ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഏതെങ്കിലും പെണ്‍കുട്ടികളെ നിങ്ങള്‍ അവര്‍ അറിയാതെ നേരില്‍ കണ്ടിട്ടുണ്ടോ? ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്ന് ഉറപ്പിച്ചു വിശ്വസിച്ചതിനു ശേഷം അത് കണ്ടു പിടിക്കാന്‍ നിങ്ങള്‍ ഇറങ്ങി തിരിച്ചിട്ടുണ്ടോ? നിങ്ങളുടെ സുഹൃത്ത് വലയത്തിലെ എല്ലാവരെയും നിങ്ങള്‍ക്ക് പരിചയമുണ്ടോ?
എന്തിനാ കുറെ ചോദ്യങ്ങള്‍ അല്ലെ? നേരിട്ട് കാര്യത്തിലേക്ക് വരാം. എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കുഞ്ഞു നുണയില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. സുഹൃത്ത് എന്ന് പറഞ്ഞാല്‍ വെറും സുഹൃത്തല്ല.. ഒരു പെണ്‍ സുഹൃത്ത്., എന്നെ ഒരു പാട് സ്നേഹിക്കുന്ന, ഞാന്‍ അതിലേറെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടി. ദിവസേനയുള്ള മൊബൈല്‍ ചാറ്റിങ്ങിനിടയില്‍ എപ്പോഴോ അവള്‍ പറഞ്ഞു ഞാന്‍ ഫേസ്ബുക്കില്‍ കയറി എന്ന്, അവളെ തിരയാനുള്ള ഒരു പേരും പറഞ്ഞു. തല്‍ക്കാലം യഥാര്‍ത്ഥ പേര് ഞാന്‍ പുറത്തു പറയുന്നില്ല, പകരം കഥയിലെ നായികയെ നമുക്ക് രേഖ എന്ന് വിളിക്കാം.
രേഖയുടെ പേര് ഞാന്‍ തിരഞ്ഞു.. കൂടെ ഇനീഷ്യലും ചേര്‍ത്ത് തിരഞ്ഞപ്പോള്‍ മുന്‍പില്‍ ആകെ ഒരു റിസള്‍ട്ട് മാത്രമേ വന്നുള്ളൂ. ഞാന്‍ അവള്‍ക്കു റിക്വസ്റ്റ് അയച്ചു.. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോള്‍ എന്നെ സുഹൃത്തായി ചേര്‍ത്തിരിക്കുന്നു.. പക്ഷെ പ്രൊഫൈല്‍ മുഴുവന്‍ ഒന്ന് കയറി ഇറങ്ങിയപ്പോള്‍ എനിക്ക് മനസിലായി അവളല്ല ഇവള്‍ എന്ന്.. എന്തായാലും എന്റെ സുഹൃത്തുക്കളുടെ എണ്ണം കൂടുമല്ലോ എന്ന കാര്യം ഓര്‍ത്തപ്പോള്‍ ഒഴിവാക്കാന്‍ തോന്നിയില്ല. കുറെ ദിവസങ്ങള്‍ക്കു ശേഷം ഫേസ്ബുക്കിലെ രേഖയ്ക്ക് ഞാനൊരു മെസ്സേജ് അയച്ചു, എനിക്ക് ഇതേ പേരില്‍ ഒരു ഫ്രണ്ട് ഉണ്ടെന്നും അവള്‍ ആണെന്ന് കരുതിയാണ് റിക്വസ്റ്റ് അയച്ചത് എന്നും പറഞ്ഞു.
ഓഹോ .. എന്നൊരു മറുപടി കിട്ടി..
കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഹൌ ആര്‍ യു ? എന്ന് ചോദിച്ചു എനിക്കൊരു മെസ്സേജ് കിട്ടി.. സുഖം എന്നൊക്കെ പറഞ്ഞു തിരിച്ചും അയച്ചു.. അങ്ങനെ കുറെ ദിവസങ്ങള്‍ എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും പോയികൊണ്ടിരുന്നു. ഞങ്ങള്‍ വളരെ വിശദമായി പരിചയപെട്ടു.. പൊതുവേ ഞാന്‍ ഓണ്‍ലൈന്‍ ചാറ്റിങ്ങിനു നില്‍ക്കാറില്ല, ഫേസ്ബുക്കില്‍ ഞാന്‍ ചാറ്റ് ചെയ്യുന്നവരുടെ എണ്ണം വെറും 15 ഇല്‍ താഴെയാണ്.. അല്ലെങ്കില്‍ തന്നെ കുറെ നേരം വെറുതെ അതില്‍ കുത്തി ഇരിക്കുന്നുണ്ട് ഇനി ചാറ്റും കൂടെ ആയാല്‍ നന്നാവില്ല എന്ന് കരുതിയാണ് ചാറ്റാന്‍ നില്‍ക്കാത്തത്.. എന്നാലും ഈ കുട്ടിയെ എനിക്ക് 'ക്ഷ' പിടിച്ചു.. കാരണം, വലല്യ ജാഡയില്ല എന്നത് തന്നെ.
മൊബൈലില്‍ ചാറ്റ് ഓണ്‍ ചെയ്തു വെച്ചിരുന്നത് കൊണ്ട് ആര് എപ്പോള്‍ എന്ത് മെസ്സേജ് ചെയ്താലും എനിക്ക് കിട്ടാറുണ്ട്, എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ മാത്രം പെട്ടെന്ന് റിപ്ലെ ചെയ്യും അല്ലെങ്കില്‍ പിന്നെ കുറെ കഴിഞ്ഞാവും മറുപടി കൊടുക്കുക.. ഇവള്‍ക്ക് മാത്രം പെട്ടെന്ന് മറുപടി കൊടുക്കും .. എന്നാലും കുറച്ചു വൈകിയാല്‍ പിന്നെ പരിഭവത്തിന്റെ ഉത്സവമായിരിക്കും.. എന്താ എന്നെ മറന്നോ? വലല്യ തിരക്കാണോ? എന്നൊക്കെ ചോദിച്ചു മെസ്സേജ് ചറപറാന്നു വന്നോണ്ടിരിക്കും.
ഇതൊക്കെ നടന്നത് ചെറിയ ഒരു ടൈം ഫ്രൈമിന്റെ ഉള്ളില്‍ തന്നെ ആയതു കൊണ്ട് കൂടുതല്‍ അടുത്തറിയാന്‍ പറ്റി. പിന്നെ പിന്നെ ഞാന്‍ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ അവളോട് പറയും, അത് പോലെ അവള്‍ പോകുമ്പോള്‍ എന്നോടും പറയും.. കാണാനോ നേരില്‍ സംസാരിക്കാനോ രണ്ടു പേരും ആഗ്രഹിച്ചിരുന്നില്ല.. പരസ്പരം പ്രേമം ഒന്നും അല്ലാതിരുന്നത് കൊണ്ട് അങ്ങനെ ഒരു ആഗ്രഹം തോന്നിയിരുന്നില്ല. ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊന്നുമല്ല ട്ടോ.. എന്റെ ഒട്ടേറെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ..
