Pages

പ്രണയ വിശേഷങ്ങള്‍

പ്രണയിക്കുന്നത്‌ ഒരു തെറ്റാണോ? അല്ല..

ഒരു പാട് പേരെ പ്രണയിക്കുന്നതോ?  ഒരിക്കലുമല്ല.. പക്ഷെ ഒരു സമയം ഒന്നിലേറെപ്പേരെ പ്രണയിച്ചാല്‍ അത് തെറ്റ് തന്നെയാണ്. അങ്ങനെ ഒന്നിനെ പ്രണയം എന്ന് വിളിക്കാനുമാവില്ല. എന്തായാലും ഞാന്‍ അത്തരമൊരു സാഹസത്തിനു ഇതുവരെ നിന്നിട്ടില്ല. വെറുമൊരു സൌന്ദര്യത്തില്‍ ജനിക്കുന്ന ഇഷ്ട്ടങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും, ഓര്‍മയില്‍ പോലും അവരുണ്ടാവില്ല. പത്തില്‍ പഠിക്കുന്നത് വരെയുള്ള പ്രണയങ്ങള്‍ വെറും ഹോര്‍മോണ്‍ നിയന്ത്രിത പ്രണയങ്ങളായിരുന്നു. പെണ്‍കുട്ടികളുടെ സൌന്ദര്യം മാത്രം കണക്കിലെടുത്ത് കൊണ്ട് പ്രണയിച്ചവ. എന്നാല്‍ അതിനു ശേഷം ഒന്നും അങ്ങനെയല്ലായിരുന്നു..
വയനാട്ടില്‍ നിന്നും കോഴിക്കോട്ടെക്ക് വന്നതിനു ശേഷം ഞാന്‍ നാല് പേരെ മനസ്സറിഞ്ഞു സ്നേഹിച്ചു. അതില്‍ ആദ്യം ഇഷ്ടം അറിയിച്ചത് എന്റെ ക്ലാസ്സില്‍ തന്നെ പഠിച്ചിരുന്ന കുട്ടിയോടായിരുന്നു. തികച്ചും സൌമ്യമായ ഭാഷയില്‍ അവള്‍ ഇത് നടക്കില്ല എന്നും നമ്മള്‍ തമ്മില്‍ പ്രേമിച്ചാല്‍ ശരിയാകില്ല എന്നുമൊക്കെ പറഞ്ഞു. പോരാത്തതിന് VHSE യില്‍ പഠിക്കുമ്പോള്‍ എന്നെ ഇങ്ങോട്ട് പ്രണയിച്ച നാലോളം പെണ്‍കുട്ടികളെ സഹായിക്കാനും എന്റെ അടുത്ത് ദൂത് വരാനും ഒക്കെ അവള്‍ മുന്നിലുണ്ടായിരുന്നു. ഞാന്‍ ചെയ്ത വലിയ മണ്ടത്തരങ്ങളില്‍ ഒന്ന് എന്നോട് ഇങ്ങോട്ട് വന്നു ഇഷ്ട്ടമറിയിച്ചതില്‍ ഒരാളെ പോലും തിരിച്ചു സ്നേഹിച്ചില്ല എന്നതാണ്. പിന്നെ അവരോടൊക്കെ ഒരനുകമ്പയും സ്നേഹവും ഒക്കെ തോന്നി തുടങ്ങിയപ്പോഴേക്കും സമയമൊരുപാട്  വൈകി.

രണ്ടാമത്തെത് നല്ല മൊഞ്ചുള്ള ഒരു ഇത്താത്ത കുട്ടി. നീണ്ട ഒരുവര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന പ്രണയം, ഞങ്ങളുടെ കയ്യിലൊതുങ്ങാത്ത കാരണങ്ങളാല്‍ കൈവിട്ടു പോയി. അതിനു ശേഷം പ്രണയവും മാങ്ങാതൊലിയുമൊന്നും വേണ്ടാ എന്ന് കരുതിയതാണ്. കൃത്യമായി പറഞ്ഞാല്‍ അവളെ എനിക്ക് നഷ്ട്ടമായി 2 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ 'ശ്രീയെ' കണ്ടത്.  SBI Life ല്‍ ജോലി ചെയ്യുന്ന സമയം. കണ്ടു എന്ന് പറഞ്ഞാല്‍ കണ്ടു അത്രമാത്രം. അവളുടെ പേരും നാടും വീടും ഒന്നുമറിയില്ല.  പക്ഷെ എന്നും കാണുമായിരുന്നു.

2009 July 3, (ഡയറി എഴുതാറുള്ളത് കൊണ്ട് തിയ്യതി ഒക്കെ നല്ല ഓര്‍മയാണ്) ഒരു ഓറഞ്ചു നിറമുള്ള ചുരിദാറുമിട്ടുകൊണ്ട്, ഒരു നറു പുഞ്ചിരിയുമായി അവള്‍ കയറി പോയത് നാട്ടിലെ പ്രശസ്തമായ പാരലല്‍ കോളേജിലേക്ക് മാത്രമല്ലാ, എന്റെ ഹൃദയത്തിലേക്കും കൂടിയാണ്. പിന്നെ പിന്നെ ജോലിക്ക് പോവാന്‍ ഇറങ്ങുന്നത് തന്നെ അവളെ കാണാന്‍ വേണ്ടിയായിരുന്നു. അവള്‍ എന്നെ കാണണം എന്നോ, എന്നോട് സംസാരിക്കണമെന്നോ ഞാന്‍ ആഗ്രഹിച്ചില്ല. ചുമ്മാ അവള്‍ വരുന്ന വഴിയില്‍ അങ്ങനെ നില്‍ക്കും, അവള്‍ കോളേജിലേക്ക് കയറി പോവുന്നത് വരെ അവളുടെ പുറകെ ഒരു പൂവാലനായി അങ്ങനെ നടക്കും. പക്ഷെ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല. ഞാന്‍ മാത്രം ആസ്വദിച്ച, അനുഭവിച്ച എന്റെ സ്വകാര്യ നിമിഷങ്ങള്‍ .

ഒരു കൊല്ലം ഇതിനിടയില്‍ കൊഴിഞ്ഞു വീണു, ഈ സമയത്തിനുള്ളില്‍ അവളുടെ നാടും വീടും ഒക്കെ കണ്ടെത്തി കഴിഞ്ഞിരുന്നു, പറഞ്ഞു വരുമ്പോള്‍ എന്റെ ഒരു അയല്‍വാസി തന്നെ. അവളുടെ കൂടെ പഠിച്ചിരുന്ന, എന്റെ കൂടെ VHSE യില്‍ ജൂനിയര്‍ ആയി പഠിച്ച ചില പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ എന്റെ ഇഷ്ട്ടം അവളെ അറിയിച്ചു. അവള്‍ക്കിതില്‍ താല്പര്യം ഇല്ലെന്നോ, എന്നെ കാണാന്‍ ആഗ്രഹം ഇല്ലെന്നോ പറഞ്ഞിരുന്നെങ്കില്‍ എന്നില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വല്ലാതെ പൊട്ടി വളരില്ലായിരുന്നു.
അവള്‍ക്കെന്നെ കാണണം എന്ന് പറഞ്ഞു.

