ജുറാസ്സിക് പാര്‍ക്ക്


കുറെ മുന്‍പാണ്, ജുറാസ്സിക് പാര്‍ക്ക് എന്ന കിടിലന്‍ സിനിമ ഇറങ്ങിയ സമയം.. വയനാട്ടിലെ മേപ്പാടിയില്‍ വിവ എന്ന് പറഞ്ഞൊരു ടാക്കീസ് ഉണ്ടായിരുന്നു. ഇപ്പോള്‍ വിവ വെറുമൊരു ഓര്‍മയായി. വൈകുന്നേരം പണിയൊക്കെ കഴിഞ്ഞു എന്റെ മാമന്‍ ജുറാസ്സിക് പാര്‍ക്ക് കാണാനായി ഇറങ്ങി. സാമാന്യം നല്ല തിരക്കുള്ള സമയം ക്യൂവില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ പടം വിട്ടു പുറത്തിറങ്ങി വരുന്നവരില്‍  ഒരാളോട് അഭിപ്രായം ചോദിച്ചു. പടം എങ്ങനെ?? ഒരു പണിയനോടാണ് ( വയനാട്ടിലെ ആദിവാസി വിഭാഗക്കാരെ വിളിക്കുന്ന പേരാണ് പണിയന്‍ ) മാമന്‍ ഇത് ചോദിച്ചത്.

"മമ്മുട്ടി കാണി.. മോഹന്‍ലാല് കാണി... ഈരാണ്ട് വലല്യ ഓന്തുളേ"

ഉത്തരം വളരെ പെട്ടെന്നായിരുന്നു.. ഇനി മനസ്സിലാകാത്തവര്‍ക്ക് വേണ്ടി പറഞ്ഞു തരാം.
 "മമ്മുട്ടി കാണി.. മോഹന്‍ലാല് കാണി... ഈരാണ്ട് വലല്യ ഓന്തുളേ" എന്ന് വെച്ചാല്‍ "മമ്മുട്ടിയും ഇല്ല മോഹന്‍ലാലും ഇല്ലാ ഈരണ്ടു വലല്യ ഓന്തുകള്‍ മാത്രം"

5 comments:

 1. അറിയാത്ത ഭാഷ ആദ്യം കേള്‍ക്കുമ്പോള്‍ ചിരി വരും.

  ReplyDelete
  Replies
  1. ഇത് കേട്ട അന്ന് മുതല്‍ ഇന്നുവരെ എന്റെ മാമന്‍ ഈ സംഭവം പറയുമ്പോഴൊക്കെ ഞാന്‍ അറിയാതെ ചിരിച്ചു പോകും..

   Delete
 2. "മമ്മുട്ടി കാണി.. മോഹന്‍ലാല് കാണി... ഈരാണ്ട് വലല്യ ഓന്തുളേ"

  നന്നായിരിക്കുന്നു... സംഗീത്

  ReplyDelete