മെയ് മാസം
ഒരു രാത്രിയില്‍ ചാറ്റ് ചെയ്യുന്നതിനിടയില്‍ അവള്‍ പറഞ്ഞു "ഇനി എക്സാം ഒക്കെ കഴിഞ്ഞേ വരൂ." എക്സാം കഴിഞ്ഞ രാത്രിയില്‍ പറഞ്ഞു, "നാളെ സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ പോകുന്നുണ്ട്" ചിലപ്പോള്‍ ടൌണില്‍ ആര്‍ പി മാളില്‍ ഞാന്‍ ഉണ്ടാകും എന്ന് ഞാനും പറഞ്ഞു. പക്ഷെ അവിടെ ഉണ്ടാകുന്ന കാര്യത്തില്‍ എനിക്കൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എന്റെ അടുത്ത കൂട്ടുകാരന്‍ മുഫീദ് ഗള്‍ഫില്‍ നിന്നും വന്നിട്ടേ ഉണ്ടായിരുന്നുള്ളു, അവനു എന്നെ കൊണ്ട് എന്തൊക്കെയോ ആവശ്യങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞിരുന്നു.. അങ്ങനെ അതിനായി അവന്‍ ഓഫീസില്‍ വരാം എന്ന് പറഞ്ഞ ദിവസമാണ് ഇത്. ഞാനും മുഫീദും ചെയ്യാനുള്ള പണിയൊക്കെ കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു 'വന്ന വകയില്‍ ഒരു ചിലവുണ്ട് എന്റെ കൂടെ ടൌണില്‍ വരണം' എന്ന്.. അങ്ങനെ ഞങ്ങള്‍ രണ്ടാളും ടൌണിലെ Al -Bake Restaurant ലകഷ്യമാക്കി വണ്ടി വിട്ടു.. ഇതിനിടയില്‍ രേഖയുടെ മെസ്സേജ് വന്നിരുന്നു, ടൌണില്‍ ഉണ്ട്, അവിടെ പോണം ഇവിടെ പോണം എന്നൊക്കെ പറഞ്ഞു മെസ്സേജ് കണ്ടപ്പോള്‍ എന്റെ തലയില്‍ ഒരു ബള്‍ബ് മിന്നി (ചില സമയത്ത് അങ്ങനെ ബള്‍ബുകള്‍ മിന്നാറുണ്ട്).
ടൌണില്‍ എവിടെയാ? ഞാന്‍ ചോദിച്ചു.
ചിക്കിങ്ങില്‍ ഫുഡ് കഴിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മറുപടി കിട്ടുമ്പോള്‍ ഞാനും മുഫീദും AL-Bake ന്റെ തൊട്ടു മുന്‍പില്‍ ആയിരുന്നു. എനിക്കുറപ്പായിരുന്നു അവള്‍ അവിടെ നിന്നും ഇറങ്ങി കാണും എന്ന്, എന്നിട്ടും ഞാന്‍ മുഫീദിനോട് വണ്ടി നേരെ ചിക്കിങ്ങിലേക്ക് വിടാന്‍ പറഞ്ഞു.. ഒരു കാല്‍ കിലോമീറ്റര്‍ തികച്ചും ഇല്ല ചിക്കിങ്ങിലേക്ക്.. അരയിടത്തു മേല്‍പ്പാലം വഴി ചിക്കിങ്ങിലേക്ക് പോകുമ്പോള്‍ താഴെ 3 പെണ്‍കുട്ടികളെ കണ്ടു. നടുവില്‍ കണ്ട കുട്ടി തന്നെ രേഖ എന്ന് ഞാന്‍ ഉറപ്പിച്ചു.. ഒരു പച്ച കളര്‍ ചുരിദാര്‍ ധരിച്ചാണ് അവള്‍ വന്നത്.. സത്യത്തില്‍ അത് വരെയും ഇതൊരു ഫേക്ക് ആണോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.. പക്ഷെ ആരോടും പറഞ്ഞില്ല.