അങ്ങനെ ഒരു ദിവസം അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ തന്നെ തീരുമാനിച്ചു. അവളെ കണ്ടതിനു ശേഷം ഓഫീസിലേക്ക് പോകാനുള്ളത് കൊണ്ട് ധരിച്ചിരുന്നത് ഫോര്‍മല്‍സ് തന്നെയായിരുന്നു. കണ്ണാടിയൊക്കെ നോക്കി, അത്രയ്ക്ക് മോശമൊന്നുമല്ല എന്നുറപ്പ് വരുത്തി, അവളെ കാണാന്‍ വേണ്ടി ഇറങ്ങി തിരിച്ചു. ഹൃദയതാളം 'ലപ് ടപ്' എന്നാണെന്ന് മുന്‍പാരോ പറഞ്ഞു തന്നിട്ടുണ്ട്, പക്ഷെ അവള്‍ക്കു മുന്നില്‍ പ്രത്യക്ഷനാവാന്‍ തീരുമാനിച്ചതിനു ശേഷം 'പടെ പടെ' എന്നൊരു താളമാണ് ഞാന്‍ കേട്ടത്. കൈകള്‍ പാന്റിന്റെ പോക്കറ്റില്‍ കുത്തി നിറച്ചു.. വിരലുകളുടെ വിറയല്‍ അവള്‍ കാണാതിരിക്കാന്‍ വേണ്ടി മാത്രം.

കോളേജിന്റെ പടിവാതില്‍ക്കല്‍ വരെ അവളെ എന്റെ സുഹൃത്ത്‌ കൊണ്ടെത്തിച്ചു, പരസ്പരം ഒന്ന് നോക്കി. അത്രയേ സംഭവിച്ചുള്ളൂ, കൂടുതല്‍ ഒന്നും പറയാനോ ചോദിക്കാനോ കഴിഞ്ഞില്ല. സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന കൂടികാഴ്ച്ച. ബെല്ലടിച്ചപ്പോള്‍ അവര്‍ ക്ലാസ്സിലേക്കും ബസ്സ്‌ വന്നപ്പോള്‍ ഞാന്‍ ഓഫീസിലേക്കും പോയി. മനസ്സില്‍ നിറയെ ഒരുപക്ഷെ അന്ന് വൈകുന്നേരം തന്നെ കിട്ടാന്‍ പോകുന്ന മറുപടിയെ കുറിച്ചുള്ള അങ്കലാപ്പുകള്‍ ആയിരുന്നു.

അന്നും അതിനു ശേഷമുള്ള ദിവസങ്ങളിലും ഒരു നല്ല മറുപടി കിട്ടിയില്ല.. പക്ഷെ അതിനു ശേഷമുള്ള ഓരോ ദിവസവും വഴിയോരത്ത് എവിടെ വെച്ച് കണ്ടാലും വഴിമാറി നടക്കാന്‍ അവള്‍ പഠിച്ചു. അതുവരെ അവളോടൊപ്പം ഞാന്‍ ആസ്വദിച്ചിരുന്ന ഒരു സ്വകാര്യ സുഖം... അതെവിടെയോ കൈമോശം വന്നിരിക്കുന്നു. പിന്നെ അധികം വൈകാതെ തന്നെ സുഹൃത്ത്‌ വഴി അവളുടെ മറുപടിയെത്തി. എന്റെ ജാതി, വര്‍ണ്ണം, കുലം, മഹിമ എല്ലാം ചൂഴ്ന്നെടുത്തതിനു ശേഷമായിരിക്കണം 'നടക്കില്ല, എന്നെ ഇഷ്ട്ടമില്ല, ഇതൊന്നും ശരിയാവില്ല' എന്നൊക്കെ പറഞ്ഞു കൊണ്ട് നല്ലൊരു മറുപടി. ചങ്കില്‍ തീകോരിയിടുക എന്നൊക്കെ പറഞ്ഞാല്‍ ഇത് തന്നെയാണോ? അറിയില്ല.

എന്നെ കാണാന്‍ ഒറീസയില്‍ നിന്നോ ബംഗാളില്‍ നിന്നോ വന്ന പുതപ്പു വില്‍പ്പനക്കാരനെ പോലെയാണ് ..
ഞാന്‍ നായരല്ല (ജാതി ചിന്ത??)
കുറച്ചു ദിവസമായി ഞാന്‍ അവളുടെ പുറകെ നടക്കുന്നത് വീട്ടിലൊക്കെ അറിഞ്ഞു.. 
ആളുകള്‍ അവളോട്‌ എന്നെ പറ്റി ചോദിയ്ക്കാന്‍ തുടങ്ങി.. 
പിന്നെ അവള്‍ ആ ടൈപ്പ് അല്ല. . (പ്രണയിക്കുന്ന ടൈപ്പ്  എന്നായിരിക്കാം ഉദ്ദേശിച്ചത്... - ഇപ്പറഞ്ഞത്‌ ന്യായം)
ഇതൊക്കെയായിരുന്നു എന്നെകുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകള്‍


എന്നാല്‍ അവള്‍ പറഞ്ഞ കുറവുകളും കുറ്റങ്ങളുമൊന്നും എന്നെ വിഷമിപ്പിച്ചില്ല. കാരണം ഞാന്‍ അവളെ സ്നേഹിച്ചു തുടങ്ങിയത് അവള്‍ തിരിച്ചു സ്നേഹിക്കുമെന്നോ, എന്തിനധികം? ഒന്ന് സംസാരിക്കുമെന്നോ പോലും തീരുമാനിച്ചിട്ടല്ലായിരുന്നു. പിന്നെ എന്നെ അന്നൊക്കെ കാണാനും അവള്‍ പറഞ്ഞ പോലെയൊക്കെ ആയിരുന്നു. മുടിയൊക്കെ ചെമ്പിപ്പിച്ച്, നീട്ടി വളര്‍ത്തി, കടും നിറത്തിലുള്ള ഡ്രസ്സ്‌ ഒക്കെ ഇട്ട് ഒരു പ്രത്യേക കോലം. നാട്ടില്‍ മറ്റു പലരും വിചാരിച്ചിരുന്നതും ഞാനേതോ നോര്‍ത്ത് ഇന്ത്യക്കാരന്‍ ആണെന്നായിരുന്നു.  ഒരിക്കല്‍ ഒരാള്‍ എന്നോട് ഹിന്ദിയില്‍ വഴി ചോദിച്ചു.. ഹിന്ദിയില്‍ തന്നെ ഞാന്‍ മറുപടിയും കൊടുത്തു, അതിനിടയില്‍ അയാള്‍ മലയാളത്തില്‍ ഫോണില്‍ സംസാരിച്ചു.. "ചേട്ടന്‍ മലയാളിയാണല്ലേ?" ഞാന്‍ ചോദിച്ചു
"നീ മലയാളിയാണോ?" എന്ന് പുള്ളി തിരിച്ചും ചോദിച്ചു. പിന്നെ അധിക സമയം ഞാനവിടെ നിന്നിട്ടില്ല.

അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി, അതിനിടയിലാണ് അവളുടെ കൂടെ ഡിഗ്രിക്ക് പഠിച്ചാലോ എന്നൊരു ചിന്ത മനസ്സില്‍ ലഡ്ഡു കണക്കെ പൊട്ടിയത്. ഞാന്‍ BBA പഠിച്ചതാണ്, അവള്‍ പഠിക്കുന്നത് BCom, ശരിക്കും ഒന്നൂടെ പഠിക്കാന്‍ വേണ്ടി അവളുടെ കോളേജില്‍ കാശെറിഞ്ഞൊരു അഡ്മിഷന്‍ തരപ്പെടുത്തി. അങ്ങനെ BBA ക്കാരനായ ഞാന്‍ ( 3 വര്‍ഷം പഠിച്ചു കഴിഞ്ഞ ഞാന്‍ )  Bcom ക്ലാസ്സില്‍ ചേര്‍ന്നു. അവളെ വളയ്ക്കണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നില്ല, പക്ഷെ എപ്പോഴും കാണാമല്ലോ എന്ന് മാത്രം കരുതി.

പിന്നെ എനിക്കൊരു സംശയം ഇനി ഞാന്‍ അവിടെ ചേരുന്നതില്‍ അവള്‍ക്കു വല്ല എതിര്‍പ്പും ഉണ്ടാവുമോ? അങ്ങനെയാണെങ്കില്‍ വേണ്ടാ എന്ന് തീരുമാനിക്കാന്‍ അവളോട്‌ തന്നെ ചോദിക്കാമെന്നു വെച്ചു. ആ സമയത്ത് അവളുടെ ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷ നടക്കുകയായിരുന്നു. മറ്റൊരു സ്കൂളില്‍ വെച്ച്. അങ്ങനെ ആദ്യമായി അവളോട്‌ നേരിട്ട് സംസാരിക്കാനും ഈ കാര്യം ഒന്ന് ചോദിക്കാനും നേരെ പരീക്ഷ നടക്കുന്നിടത്തേക്ക് പോയി. കൂടെ എന്റെ ആത്മമിത്രമായ ഷാനിദും.

പരീക്ഷ കഴിഞ്ഞു ബസ്സ്‌ കയറാന്‍ നില്‍ക്കുന്നതിനിടെ ഞാന്‍ അവളെ മെല്ലെ സമീപിച്ചു. എന്നിട്ട് പറഞ്ഞു..
"ശ്രീ.. ഒരു കാര്യം പറയാനുണ്ട്.. "
" എന്താ ??" അവള്‍ ചോദിച്ചു.
"എനിക്ക്... "
വാക്കുകള്‍ ഞാന്‍ മുഴുവനാക്കിയില്ല.. തൊണ്ടയില്‍ വെള്ളമൊക്കെ വറ്റി വരണ്ടു.. കൈയ്യും  കാലുമൊക്കെ ചെറിയ വിറച്ചില്‍ ... ആകെ കൂടി എന്ത് ചെയ്യണം, എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ. കണ്ണുകളില്‍ ഒരു ഇരുട്ട് കയറുന്നത് പോലെ..  പക്ഷെ അവള്‍ക്കിത് പോലെ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.. മുഖത്തടിച്ച പോലെ നല്ല കിടിലന്‍ മറുപടികള്‍ തന്നെ എനിക്ക് കിട്ടി.

"ഇത് നോക്ക്.. എനിക്ക് നിങ്ങളെ ഇഷ്ട്ടമില്ല.. പിന്നെന്തിനെ എന്റെ പുറകെ ഇങ്ങനെ നടക്കുന്നത്? ഞാന്‍ വീട്ടില്‍ പറഞ്ഞാല്‍ എന്താ സംഭാവിയ്ക്ക്യാന്നറിയോ? ഇപ്പൊ തന്നെ നാട്ടിലും വീട്ടിലും നിങ്ങളെ പറ്റി ചോദിയ്ക്കാന്‍ തുടങ്ങി. എന്റെ കല്യാണം തീരുമാനിച്ചതാണ്. പിന്നെ ഞങ്ങള്‍ക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളുമൊക്കെ?"

ഒറ്റ ശ്വാസത്തില്‍ ഇതൊക്കെ പറഞ്ഞു നിര്‍ത്തി.. "പിന്നെ ഞങ്ങള്‍ക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളുമൊക്കെ?" എന്ന് കേട്ടപ്പോള്‍ ഓര്‍മ വന്നത് ഉദയനാണ് താരം എന്ന സിനിമയില്‍ ലാലേട്ടന്‍ ശ്രീനിയേട്ടനോട് ചോദിക്കുന്ന ഡയലോഗ് ആണ് "മേയ്ക്കപ്പിനും ഇല്ലേടാ ഒരു പരിധി??"

ഞാന്‍ നിന്നെ പറ്റി  വീട്ടില്‍ പറഞ്ഞിട്ടുണ്ട് എന്ന് മാത്രം ഒരു വിധം പറഞ്ഞൊപ്പിച്ചു കൊണ്ട് അവിടെ നിന്നും തടി തപ്പി. പിന്നെ ഇനി ഒരിക്കലും നിന്നെ ഇങ്ങനെ ശല്യപ്പെടുത്താന്‍ വരില്ലയെന്നും പറഞ്ഞു. അവളോട്‌ യാത്ര പറഞ്ഞു ബൈക്കില്‍ കയറുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.. ഷാനിദ് കാണാതിരിക്കാന്‍ സണ്‍ഗ്ലാസ്‌ എടുത്തു വെച്ചു മുഖത്ത്. തിരിച്ചു നാട്ടിലേക്ക് ബൈക്കോടിച്ചത് നാട്ടില്‍ എത്താന്‍ വേണ്ടിയായിരുന്നില്ല, പോകുന്ന വഴിയില്‍ എവിടെങ്കിലും ഇടിച്ചു ചത്താല്‍ മതി എന്ന് പറഞ്ഞായിരുന്നു. പക്ഷെ കൂടെയുള്ള എന്റെ സുഹൃത്തിനെ ഞാനെന്തിനു കൊലയ്ക്ക് കൊടുക്കണം എന്ന ചിന്ത എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

ഇനി ശല്യം ചെയ്യില്ല എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും അവളെ കാണാതിരിക്കാനോ ഒരു അകലം പാലിക്കാനോ എനിക്ക് കഴിഞ്ഞില്ല. എന്നും അവള്‍ വരും വഴിയരികില്‍ കാത്തിരുന്നു.. ഒരു നോക്ക് കാണുവാന്‍ മാത്രം. അത്രത്തോളം വെറുപ്പും എനിക്ക് സമ്പാദിക്കാനായി. പിന്നെ രണ്ടും കല്‍പ്പിച്ചു തന്നെ കോളേജില്‍ പോകാന്‍ തീരുമാനിച്ചു. അവിടെയെത്തിയപ്പോള്‍ ക്ലാസ്സിലും അവളെയങ്ങനെ നോക്കിയിരിക്കും എത്ര വേണ്ടെന്നു വെച്ചാലും കണ്ണുകള്‍ അവളില്‍ തന്നെ ലയിച്ചിരിക്കും.

