Pages

ബ്ലോഗ്‌ ചിന്തകള്‍

'കമന്റ്‌ ദാഹം.'

അടുത്തിടെ കേട്ട ഒരു പദപ്രയോഗമാണിത്. എഴുതുന്നതിനു അംഗീകാരം എന്ന നിലയില്‍ അല്ലെങ്കില്‍ എല്ലാവര്‍ക്കും മുന്നില്‍  ഞാനൊരു സംഭവം ആണെന്ന്  തെളിയിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ എല്ലാവരും ഒരു പക്ഷെ ആശ്രയിക്കുന്നത് കമന്‍റുകളുടെ എണ്ണത്തെ തന്നെയായിരിക്കും. അതിനു വേണ്ടി ലിങ്കുകള്‍ വാരി വിതറി നടക്കുന്നവര്‍ ഒരിക്കലും ആഗ്രഹിക്കാറില്ലേ തന്റെ രചനകള്‍ മറ്റുള്ളവര്‍ ആത്മാര്‍ഥമായി വന്നു വായിക്കണം എന്ന്??  ബൂലോകത്തില്‍ കണ്ടു വരുന്നത് അത്തരമൊരു പ്രവണതയാണ്. എഴുതാന്‍ എന്തും എഴുതാം, എന്നാല്‍ എഴുത്തിലൂടെ അനുവാചകന്റെ മനസ്സിനെ കയ്യിലെടുക്കുന്നത് ഒരു കഴിവ് തന്നെയാണ്. ചുരുക്കം ചിലര്‍ക്ക് മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന കഴിവ്. എനിക്കതില്ല എന്ന് ആദ്യമേ പറയട്ടെ. 

ആര്‍ക്കു വേണ്ടിയാവണം രചനകള്‍ ? എന്തിനു വേണ്ടിയാവണം രചനകള്‍ ?
ഈ രണ്ടു ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ എഴുതാനിരുന്നാല്‍ തീര്‍ത്തും നിരാശയായിരിക്കും ഫലം. പുതുതായി ബ്ലോഗ്‌ രംഗത്തേക്ക് കടന്നു വന്ന പലരിലും 'എന്തിനു ബ്ലോഗുന്നു' എന്നതിന് പോലും ഉത്തരമില്ല. വെറുതെ ഒരു എഴുത്തുകാരന്‍ ആണെന്ന് പറയിക്കാന്‍ വേണ്ടിയുള്ള എഴുത്ത്.

നമ്മള്‍ മലയാളികള്‍ അല്ലെ?

നമ്മള്‍ അത്ര നല്ല മലയാളികള്‍ അല്ല എന്ന് ഞാന്‍ പറയും. കാരണം, മലയാളികള്‍ എന്ന് പറയപ്പെടുന്ന നമ്മള്‍ അക്ഷരശുദ്ധി എന്നൊരു സംഭവം ഇല്ലാതെയാണ് പലതും എഴുതികൂട്ടുന്നത്. സായിപ്പിന്റെ ഭാഷയില്‍ ഗ്രാമറും സ്പെല്ലിങ്ങും തെറ്റുന്നതിനെ ആര്‍ക്കും ന്യായീകരിക്കാം. എന്നാല്‍ മലയാളികള്‍ മലയാളം തെറ്റിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും ? അതോ ആധുനിക സാഹിത്യത്തില്‍ ഇതൊന്നും വേണ്ടേ?

എന്റെ ബ്ലോഗ്‌ വായിച്ചാല്‍ നിന്റെയും !