നടുവില്‍ ഉള്ള കുട്ടി തന്നെയാണ് രേഖ എന്നുറപ്പിക്കാന്‍ പ്രധാനമായും അവളുടെ ഇടവും വലവും നിന്ന ഇത്താത്ത കുട്ടികള്‍ ആയിരുന്നു.. ഫേസ്ബുക്ക് ചാറ്റിനിടയില്‍ ഇടയ്ക്കിടെ അവരെ കുറിച്ച് പറഞ്ഞിരുന്നത് കൊണ്ട് മനസിലാക്കാന്‍ തീരെ പ്രയാസം ഉണ്ടായിരുന്നില്ല.. പിന്നെ ഇത്തരം കാര്യങ്ങളില്‍ തലയിലെ ബള്‍ബ് മിന്നാറുള്ളത് കൊണ്ട് വേഗം ആളെ പിടികിട്ടി. അവള്‍ എന്നെ കണ്ടു എന്നും കണ്ടില്ല എന്നും പറയാം.. ഫേസ്ബുക്കില്‍ ദിവസേന ഫോട്ടോസ് മാറ്റി മാറ്റി കളിക്കുന്ന എന്നെ കണ്ടില്ലെങ്കില്‍ തന്നെ അത്ഭുതം എന്ന് വേണം പറയാന്‍ , പക്ഷെ എന്നെ കണ്ട ഭാവം അവള്‍ടെ മുഖത്ത് ഞാന്‍ കണ്ടില്ല..
ചിക്കിങ്ങില്‍ ഭക്ഷണം കഴിച്ചോണ്ടിരിക്കവേ വീണ്ടും മെസ്സേജ് വന്നു. ഞാന്‍ ബീച്ചില്‍ ആണ് എന്നും പറഞ്ഞായിരുന്നു മെസ്സേജ്. ഞാന്‍ ചിക്കിങ്ങില്‍ ആണെന്നും കൂടെ ഫ്രണ്ട് ഉണ്ടെന്നും പറഞ്ഞു റിപ്ലെ കൊടുത്തു. സാമാന്യം നല്ല രീതിയില്‍ വെട്ടി വിഴുങ്ങവേ ബീച്ചിലെ മറൈന്‍ ഗ്രൗണ്ടില്‍ നിന്നും എന്റെ സുഹൃത്ത് ശ്രീകുമാര്‍ വിളിച്ചിട്ട് പറഞ്ഞു വേഗം അവിടെ ചെല്ലാന്‍ . ബീച്ചിലെ മറൈന്‍ ഗ്രൗണ്ടില്‍ ഫ്ലവര്‍ ഷോ എന്റെ കൂട്ടുകാര്‍ ആണ് നടത്തിയത്. ചില്ലറ വര്‍ക്കുകള്‍ വല്ലതും തടയും എന്നതിനാല്‍ ഞാന്‍ വരാം എന്ന് പറഞ്ഞു.
ബീച്ചില്‍ എത്തിയപ്പോള്‍ തന്നെ ദൂരെ തിരമാലകളോട് യുദ്ധം ചെയ്യുന്ന 3 മാലാഖ കുഞ്ഞുങ്ങളെ കണ്ടു. ആരാ?? അവരു തന്നെ.. വേഗം ഫ്ലവര്‍ ഷോ ഗ്രൌണ്ടില്‍ ചെന്ന് ശ്രീയെ കണ്ടു, പിന്നെ അവനെയും കൂട്ടി ബീച്ചില്‍ ചെന്നു. കുറച്ചകലെ നിന്ന് കൊണ്ട് അവളെ കാണിച്ചു കൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു ഞാന്‍ ഈയടുത്തു ചാറ്റ് ചെയ്യാന്‍ തുടങ്ങിയ കുട്ടിയാണ് അതെന്നു. അവന്‍ വിശ്വസിച്ചില്ല.. ഞാന്‍ എന്തോ വിഡ്ഢിത്തം പറയുകയാണെന്ന് കരുതി ലവന്‍ കളിയാക്കി.. വേഗം മൊബൈലില്‍ നിന്നും അവള്‍ക്കു മെസ്സേജ് അയച്ചു. നോട്ടിഫിക്കേഷന്‍ വന്ന ഉടന്‍ അതെടുത്തു നോക്കുന്ന അവളെ അവനു വിശ്വാസമായി..