ഒരു വര്‍ഷം പുറകെ നടന്നിട്ടും 6 മാസം കൂടെ ഒരേ ക്ലാസ്സില്‍ പഠിച്ചിട്ടും ഞാന്‍ അവളുമായി സംസാരിച്ചത് വെറും 6 തവണ മാത്രമാണ്. ആദ്യം പരീക്ഷ നടക്കുന്നിടത്ത് വെച്ചും, രണ്ടാമതും മൂന്നാമതും നാലാമതും ക്ലാസില്‍ വെച്ചും അഞ്ചാമത് ഫോണിലൂടെയും ആറാമതു കോളേജിനു പുറത്തു വെച്ചും.  6 തവണ സംസാരിച്ചത് മൊത്തം കൂട്ടി നോക്കിയാല്‍ പോലും വെറും 6 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമേ കാണൂ. ആരോടും വാ തോരാതെ എത്ര വേണമെങ്കിലും എന്തിനെ പറ്റിയും സംസാരിക്കാന്‍ കഴിഞ്ഞിരുന്ന എനിക്ക് അവളുടെ അടുത്ത് മാത്രം വാക്കുകള്‍ ഇടറി. സംസാരിക്കുമ്പോള്‍ വിക്കല്‍ വരെ വരാന്‍ തുടങ്ങി. എനിക്കനുകൂലമായി ഒരിക്കല്‍ പോലും അവള്‍ സംസാരിച്ചിരുന്നില്ല. എന്നെ ഒരിക്കല്‍ പോലും സ്നേഹിച്ചതുമില്ല.

കൂട്ടുകാര്‍ തന്ന പ്രോത്സാഹനങ്ങള്‍ മാത്രമാണ് പിന്നെയും പിന്നെയും അവളെ മാത്രം സ്നേഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അവളെകുറിച്ച് ആരെങ്കിലും ഒരാള്‍ ഒരു മോശം അഭിപ്രായം എന്നെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇതില്‍ നിന്നെല്ലാം പിന്‍മാറുമായിരുന്നു.. എന്നാല്‍ ചോദിച്ചവര്‍ക്കും പറഞ്ഞവര്‍ക്കുമൊക്കെ അവളെ കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.

 എനിക്കവള്‍ ആരായിരുന്നു?? എന്റെ എല്ലാമായിരുന്നു. പേരിലെ ശ്രീത്വം മുഖത്തും സ്വഭാവത്തിലും കാത്തു സൂക്ഷിച്ചിരുന്ന ഒരു മാലാഖ കുഞ്ഞ്. എനിക്കെന്നെ തന്നെ മനസ്സിലാക്കുവാന്‍ ദൈവം നിയോഗിച്ച മാലാഖ എന്ന് ഞാന്‍ പറയും. മധുരപതിനേഴിന്റെ തിളക്കങ്ങളില്‍ എന്നെ ഇങ്ങോട്ട് വന്നു സ്നേഹിച്ച പെണ്‍കുട്ടികളെ പോലും നിരസിച്ചു ഞാനൊരു സംഭവം തന്നെ എന്ന് സ്വയം കരുതിയതിനു ദൈവം തന്ന എട്ടിന്റെ പണി.

അവള്‍ക്കു വിവാഹാലോചനകള്‍ നടന്നു വരുന്ന സമയമായിരുന്നു. അതില്‍ ഒന്ന് ഏകദേശം ഉറച്ചു എന്ന് ഞാന്‍ അറിഞ്ഞ സമയം ഒരു ഒക്ടോബര്‍ മാസം അവസാനം, കോളേജിലെ പഠനം ഉപേക്ഷിച്ചു ഞാന്‍ വീണ്ടും എന്റെ ബിസിനസ്‌ കാര്യങ്ങളിലേക്ക് തിരിഞ്ഞു. ക്ലാസ്സിലെ എന്റെ അവസാനദിനങ്ങളിലൊന്നില്‍ സുഹൃത്തിന്റെ കയ്യില്‍ അവള്‍ക്കൊരു കുറിപ്പ് കൊടുത്തു. (പ്രണയലേഖനമല്ല, ഒരു കുറിപ്പ് മാത്രം)

അതില്‍ ഞാന്‍ ഇങ്ങനെ എഴുതി,

"I'm sorry for all what has happened.I will never come into your life again, instead I wish you a very happy and prosperous married life with your better half. But don't ever think that I stopped loving you, because the The day I stop loving you will be the day I will close my eyes forever." 

("ഇതുവരെ നടന്ന എല്ലാത്തിനും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി നിന്റെ ജീവിതത്തിലേക്ക് ഞാന്‍ ഒരിക്കലും കടന്നു വരില്ല, പകരം നിന്റെ ഭര്‍ത്താവുമൊത്തുള്ള ഐശ്വര്യ പൂര്‍ണ്ണമായ വിവാഹ ജീവിതത്തിനു ആശംസകള്‍ നേരുന്നു. പക്ഷെ ഞാന്‍ നിന്നെ സ്നേഹിക്കുന്നത് നിര്‍ത്തിയെന്നു ഒരിക്കലും കരുതാതിരിക്കുക, കാരണം എന്റെ കണ്ണുകള്‍ ഞാന്‍ എന്നന്നേക്കുമായി അടയ്ക്കുന്ന ദിവസമായിരിക്കും ഞാന്‍ നിന്നെ സ്നേഹിക്കുന്നത് നിര്‍ത്തുക")  

ഇത് കൂടാതെ മറ്റെന്തൊക്കെയോ കൂടി ഞാന്‍ എഴുതി നല്‍കിയിരുന്നു. കൃത്യമായി ഓര്‍ക്കുന്നില്ല. പക്ഷെ ഇതെഴുതിയതിനു തന്നെ ഞാന്‍ എന്തൊക്കെയോ സാഹിത്യം കുത്തികലക്കി എഴുതി കൊടുത്തു എന്ന പരിഹാസമാണ് കേട്ടത്. ആയിരിക്കാം കാരണം പ്രണയം എന്നും കുറച്ചു പൈങ്കിളിയാണല്ലോ. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പറയാനുള്ളത് അതെ രീതിയില്‍ പകര്‍ത്തിയെഴുതുക മാത്രമാണ് ഞാന്‍ ചെയ്തത്. ഈ സംഭവത്തിന്‌ ശേഷം ഞാന്‍ ക്ലാസ്സ്‌ നിര്‍ത്തി. വഴിയരികില്‍ കാത്തു നില്‍ക്കുന്നതും, എന്തിനധികം ബൈക്കില്‍ പോകുമ്പോള്‍ പോലും അവളുടെ വീടിനു മുന്‍പിലൂടെ പോകുന്നത് വരെ ഞാന്‍ നിര്‍ത്തി.

