Pages

ദി ഫീനിക്സ് -

കേട്ടറിഞ്ഞ കഥകളിലെ ഏറ്റവും ഇഷ്ട്ടമായ, ശ്രേഷ്ഠമായ, ഒന്നിനെ കുറിച്ച് പറയുമ്പോള്‍ ആധികാരികമായി തന്നെ പറയേണ്ടി ഇരിക്കുന്നു. പക്ഷെ അത്തരമൊരു സാഹസത്തിനു മുതിരാത്തത് എനിക്കിഷ്ട്ടമുള്ള ഒന്നിനെ ഞാന്‍ മനസിലാക്കിയതിലെ പരിമിതികള്‍ അളക്കാന്‍ താല്പര്യം ഇല്ല എന്നത് തന്നെ. പറഞ്ഞു വരുന്നത് ഫീനിക്സ് എന്ന പക്ഷിയെ കുറിച്ചാണ്.

കേട്ട കഥ പറയാം
ഈജിപ്ഷ്യന്‍ ഐതീഹ്യങ്ങള്‍ പ്രകാരം 500 വര്‍ഷത്തോളം ആയുസ്സുള്ള, ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്‍ക്കാന്‍ കഴിവുള്ള ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായ പക്ഷിയാണ് ഫീനിക്സ്. സ്വര്‍ണ നിറമുള്ള തൂവലുകളും രാജകീയത്വം വിളിച്ചോതുന്ന തലയെടുപ്പും കൈമുതലായുള്ള പക്ഷി. 500 വര്‍ഷത്തെ ആയുസ്സിനു ശേഷം സ്വയം ഒരുക്കുന്ന, തന്റെ ചിറകുകളാല്‍ നിര്‍മ്മിക്കുന്ന ചിതയില്‍ സ്വയം എരിഞ്ഞടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ചാരത്തില്‍ നിന്നും പുനര്‍ജനിക്കാന്‍ കഴിവുള്ള അത്ഭുത ജീവി.
യാഥാര്‍ത്ഥ്യം

ഫീനിക്സ് എന്നൊരു പക്ഷി ഇല്ല. ഉണ്ടെങ്കില്‍ തന്നെ നേരില്‍ കണ്ടവരില്ല. ഈജിപ്ഷ്യന്‍ , ഗ്രീക്ക്, ജാപ്പനീസ്, ഇറ്റാലിയന്‍ , പേര്‍ഷ്യന്‍ ഐതീഹ്യങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു പക്ഷി മാത്രമാണ് ഫീനിക്സ്‌ എന്നു വേണം അനുമാനിക്കുവാന്‍ . എങ്കിലും കഥകളിലെ സാമ്യത സത്യത്തില്‍ ഇങ്ങനെയൊരു പക്ഷിയുണ്ടോ എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ഭാരതീയ പുരാണ കഥകളിലെ വീരേതിഹാസമായ ഗരുഡന്‍ തന്നെയാണ് ഫീനിക്സ് എന്നൊരു വാദവും നിലവിലുണ്ട്. ഈ വാദത്തെ ശരിവയ്ക്കുന്ന തരത്തില്‍ പറയുകയാണെങ്കില്‍ മഹാവിഷ്ണു തന്റെ വാഹനമായ ഗരുഡനു അമൃത് കഴിക്കാതെ തന്നെ ചിരഞ്ചീവിയായിരിക്കുവാനുള്ള വരം നല്‍കിയിരിക്കുന്നു.

500 വര്‍ഷത്തെ ഇടവേളകളില്‍ വന്നു പോകുന്ന ഒന്നായി മാത്രമാണ് ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ഫീനിക്സിനെ പറ്റി പറയുന്നത്. ഗ്രീക്ക് വിശ്വാസ പ്രകാരം സൂര്യ ദേവനായ ഹീലിയോസ് പ്രഭാതങ്ങളില്‍ ഫീനിക്സ്‌ പക്ഷിയുടെ പാട്ട് കേള്‍ക്കാനായി തന്റെ തേരില്‍ നിന്നും ഇറങ്ങി വരാറുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