ഇത് ചിലരുടെ പോളിസിയാണ്. ചിലപ്പോഴൊക്കെ എന്റെയും, എന്നാല്‍ എനിക്ക് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ജോലിക്കിടയില്‍ അല്‍പ്പം വിനോദത്തിനു വേണ്ടി സൌഹൃദ കൂട്ടായ്മകളിലും മറ്റും ചറപറാ വര്‍ത്തമാനം പറഞ്ഞു നടക്കുന്നതിനിടയില്‍ കണ്മുന്നില്‍ കാണുന്ന പല ബ്ലോഗും ഞാന്‍ കയറി വായിക്കാറുണ്ട്. അങ്ങനെ എവിടെയെങ്കിലും പോയി വായിച്ചു വല്ല കമന്റും ഇട്ടു കഴിഞ്ഞാല്‍ അടുത്ത ദിവസം പുള്ളിക്കാരന്റെ/പുള്ളിക്കാരിയുടെ കമന്റ്‌ എന്റെ ബ്ലോഗില്‍ കാണാം. അതിനു ശേഷം വെറുതെ വാരിക്കോരി കമന്റ്‌ ഇടുന്ന പരിപാടി ഞാനങ്ങു നിര്‍ത്തി. എന്നാല്‍ കമന്റ്‌ ഇടുമ്പോള്‍ ഉള്ളില്‍ നിന്നും എടുത്തു തന്നെ എല്ലാം പറയാറുണ്ട്. അത് വിമര്‍ശനമായാലും അഭിനന്ദനമായാലും.

ഫോളോവേഴ്സിന്റെ എണ്ണം

ഫോളോവേഴ്സിന്റെ എണ്ണമാണ് മറ്റൊരു ചിന്താവിഷയം. അതങ്ങനെ കൂടി കൂടി വന്നില്ലെങ്കില്‍ ആര്‍ക്കും ഒരു  സമാധാനവും ഉണ്ടാവില്ല. അതില്‍ എത്ര പേരാണ് ശരിക്കും ആ ബ്ലോഗ്‌ ഇഷ്ട്ടമായി അതിനെ ഫോളോ ചെയ്യുന്നത് എന്ന് എപ്പോഴെങ്കിലും ആലോചിച്ചാല്‍ നന്നാവും.

ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ആരെയെങ്കിലും മനസ്സില്‍ കണ്ടുകൊണ്ടെഴുതിയതല്ല. ഇടയ്ക്കിടെ അവിടെയും ഇവിടെയുമായി പറയണം എന്ന് കരുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു വെച്ചു എന്നെ ഉള്ളു.

-San- 

11 comments:

  1. എല്ലാം മായ :)
    ചുമ്മാ എഴുതുക... നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കാനുതകുന്നവ

    ReplyDelete
  2. പറഞ്ഞതില്‍ ഒന്നും ഒരു തെറ്റുമില്ല... ഇതാണ് ഇന്നിന്‍റെ ശരി.

    ReplyDelete
    Replies
    1. ഇന്നിന്റെ ശരികളെല്ലാം നാളെയുടെ തെറ്റുകളായി മാറും ചിലപ്പോള്‍ ..

      Delete
  3. ചുമ്മാ കുറെ കമന്‍റും ഫോലോവേര്സും കിടക്കട്ടെ, ഒരു വഴിക്ക് പോന്നതല്ലേ.

    ReplyDelete
  4. 100000000000times true....any way don't forgot to comment on my last post...hahahahah

    ReplyDelete
    Replies
    1. Sure.. വായിച്ചിട്ട് കമന്റ്‌ ഞാന്‍ ഇന്‍ബോക്സില്‍ തരും.. അല്ല പിന്നെ..

      Delete
  5. താങ്കളുടെ ബ്ലോഗ്‌ ചിന്തകളോട് പൂര്‍ണമായും യോജിക്കുന്നു.
    സത്യം പറയട്ടെ ഇതില്‍ ഒരു കമന്റ്‌ ഇടാന്‍ ഞാന്‍ രണ്ടു തവണ ആലോചിച്ചു.:-D
    ഈ കമന്റിനു പിന്നില്‍ ദുരുദ്ദേശം ഒന്നുമില്ല എന്ന് വിനീതമായി അറിയിച്ചു കൊള്ളട്ടെ :-) :-) :-)

    ReplyDelete
    Replies
    1. ഹ ഹാ.. ഒരു നിമിഷമെങ്കിലും കമന്റ്‌ ഇടാന്‍ താങ്കള്‍ മടിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  6. കണ്ണൂരാന്‍ ബ്ലോഗില്‍ ജീവിക്കുന്നതും എഴുതുന്നതും കമന്റിനുവേണ്ടിയാണ്.
    കമന്ടിനുവേണ്ടി മാത്രം!
    പറഞ്ഞു പഴകിയ വിഷയം ആണിത്.
    എന്നാലും ഒരിതുണ്ട് കേള്‍ക്കാന്‍.

    ReplyDelete