കുറച്ചു ദിവസം എങ്ങോട്ടെങ്കിലും മാറി നില്‍കാന്‍ തീരുമാനിച്ചപ്പോഴാണ് ലോക സുന്ദരി ഐശ്വര്യാ റായിയുടെ ജന്‍മദിനം ഓര്‍മ വന്നത്. നവംബര്‍ 1. ആ ദിവസം ഞാന്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ആഘോഷിക്കാറുണ്ട്. ഇത്തവണ നേരെ മംഗലാപുരത്തിന് വെച്ച് പിടിച്ചു, ഐശ്വര്യയുടെ ജന്മദേശം. അവിടെ ദര്‍ഗ ബീച്ചില്‍ ഇരുന്നു മതിവരുവോളം കരഞ്ഞു തീര്‍ത്തു.. ഉള്ളില്‍ അടക്കി പിടിച്ച വിഷമങ്ങളെല്ലാം കരഞ്ഞു തന്നെ തീര്‍ത്തു. എന്നും എന്റെ വിഷമങ്ങള്‍ ഞാന്‍ തീര്‍ത്തിരുന്നത്‌ യാത്രകളിലൂടെയായിരുന്നു. തിരിച്ചു വന്നിട്ടും അവളുടെ ഓര്‍മ്മകള്‍ എന്നെ വിട്ടു പോയില്ല.

ജനുവരി ആദ്യവാരത്തില്‍ മറ്റൊരാളുമായി അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മെയ്‌ മാസത്തില്‍ വിവാഹവും. ഈ രണ്ടു ദിവസങ്ങളിലും ഞാന്‍ ഗോവയില്‍ ആയിരുന്നു. നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ വല്ല വിഷവും കഴിച്ചു മരിച്ചേനെ.. അത്രയ്ക്കുണ്ടായിരുന്നു നഷ്ടബോധം. സ്വയം മറക്കാനായി അളവില്ലാതെ മദ്യപിച്ച നാളുകള്‍ .. അന്നെനിക്ക് സ്വബോധം എന്നൊന്ന് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഉണ്ടാവുമായിരുന്നില്ല. ജീവിതത്തിനോട് വിരക്തി തോന്നിയ  ദിനങ്ങള്‍

മറ്റൊരാളുടെ കൂടെ എന്റെ മുന്‍പില്‍ അവളെ കാണിച്ചു തരരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.. എന്നാല്‍ വീണ്ടുമൊരു ഒക്ടോബര്‍ മാസത്തില്‍ എന്റെ കണ്മുന്നിലൂടെ അവളുടെ പ്രിയതമന്റെ കൂടെ ബൈക്കില്‍ പോവുന്നതും ഈ നിര്‍ഭാഗ്യവാന്‍ കാണാനിടയായി. അവസാനമായി അവളെ കണ്ട ദിനം. അന്നും അവള്‍ ധരിച്ചിരുന്നത് ഞാന്‍ ഏറെ ഇഷ്ടപെടുന്ന നിറത്തില്‍ ഒരു സാരിയായിരുന്നു. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. ഒന്ന് ചിരിക്കാന്‍ പോലും എനിക്കോ അവള്‍ക്കോ തോന്നിയില്ല.. നിര്‍വികാരമായ രണ്ടു മുഖങ്ങള്‍ അകന്നകന്നു പോയി..

അവളുടെ ആദ്യവിവാഹ വാര്‍ഷികത്തില്‍ സുഹൃത്തുക്കള്‍ മുഖേന അവള്‍ക്കു ഞാനെന്റെ ആശംസകള്‍ അറിയിച്ചു. നേരിട്ട് പറയാതെ അവള്‍ക്കായി ടൈപ്പ് ചെയ്ത മെസ്സേജ് കൂട്ടുകാര്‍ക്കയച്ചു കൊടുത്തിട്ട് അവരെ കൊണ്ട് അവളെ ആശംസിച്ചു. അതിലൊരാളോട് അവള്‍ ചോദിച്ചുവത്രേ ഇത് നിങ്ങളെ ഓര്‍മിപ്പിച്ചത് സംഗീത് ആണോ എന്ന്.. ഒരുപാട് കയ്പ്പേറിയ പ്രണയാനുഭവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭൂതി. ആ വാക്കുകള്‍ ഇന്നും എന്റെ ഹൃദയത്തില്‍ സുഖമുള്ള ഒരു നോവ്‌ സമ്മാനിക്കുന്നു.

ഇതുവരെ 3 പേരുടെ കഥ പറഞ്ഞിരിക്കുന്നു.. ഇനി നാലാമത്, ശ്രീയെ മറക്കാനായി മാത്രം മറ്റൊരാളെ പ്രണയിക്കാന്‍ തുടങ്ങി, എന്റെ വീടിനടുത്തു തന്നെയുള്ള, എന്നും കാണാറുണ്ടായിരുന്ന ഒരു കുട്ടി. അവള്‍ക്കു ശ്രീയെ അറിയാം. ആദ്യമേ തന്നെ ഞാന്‍ അവളോട്‌ സത്യം തുറന്നു പറഞ്ഞു, ശ്രീയോട് എനിക്കുണ്ടായിരുന്ന ഇഷ്ടം അവള്‍ അറിയുന്നതാണ് ശരിയെന്നു എനിക്ക് തോന്നി. അവള്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല..
അതുവരെയുണ്ടായിരുന്ന പ്രണയവും മറ്റും ഒന്നൊഴിയാതെ ഞാന്‍ നാലാമത്തെ പെണ്‍കുട്ടിയോട് പറഞ്ഞു. അതിലും അവള്‍ക്കെതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. അവള്‍ എന്നെ സ്നേഹിക്കുകയും ചെയ്തു. ഞാന്‍ തികച്ചും ആത്മാര്‍ഥമായി തന്നെ, ഒന്നും മറച്ചു വെക്കാതെ അവളോട്‌ ഇടപഴകി, ആദ്യമൊക്കെ അവളും എന്നാല്‍ ക്രമേണ കാര്യങ്ങള്‍ കൈവിട്ടു പോയി. അവളുമായുള്ള ബന്ധം എന്റെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് തന്നെ തകര്‍ന്നു. എന്റേത് തികച്ചും ആത്മാര്‍ഥമായിരുന്നു എന്നാല്‍ അവള്‍ക്കു അതൊരു നേരമ്പോക്കും. അങ്ങനെ കൂടുതല്‍ തുറന്നു പറയാന്‍ ആഗ്രഹിക്കാത്ത കാരണങ്ങളുമായി ഞങ്ങളുടെ ബന്ധം അവസാനിച്ചു.  ആരെയും അതില്‍ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ വിധി എന്ന് കരുതി സമാധാനിക്കുന്നു.