എന്ത് കൊണ്ട് ഈ ബ്ലോഗിന് ഇങ്ങനെ പേര് നല്‍കി എന്ന് ചോദിച്ചാല്‍ ..
വര്‍ഷങ്ങള്‍ പുറകോട്ടു പോകേണ്ടിയിരിക്കുന്നു. അമ്മയാണ് ആദ്യം ഈ പേര് എന്നോട് പറഞ്ഞത്, ഒരു പാട് സ്വത്തുണ്ടായിരുന്ന ഒരാള്‍ തന്റെ സ്വത്തെല്ലാം നഷ്ട്ടമായതിനു ശേഷവും കഠിനാദ്ദ്വാനത്തിലൂടെ തന്റെ നഷ്ട പ്രതാപം വീണ്ടെടുക്കുകയും, നിര്‍മിച്ച വീടിനു ഫീനിക്സ്‌ എന്ന പേര് നല്‍കുകയും ചെയ്തു. അന്നാണ് എന്റെ ഓര്‍മയില്‍ ആദ്യമായി ഞാന്‍ ഫീനിക്സിനെ കുറിച്ച് കൂടുതല്‍ അറിയുന്നത്. ഞങ്ങള്‍ക്കും സ്വന്തമായിരുന്ന വീട് വിറ്റു മാറി താമസിക്കുന്നതിനിടയില്‍ ആയിരുന്നു ഈ കഥ ഞാന്‍ കേട്ടത് അത് കൊണ്ട് തന്നെ പുതിയ വീട് വെക്കുമ്പോള്‍ ആ പേര് തന്നെ വെക്കണം എന്നൊരു നിര്‍ബന്ധം എനിക്കുണ്ടായി. പുനര്‍ജന്മത്തിന്റെ പ്രതീകമായ പേര്.. കേള്‍ക്കാനും ഒരു ഗാംഭീര്യം ഉണ്ട്. അന്ന് മുതല്‍ ആ പേരും എന്റെ കൂടെയുണ്ട്.

2009 ജൂണ്‍ മാസത്തില്‍ ഞാന്‍ തുടങ്ങിയ ഫീനിക്സ് ഡാറ്റാ സൊലൂഷന്‍സ് (ഇപ്പോള്‍ ഐ-ഫീനിക്സ് സൊലൂഷന്‍സ് എന്ന് മാറ്റിയിരിക്കുന്നു) മുതല്‍ തൊട്ടത്തിലും പിടിച്ചതിലുമൊക്കെ ഫീനിക്സ് എന്ന പേരുണ്ട്.
വര്‍ഷങ്ങള്‍ക്കു ശേഷം, പണ്ടൊരിക്കല്‍ അച്ഛന്‍ മറ്റൊരാള്‍ക്ക് വിറ്റ, ഞാന്‍ ഏറെ സ്നേഹിച്ച, ഇന്നും ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകളെ ഈറനണിയിക്കുന്ന എന്റെ പഴയ വീടിനെ ഞാന്‍ സ്വന്തമാക്കുമ്പോള്‍ പടിവാതില്‍ക്കല്‍ തങ്കലിപികള്‍ കൊണ്ട് ഞാന്‍ ഒരു പേരെഴുതും "The Phoenix"

11 comments:

  1. ആ വീട് സ്വന്തം ആക്കുമ്പോള്‍ വിളിക്കണെ പാലുകാചിനു..... എല്ലാ ആശംസകളും

    ReplyDelete
    Replies
    1. theerchayaayum.. Themmaditham kaanikkan vilichirikkum.

      Delete
  2. അപ്പോള്‍ ഇതാണ് ആ കഥ അല്ലെ... എന്താ ഇപ്പൊ പറയുവാ.. തിരിച്ചുവരവുകള്‍....

    ReplyDelete
    Replies
    1. athe.. thirichu varavukal paathivazhiyil ethi.. ini kurachu dooram mathre ullu..

      Delete
  3. ഒരു ഫീനിക്സ് പക്ഷിയായ് ജീവിതം മുഴുവന്‍ പാറി നടക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു സംഗീത് , എല്ലാ ആശംസകളും നേരുന്നു, വിഗ്നേഷ് പറഞ്ഞ പോലെ പാല് കാച്ചലിന് ഞങ്ങളെയും വിളിക്കണം കേട്ടോ , ദൈവ കൃപയാല്‍ എല്ലാം നടക്കും !!!

    ReplyDelete
  4. അപ്പോള്‍ അതാണ് ഫിനിക്സ്. പഴയ വീട് സ്വന്തമാക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  5. എന്തുകൊണ്ട് ഇങ്ങിനെ ഒരു പേരിട്ടു എന്ന സംശയം ഉണ്ടായിരുന്നു. ആഗ്രഹിച്ചത്‌ പോലെ നടക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....

    ReplyDelete
  6. വിളിച്ചു വരുത്തി വായിപ്പിച്ചതിനു ശേഷം ഒരു കമന്റ്‌ കിട്ടിയതിനു ഞാന്‍ നന്ദി പറയില്ല.. ഈ വഴി ഇടക്കൊക്കെ വന്നു നല്ലത് വല്ലതും എഴുതി വെച്ചിട്ടുണ്ടോ എന്ന് നോക്കിയാല്‍ ഞാന്‍ നന്ദി ഉള്ളവനായിരിക്കും.. :)

    ReplyDelete