"ഞാന്‍ ബീച്ചില്‍ ഉണ്ട്, നിന്നെ കണ്ടു, ചിക്കിങ്ങിനടുത്തു വെച്ചും കണ്ടു"
അവള്‍ ഒന്ന് ഞെട്ടാന്‍ പാകത്തില്‍ ഒരു കിടിലന്‍ മെസ്സേജ് തന്നെ അയച്ചു.. ഇതൊക്കെ എടുത്തു നോക്കുന്നതും കണ്ടു കുറച്ചു മാറി ഞാന്‍ നിന്നു. ഓരോ മെസ്സേജ് ടൈപ്പ് ചെയ്യുമ്പോഴും അവിടെയെല്ലാം എന്നെ പരതുന്നത് കാണാന്‍ നല്ല ഹരായിരുന്നു. പച്ച ചുരിദാര്‍ ഇട്ടാണ് നിന്നെ കണ്ടത് എന്ന് പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചില്ല.. ഒരു വൈറ്റ് ചുരിദാര്‍ ആണ് എന്ന് പറഞ്ഞു..
കണ്ടത് നിന്നെ തന്നെയാണ് എന്ന് എനിക്കുറപ്പുണ്ടെന്ന് ഞാന്‍ പറഞ്ഞു, എവിടെ സമ്മതിക്കാന്‍ ? ഞാന്‍ കണ്ടത് അവളെയല്ല എന്ന് ശക്തിയുക്തം വാദിച്ചു. ഒടുവില്‍ ഇനി മുതല്‍ നിന്നെ ഓര്‍ക്കുമ്പോള്‍ ഇന്ന് കണ്ട പെണ്‍കുട്ടിയുടെ മുഖത്തില്‍ ഓര്‍ക്കും എന്നാ ഒരൊറ്റ ഡയലോഗില്‍ അവളെ ഞാന്‍ വീഴ്ത്തി. കുറെ നേരം പരസ്പരം മെസ്സേജ് ഒന്നും ഇല്ല.. നിശബ്ദത ശ്..
ഠിം.. ( ഒരു അമ്പല മണിയാണ് എന്റെ മൊബൈല്‍ മെസ്സേജ് ടോണ്‍ ) പാതിരാത്രി 12 മണിയെങ്കിലും ആയിക്കാണും ആ മെസ്സേജ് വരുമ്പോള്‍ "എന്നാലും നിന്നെ സമ്മതിച്ചു ട്ടോ .. എങ്ങനെയാ ഒരു ക്ലൂ പോലും ഇല്ലാതെ എന്നെ മനസിലാക്കിയത് ??" ആ തോല്‍വി സമ്മതിക്കല്‍ എനിക്ക് നന്നേ ബോധിച്ചു. പിന്നെ ഇത്തരം കാര്യങ്ങള്‍ കണ്ടു പിടിക്കുമ്പോള്‍ കത്താറുള്ള ബള്‍ബിനെ കുറിച്ചൊരു ഉപന്യാസം തന്നെ എഴുതി അയച്ചു..
എന്നെ കണ്ട കാര്യവും അവള്‍ സമ്മതിച്ചു, എന്നെ കണ്ടപ്പോള്‍ മുഖത്ത് ഭാവ വ്യത്യാസം ഒന്നും വരുത്താതെ ഇരുന്നതാണ് എന്ന് പറഞ്ഞു.. ഞാന്‍ കണ്ടു പിടിച്ചാലോ എന്ന് കരുതിയത്രേ.. പക്ഷെ ഞാനാരാ മോന്‍ ?
ആ രാത്രി അങ്ങനെ ഉറങ്ങി വെളുത്തു. രാവിലെയും തലേ ദിവസത്തെ അപ്രതീക്ഷിത കൂടി കാഴ്ച്ചയെ പറ്റിയെ ഞങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നുള്ളു. എന്തോ ഒരു വലല്യ സംഭവം കണ്ടെത്തിയ സന്തോഷമായിരുന്നു എനിക്ക്. അറ്റ് ലീസ്റ്റ് ഡിസ്കവറി ചാനല്‍ എങ്കിലും ഒരു അവാര്‍ഡ് തരണം ഈ ഡിസ്കവറിക്ക്.. അല്ല പിന്നെ.