ഇനി വീണ്ടും ആദ്യത്തെ കാമുകിയിലേക്ക് വരാം. ഞാന്‍ ആദ്യമായി സ്നേഹം തുറന്നു പറഞ്ഞ എന്റെ ക്ലാസ്സ്‌ മേറ്റ്‌., കുറെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോള്‍ ഒരിക്കല്‍ അവള്‍ ചോദിച്ചു "നിന്നോട് ഇഷ്ടമില്ല എന്ന് പറഞ്ഞത് ഞാന്‍ മാത്രമാണോ" എന്ന്. അല്ല മറ്റൊരാള്‍ കൂടിയുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി.  നീയെന്നെ എന്നെങ്കിലും സ്നേഹിച്ചിരുന്നോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അവള്‍ പറഞ്ഞു ആദ്യമേ എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു.. കുറച്ചു സമയമെടുത്ത്‌ സമ്മതിക്കാം എന്ന് കരുതി.. പക്ഷെ അപ്പോഴേക്കും നീ മറ്റൊരുവളുടെ പുറകെ പോയില്ലേ? അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ച മറുപടി. ഇന്ന് ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ട്ടമാണെങ്കില്‍ പോലും ഒരുമിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ സ്വപ്നങ്ങളെ മാറ്റിവെച്ച് നല്ല സുഹൃത്തുക്കളായി കഴിയുന്നു.

ഇതില്‍ ഏതായിരുന്നു യഥാര്‍ത്ഥ പ്രണയം? വ്യക്തമായ ഉത്തരം എനിക്കറിയില്ല. എന്നാലും ഇനിയും പ്രണയമുണ്ടാകും ആത്മാര്‍ഥമായി തന്നെ. അവളെ സ്വന്തമാക്കാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യും. ഇതെല്ലാം അറിഞ്ഞതിനു ശേഷവും ഒരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നാല്‍ എന്ത് വില കൊടുത്തും അവളെ എന്റെ നല്ല പാതിയായി ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കും. അങ്ങനെ ഒരാള്‍ വരുന്നതിനായി കാത്തിരിക്കുന്നു. ശുഭ പ്രതീക്ഷയുമായി.

മുന്‍പൊരു കവി പാടിയപോലെ
"കാലമിനിയും ഉരുളും, വിഷുവരും വര്‍ഷം വരും
പിന്നെ ഓരോ തളിരിലും പൂവരും കായ് വരും
അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം"

ഒന്ന് മാറ്റി പാടിയാലോ?
കാലമിനിയും ഉരുളും, വര്‍ഷം വരും വസന്തം വരും 
എനിക്കിനിയും പ്രണയം വരും
ഒരു പ്രിയസഖി എനിക്കായ് വരും
ഒരിക്കല്‍ ഞങ്ങളൊന്നാകും

-San-

49 comments:

  1. കാലമിനിയും ഉരുളും, വര്‍ഷം വരും വസന്തം വരും
    എനിക്കിനിയും പ്രണയം വരും
    ഒരു പ്രിയസഖി എനിക്കായ് വരും
    ഒരിക്കല്‍ ഞങ്ങളൊന്നാകും

    അല്ലെങ്കില്‍ അവളുടെ ആങ്ങളമാര്‍ വരും...
    വടിയെടുക്കും..മുട്ടുകാല്‍ കയറ്റി മൂലക്കലാക്കും...

    അപ്പോള്‍ സന്ദര്‍ശിക്കുക..
    അബസ്വരം വൈദ്യശാല...
    പ്രേമത്തിനിടക്ക് പരിക്ക് പറ്റിയവര്‍ക്ക് പ്രത്യേക ഡിസ്കൌണ്ട്ണ്ടോടെ ചികിത്സ നല്‍കുന്നു...

    ലൈഫ് ടൈം പാക്കേജും ലഭ്യമാണ്.

    ReplyDelete
  2. ഒരു റൂം ഇപ്പൊ തന്നെ എനിക്ക് വേണ്ടി മാറ്റി വെച്ചോളൂ.. ഞാന്‍ വരാം. (വേണ്ടാ ആരെങ്കിലും എത്തിക്കും)

    ReplyDelete
  3. നന്നായിരിക്കുന്നു.. പിന്നെ ഒന്നും ഇല്ല.. മെസ്സേജ് കണ്ടില്ലേ...
    നമ്മള്‍ ആരും ഇക്കാര്യങ്ങള്‍ വെട്ടിതുറന്നു പറയാന്‍ നില്‍ക്കാറില്ല... പക്ഷേ ഈ ഓപ്പണ്‍ മൈന്‍ഡ് നല്ല ഇഷ്ട്ടമായി.. ഒന്നും മറച്ചു വെയ്ക്കാതെ ആരെയും കുട്ടപെടുത്താതെ പറഞ്ഞിരിക്കുന്നു.. പിന്നെ സംഗീത്തിന്റെ അവസ്ഥ എനിക്ക് മനസിലാകും.. ഒരിക്കല്‍ ഞാനും ഇങ്ങനൊക്കെ ആയിരുന്നു..

    ReplyDelete
  4. enthokeyo orma vannu ithu vaayichapol...aashamsakal...

    ReplyDelete
    Replies
    1. Enthenkilum orma varunnathaanu onnum ormayillathathinekkaal nallathu.. :)

      Delete
  5. (ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോള്‍ ഒരിക്കല്‍ അവള്‍ ചോദിച്ചു "നിന്നോട് ഇഷ്ടമില്ല എന്ന് പറഞ്ഞത് ഞാന്‍ മാത്രമാണോ" എന്ന്. അല്ല മറ്റൊരാള്‍ കൂടിയുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. നീയെന്നെ എന്നെങ്കിലും സ്നേഹിച്ചിരുന്നോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അവള്‍ പറഞ്ഞു ആദ്യമേ എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു.. കുറച്ചു സമയമെടുത്ത്‌ സമ്മതിക്കാം എന്ന് കരുതി.. പക്ഷെ അപ്പോഴേക്കും നീ മറ്റൊരുവളുടെ പുറകെ പോയില്ലേ?) അതിക പെണ്‍കുട്ടികളും ഇങനെ തന്നെയാണ് കരുതുക.പക്ഷെ അതിനിടക്കുള്ള സമയം ആണ്‍കുട്ടികളുടെ തനി സ്വഭാവം പുറത്തു വരും.വേദനയോടെ പെണ്‍കുട്ടികള്‍ aa പ്രണയം കുഴിച്ചുമൂടും മനസ്സില്‍ തന്നെ...

    ReplyDelete
    Replies
    1. അതിനു ഞാന്‍ ഒരു വര്‍ഷം അവളുടെ മറുപടിക്കായി കാത്തു നിന്ന്.. രണ്ടാം വര്‍ഷമാണ്‌ വേറെ ഒരാളുടെ പുറകെ പോയത്. ഒരു വര്‍ഷം അവളെന്തിനാ ഇങ്ങനെ താമസിപ്പിച്ചത്??

      Delete
  6. കൊള്ളാം..

    നവംബർ 1 അങ്ങനേയും ആഘോഷിക്കുമല്ലേ.. :)

    ആശംസകൾ..

