന് വരെ ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു പക്ഷെ നമ്മളില്‍ പലരും കേട്ടിട്ടും ശ്രദ്ധിക്കാതെ പോയ ഒരു ടൌണ്‍ ഷിപ്പിനെ കുറിച്ച്. 'Auroville'.

എന്താണ് Auroville? അതിനെ കുറിച്ച് പറയുന്നതിന് മുന്‍പ് മറ്റു ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
'Maslow's  theory of  need hierarchy.'


നാല് ചുമരുകള്‍ക്കിടയിലിരുന്നു മാനേജ്മെന്റു പാഠങ്ങള്‍ പഠിക്കുന്നതിനിടയില്‍ മനസ്സില്‍ പതിഞ്ഞ ഒരു theory. ഇതിനെ കുറിച്ച് ഏതു  പാതിരാത്രിക്ക്  ചോദിച്ചാലും 4 പുറത്തില്‍ കൂടുതല്‍ ഉപന്യസികാന്‍ പറ്റുമായിരുന്നു എനിക്ക്. ഇതില്‍, എന്ന് നേടും എന്ന് ചോദിച്ചാല്‍ ഉറപ്പില്ലാത്ത needs  അതായിരുന്നു Need  for Esteem and need for self -actualization. അതിനു മുന്‍പുള്ള മനുഷ്യന്റെ ആവശ്യങ്ങളെ, (Physiological - വായു, ഭക്ഷണം, വെള്ളം, രതി, ഉറക്കം, ആരോഗ്യം, തുടങ്ങിയവ Safety - ജോലി, തൊഴില്‍ സുരക്ഷിതത്വം, കുടുംബം, പാര്‍പ്പിടം തുടങ്ങിയവ 
Love/Belonging - സൗഹൃദം, കുടുംബം, sexual intimacy. എന്നിവ) എളുപ്പത്തില്‍ നേടാവുന്നത് തന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

അടുത്ത ഘട്ടമാണ് മാനസികമായ ഒട്ടേറെ തയ്യാറെടുപ്പുകളിലൂടെ നമ്മള്‍ ആര്‍ജിക്കേണ്ടത്. അതിനൊരു പക്ഷെ ഒട്ടേറെ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരും. ചിലപ്പോള്‍ തോന്നിയേക്കാം ഈ ആയുസ്സില്‍ ഇത് മുഴുവനും നേടിയെടുക്കാന്‍ പറ്റില്ലയെന്നും.. (എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്) ഇത്തരം ആവശ്യങ്ങള്‍ കൂടി നേടിയെടുക്കുമ്പോള്‍ ആണ് നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ഥം മനസ്സിലാക്കുന്നതും (ഇക്കാര്യത്തില്‍ നിങ്ങള്ക്ക് ചിലപ്പോള്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടായേക്കാം, എങ്കിലും എന്റെ കുഞ്ഞു മനസ്സില്‍ തോന്നിയതു പറയാതിരിക്കാന്‍ വയ്യ)

Auroville  ( ഓറോ വില്‍ )
ഞാന്‍ മനസിലാക്കിയിടത്തോളം Auroville അത്തരമൊരു ഇടമാണ്. നമുക്ക് നമ്മളെ തന്നെ പഠിക്കാന്‍ , മനസ്സിലാക്കാന്‍ , വിശകലനം ചെയ്യാന്‍ എല്ലാത്തിനും ഉതകുന്ന ഒരിടം. ഹരി സര്‍ എന്റെ കയ്യില്‍ Auroville  യെ കുറിച്ചൊരു ഹാന്‍ഡ് ബുക്ക്‌ നല്‍കുമ്പോള്‍ ഞാന്‍ കരുതിയിട്ടുണ്ടായിരുന്നില്ല, ഇതുവരെ ഞാന്‍ തിരഞ്ഞു നടന്ന ഒരിടത്തെ കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നതെന്ന്. 

വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം അന്പതിനായിരത്തോളം ആളുകള്‍ക്ക് താമസിക്കുന്നതിനു സൌകര്യമുള്ള ഒരു ആഗോള മാതൃക ടൌണ്‍ ഷിപ്പാണ് Auroville. വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും ഇടയില്‍ മാനുഷിക ഐക്യത്തിനെ കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും ഒരിടം എന്നാ ആശയമുള്‍ക്കൊണ്ട് കൊണ്ട് 1968 ല്‍ ഇന്ത്യ ഗവണ്മെന്റ് ന്റെയും UNESCO യുടെയും പിന്തുണയോടെ രൂപികരിക്കപെട്ടതാണ് Auroville. തമിഴ് നാട്ടിലെ പോണ്ടിചേരിയില്‍ സ്ഥിതി ചെയ്യുന്ന ഇ മനോഹര ടൌണ്‍ ഷിപ്പിന്റെ പ്രത്യേകതകള്‍ അവര്‍ണ്ണനീയമാണ്. രാഷ്ട്രീയമോ മതമോ ജാതിയോ ലിംഗമോ ഒന്നും വേര്‍തിരിക്കാത്ത ഒരു കൂട്ടം പച്ചയായ മനുഷ്യര്‍ ജീവിക്കുന്ന ഒരിടം. 

അവരുടെ Mission Statement ഇങ്ങനെ പറയുന്നു..
"Auroville wants to be a universal town where men and women of all countries are able to live in peace and progressive harmony above all creeds, all politics and all nationalities. The purpose of Auroville is to realise human unity."
എല്ലാ രാജ്യത്തെയും മനുഷ്യര്‍ സമാധാനത്തോടെയും സ്വരചേര്‍ച്ചയോടെയും  എല്ലാ മതവിശ്വാസങ്ങള്‍ക്കും രാഷ്ട്രീയങ്ങള്‍ക്കും അതീതമായി ജീവിക്കാന്‍ കഴിയുന്ന ഒരു ആഗോള നഗരമായി Auroville  മാറണം. മാനുഷിക ഐക്യത്തെ കണ്ടെത്തുക എന്നതാണ് auroville യുടെ ഉദ്ദേശം.

വാക്കുകളെക്കള്‍ കൂടുതല്‍ സംവദിക്കാന്‍ ചിത്രങ്ങള്‍ക്ക് കഴിയുന്നതിനാല്‍ തുടര്‍ന്നുള്ളവ ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും മനസിലാക്കുക. ഒരിക്കലും ഇതിനായി നിങ്ങള്‍ ചിലവഴിക്കുന്ന സമയം വൃഥാവിലാവില്ലെന്നു ഞാന്‍ ഉറപ്പു തരുന്നു.

  A documentary based on Auroville






ഒരു യാത്ര പോവുന്നുണ്ട് ഇങ്ങോട്ടേക്കു പറ്റുമെങ്കില്‍ കുറച്ചു കാലം അവിടെ താമസിച്ചു വരണം. എന്നതിന് ശേഷം, കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച്‌ വിശദമായ ഒരു വിവരണം എഴുതി ചേര്‍ക്കാം. 

കടപ്പാട് - ഹരി സര്‍, wiki pedia, Auroville  website , പിന്നെ എന്നെ ഇതൊക്കെ വായിക്കാനും അറിയാനും പ്രേരിപ്പിച്ച ദൈവത്തിനും. 



8 comments:

  1. ഈ സ്ഥലം കൊള്ളാമല്ലോ. ആദ്യം നിങ്ങള് പോയിട്ടുവാ.

    ReplyDelete
    Replies
    1. I have planned a trip. poyi vannittu detail aayi parayam tto.
      Thnx for the comment.

      Delete
    2. before arranging a trip u should get some Aurovilleian connections..

      Delete
    3. Hope I can make it. now searching for people from there..

      Delete
  2. വായിച്ചു
    ഞാന്‍ വരണില്ല

    ReplyDelete
    Replies
    1. athentha mashe varathe? oru nalla anubhavam aayirikkum.

      Delete
  3. ഞാന്‍ ഇവിടെ പോയിട്ടുണ്ട്......

    ReplyDelete
    Replies
    1. then give me some more details about it. I need to go there.. May be very soon.

      Delete