സിനിമ നടിയുടെ ഫോട്ടോ വെച്ചിട്ടും അവളെ കാണാന്‍ എങ്ങനെ ഉണ്ടാകും എന്ന് ഒരു വാക്ക് പോലും പറയാതെയും അറിയാതെയും ഒക്കെ അജ്ഞാതയായ അവളെ കണ്ടു പിടിച്ച എന്നെ സമ്മതിക്കണ്ടേ? സമ്മതിച്ചേ പറ്റൂ.. അല്ലെങ്കില്‍ ഞാന്‍ കളിയ്ക്കാനില്ലാ...
> ശുഭം <
സൂപ്പര്‍ നന്നായിട്ടുണ്ട്.. വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഇനിയെന്തൊക്കെ വരാന്‍ ഇരിക്കുന്നു സുഹൃത്തേ..
Deleteവായിക്കാന്‍ സമയം കണ്ടതില്‍ സന്തോഷം.
EESWARAAAAAAAA...INIYUMENDOKKE KANAN KIDAKKUNNU..
Deleteathe.. enthokke kaanan irikkunnu..
DeleteVery intresting da...iniyum pratheekshikunnu....
ReplyDeletekeep rocking
iniyum undu.. ithu pole kure real incidents.. samayam pole tharaam..
Deleteഅപ്പൊ സത്യത്തിൽ അത് ഫേക്കായുരുന്നൊ അതോ
ReplyDeleteaval oru fake alla. ippo ente ettavum nalla suhruthukkalil oraal aanu. njangal kaanaarum samsaarikkarum okke undu. fake alla ennu njan (midukkan) kandu pidichallo..
DeleteNannayitund.....
ReplyDeletethanks bro..
Deletemudakan anello
ReplyDeleteoh.. chumma..
Deleteകൊള്ളാം.നന്നായിരിക്കുന്നു. ചില സുഹൃദ് ബന്ധങ്ങള്‍ അങ്ങനെയാണ് യാദൃശ്ചികമായി സംഭവിക്കുന്നു. .....
ReplyDeleteഅതെ..
Deletehummmm.........gollammmmmmmmmmm:)alla mashe ithu thanne yano paripadi........kandupiduthangaleee.......
ReplyDeleteeppozhumilla..
Deletehahahhahhahaha താന്‍ കൊള്ളാല്ലോ!!
ReplyDeleteshe is one of my best friends now.. nothing more.
Deleteഉം...ഉം...ഉം.....ഗേള്‍ ഫ്രണ്ട് അല്ലല്ലോ...അല്ലെ...:D
ReplyDeleteഎടാ സംഗീ...നീ ആള് കുഴപ്പമില്ല ല്ലോ ...ഇല്ലാത്തോരുത്തിയെ കണ്ടു പിടിച്ചല്ലോ...
ReplyDeleteഎഴുത്തിനു നല്ല ഒഴുക്കുണ്ടായിരുന്നത് കൊണ്ട് നല്ല രസകരമായി വായിച്ചു..ഒട്ടും ബോറടിച്ചില്ല...ആശംസകളോടെ ..
ഈ ബ്ലോഗ് പോസ്റ്റ് അവള്‍ക്കു ഒന്ന് വായിക്കാന്‍ കൊടുക്ക് കേട്ടോ...
അവള്‍ ഇത് വായിച്ചിട്ടുണ്ട് പ്രവിയേട്ടാ.. പുതിയ കമന്റ്സ് വരുമ്പോള്‍ അത് ഞാന്‍ വായിച്ചു kodukkarum ഉണ്ട്.
Deleteഎഴുത്ത് നന്നായിട്ടുണ്ട്...
ReplyDeleteരസകരം തന്നെ....