    പെയ്തൊഴിയാൻ സന്ദർശിച്ചതിൽ സന്തോഷം ട്ടൊ..നന്ദി...!

    ReplyDelete
    Replies
    1. എല്ലാ നവംബര്‍ ഒന്നാം തിയ്യതിയും ഞാന്‍ ആഘോഷിക്കാറുണ്ട്. ഇക്കഴിഞ്ഞ രണ്ടു കൊല്ലമായി മംഗലാപുരത്ത് വെച്ച് തന്നെയാണ് ആഘോഷിച്ചത്. ഐശ്വര്യയെ അത്രക്കും ഇഷ്ട്ടമാണ്..

      Delete
  7. ഇന്നും പ്രണയ പോസ്റ്റാണല്ലോ? നാല് പേരെ പ്രണയിച്ച നീ മിടുക്കൻ തന്നെ

    ആത്മാർത്ഥ പ്രണയം ജീവിതത്തിൽ ഒരിക്കലേ സംഭവിക്കൂ, ഒരുത്തിയെ ആത്മാർത്ഥമായി പ്രേമിച്ച് അതിനേക്കാൾ ആത്മാർഥത അടുത്തയാളോട് തോന്നിയാൽ അതാകും പ്രണയം,.

    പ്രണയം ഒരാളോട് മാത്രമേ പറ്റൂ എന്നൊന്നുമില്ല. :) ഫേസ്ബുക്ക് ഗ്രൂപ്പ് ചർച്ച ഓർമ്മ വരുന്നു സംഗീത്


    വൈവിധ്യമുള്ള വിഷയങ്ങളുമായി വരൂ...

    ReplyDelete
  8. പ്രണയം മരിക്കില്ലാ, കാമുക കാമുകിമാർ പ്രണയത്തെ കൊല്ലും , പക്ഷെ അവർ മരിക്കും പ്രണയം ഉയർത്തെഴുനേൽക്കും

    ReplyDelete
    Replies
    1. http://sangeethvinayakan.blogspot.in/2011/05/pen-4.html

      Delete
  9. പ്രണയകുറിപ്പുകള്‍, ചിലര്‍ക്കെങ്കിലും മറ്റുള്ളവരുടെ മനസ് കാണാന്‍ കഴിയില്ല.

    കാലമിനിയും ഉരുളും, വര്‍ഷം വരും വസന്തം വരും
    എനിക്കിനിയും പ്രണയം വരും
    ഒരു പ്രിയസഖി എനിക്കായ് വരും
    ഒരിക്കല്‍ ഞങ്ങളൊന്നാകും

    ഇത് എത്രയും പെട്ടന്ന് നടക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി.. ഇതു വഴിയാണ് അവള്‍ വരുക എന്നറിഞ്ഞാല്‍ പറയണേ.. :D

      Delete
  10. ഈ വിശേഷങ്ങള്‍ ഒക്കെ പങ്കു വെച്ചപ്പോള്‍ മനസ്സിന്‍റെ ഭാരം കുറഞ്ഞുവോ?
    ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു...

    ReplyDelete
    Replies
    1. മനസ്സിന്റെ ഭാരം മനസ്സുള്ളിടത്തോളം കാലം കൂടുകയേ ഉള്ളൂ.. അത് കുറയും എന്ന് തോന്നുന്നില്ല.

      Delete
  11. പൊങചം പറയാതെ ആദ്മാര്‍തം ആയി ഇതുപോലെ ഹൃദയം തുറന്നു എഴുതുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല,വളരെ നന്നായിടുണ്ട്..

    ReplyDelete
    Replies
    1. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ് ഇതുവരെ.. ഇനിയും അതങ്ങനെ തന്നെ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ട് അതുകൊണ്ട് എല്ലാം പങ്കു വെച്ച് എന്നെ ഉള്ളൂ.. പിന്നെ എന്നെ അറിയുന്നവര്‍ക്ക് എന്നെ കുറിച്ചെല്ലാം അറിയാം.. അതിനിടയില്‍ പൊങ്ങച്ചം പറയാന്‍ എവിടെ സമയം ? ഇനി പറഞ്ഞാല്‍ തന്നെ മറ്റുള്ളവര്‍ അറിയില്ലേ ..
      ഒരു നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ വില കളയുന്നില്ല.. എങ്കിലും ഈ വഴി വന്നതില്‍ സന്തോഷം.

      Delete
  12. ഇതില്‍ ഏതായിരുന്നു യഥാര്‍ത്ഥ പ്രണയം? വ്യക്തമായ ഉത്തരം എനിക്കറിയില്ല. എന്നാലും ഇനിയും പ്രണയമുണ്ടാകും ആത്മാര്‍ഥമായി തന്നെ. അവളെ സ്വന്തമാക്കാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യും.

    അങ്ങനെ വേണം സംഗീ, കളഞ്ഞു പോയതിനെ ഓര്‍ത്തു ദുഖിക്കുന്നതില്‍ അര്‍ത്ഥമില്ല. മുന്നോട്ടു വീണ്ടും നോക്കുക, അത് തന്നെയാണ് വേണ്ടത്

    ReplyDelete
    Replies
    1. മുന്നോട്ടു അങ്ങനെ നോക്കിയിരിക്കാന്‍ തുടങ്ങീട്ടു കുറെ ആയി ...

      Delete
  13. കൊള്ളാം പ്രണയ വഴികള്‍
    ഒരു പണി എവിടെയോ വെച്ചിട്ടുണ്ട് എങ്ങും പോകാതെ പെട്ടെന്ന് വരും

    ആശംസകള്‍

    ReplyDelete
  14. ഈ നാല് പേരെ പ്രണയിച്ചു എന്ന് പറയുന്നു യഥാര്‍ഥത്തില്‍ എന്‍റെ അനുഭവത്തില്‍ ഒരു പ്രണയം മാത്രേ ആത്മാര്‍ഥമായി സാധ്യമാവൂ അതിനപ്പുറത്ത് വന്നത് ഒക്കെ പ്രണയം അല്ല ഒരു തരം കാമാവേശം മാത്രമായിരുന്നു സംഗീത്

    ReplyDelete
    Replies
    1. പിന്നീടുള്ളതൊക്കെ കാമമാണ്‌ എന്ന് പറയാന്‍ കഴിയുമോ? നമുക്ക് രണ്ടാള്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും അനുഭവങ്ങളും അല്ലെ ഉള്ളത്.. അപ്പൊ എനിക്ക് തോന്നിയത് കാമമാണ്‌ എന്ന് പറഞ്ഞാല്‍ തെറ്റല്ലേ?

      Delete
  15. ഷബീർ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്..

    പ്രണയം വേദനയാണ്. പലതുകൊണ്ടും

    ആത്മാർത്ഥമായ എഴുത്ത് ഇഷ്ടപ്പെട്ടു സംഗീത്.

    ReplyDelete
  16. ഈ പോസ്റ്റ്‌ കണ്ടിരുന്നില്ല. ഇന്ന് ഗ്രൂപ്പില്‍ ലിങ്ക് കണ്ടപ്പോള്‍ വായിച്ചു.

    നന്നായി എഴുതി. പ്രണയം പലവിധത്തില്‍ പല അരങ്ങുകളില്‍ മാറി മാറി വരും. സ്കൂളില്‍, കോളേജില്‍, തൊഴിലിടങ്ങളില്‍ ... അങ്ങിനെ അങ്ങിനെ ..
    അവ പക്വമോ അപക്വമോ ആകാം. എങ്കിലും ആ നാളുകളെ ചുറ്റി പറ്റിയുള്ള ചില മധുരവും എരിവുമൊക്കെ ഇടകലര്‍ന്ന ഓര്‍മ്മകള്‍ ജീവിതത്തില്‍ നമ്മോടൊപ്പം തന്നെ ഉണ്ടാവും എന്നതാണ് സത്യം.

    ReplyDelete
    Replies
    1. ആ ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ എന്ത് ജീവിതം അല്ലെ ?

      Delete
  17. പ്രണയനൊമ്പരങ്ങൾ.., അതിനിയിപ്പോ അല്പം പ്രായം കഴിഞ്ഞാലും മനസ്സിൽ കിടക്കും.., പക്ഷെ തുറന്നു പറയുന്നവർ കുറവാ.., സംഗീതിന്റെ തുറന്നെഴുത്ത് ഇഷ്ടമായി..

    ReplyDelete
    Replies
    1. എന്നെ പുതപ്പു വില്‍പ്പനക്കാരന്‍ എന്ന് പറഞ്ഞതല്ലേ കൂടുതല്‍ ഇഷ്ട്ടായത് ? ..
      സത്യം പറ.. :P

      Delete
  18. ഈ മലയാളീസിന്റെയെല്ലാം പ്രനയം ഏകദേശം ഒരുപോലാണിഷ്ടാ.... ഇങ്ങോട്ട് പ്രണയിക്കുന്നവരെ നമുക്കിഷ്ടമാകില്ല. നമുക്കിഷ്ടമാകുന്നവർക്ക് നമ്മളോട് പ്രണയിക്കാനുമാവില്ല. പിന്നെ വിങ്ങലുകൾക്ക് ഒരു സുഹമുണ്ട്...
    എഴുത്ത് ഇഷ്ടപെട്ടു..

    നായരല്ല എന്നത് ഒരു തെറ്റ് തന്നെയാണു... എനിക്കും പറ്റിയ അതേ തെറ്റ്...

    ReplyDelete
    Replies
    1. പണി കിട്ടിയിട്ടുണ്ടല്ലേ ..

      Delete
  19. സംഗീത് ..പ്രണയത്തിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്.ഭ്രാന്ത് പിടിപ്പിക്കുന്ന അസ്വസ്തത മനസ്സില്‍ പടരുമ്പോള്‍ പ്രണയത്തിന്റെ വാതില്‍ കാണാം.മറ്റെല്ലാം വിട്ടൊഴിഞ്ഞ്‌ അകാരണമായ സന്തോഷം ഉണര്‍വ്വിലും ഉറക്കത്തിലും ശല്യപ്പെടുത്തി തുടങ്ങുമ്പോള്‍ ..ഉറപ്പിച്ചുകൊള്ളൂ ..താങ്കള്‍ക്ക് മുന്നില്‍ പ്രണയ വാതില്‍ തുറക്കപ്പെട്ടു..വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം സുഖകരമായ ഒരു നൊമ്പരം മനസിനെ കുത്തി നോവിക്കുന്നുണ്ടെങ്കില്‍ ...അപ്പോഴാണ്‌ താങ്കള്‍ പ്രണയിച്ചു തുടങ്ങുന്നത് ...ഒരുമിക്കാനാവാത്ത വേര്‍പാടിലാണ് പ്രണയം ജനിക്കുന്നത് .

    ReplyDelete
    Replies
    1. പ്രണയം വല്ലത്തോരനുഭൂതി തന്നെ അതില്‍ വീണലിയാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സുഖം മറ്റൊന്നുമില്ല..

      Delete
  20. ഹ... ഹ... ഹ മറുപടി ഒരുചിരിയില്‍ ഒതുക്കി...

    ReplyDelete
    Replies
    1. നിന്നെ നേരില്‍ കണ്ടിട്ട് ഞാന്‍ ഒതുക്കി തരാം ട്ടാ .. പടവാ ...

      Delete
  21. പ്രണയം ജീവിതത്തില്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത് ..നന്മ വരട്ടെ

    ReplyDelete
    Replies
    1. എല്ലാര്‍ക്കും നന്മ വരട്ടെ.. എനിക്ക് കിട്ടാത്ത എല്ലാര്‍ക്കും ..

      Delete
  22. ഞാനീ പോസ്റ്റ്‌ നന്നായിട്ടാസ്വദിച്ചു നിഷ്കളങ്കമായ് ഹൃദയം തുറന്ന്‍ വെച്ചെഴുതിയ പോലെ :)

    ReplyDelete
    Replies
    1. ഇതിലും നന്നായി ഹൃദയം തുറന്നു വെച്ച ഒരു സമയമുണ്ടായിരുന്നു.. അത് കാണേണ്ടവര്‍ കണ്ടില്ല .. അനുഭവങ്ങള്‍ എഴുതുമ്പോള്‍ അതില്‍ നൂറു ശതമാനവും സത്യമുണ്ടാവണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

      Delete
  23. ഒരുപാട് പേരുടെ അനുഭവം തന്നെ സംഗീത്.. നന്നായി എഴുതി..

    പക്ഷെ ഒരല്പം കോമ്പ്ലക്സ് സംഗീതിനെ പുറകോട്ടു വലിക്കുന്നു എന്ന് തോന്നി.. അങ്ങനെ തോന്നിയാല്‍, ഒരാള്‍ നമ്മളെ ആത്മാര്‍ഥമായി പ്രണയിച്ചാല്‍ പോലും നമ്മളെ അത് പുറകോട്ടു വലിച്ചു കൊണ്ടേ ഇരിക്കും..

    എന്തായാലും പ്രണയസുരഭിലമായ ഒരു ഭാവി ആശംസിക്കുന്നു...

    ReplyDelete
    Replies
    1. എനിക്ക് കോമ്പ്ലെക്സ് ഒന്നും ഇല്ലെന്നെ.. I know what I am capable of and how handsome I am.. പക്ഷെ ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണം എന്നില്ലല്ലോ? ഉണ്ടോ? അതാണ്‌ കാര്യം. ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു..

      Delete
  24. ഡാ കൊള്ളാം... നിന്റെ വികാരങ്ങള്‍ എനിക്ക് മനസ്സിലാകും.... തുറന്നു പറച്ചില്‍ കലക്കി... ഇങ്ങോട്ട് സ്നേഹിച്ചവരെ സ്നേഹിക്കാഞ്ഞ തെറ്റ് അത് ഒരു കുറ്റബോധം ആയി എന്നും മനസ്സില്‍ ഉണ്ടാകും

    ReplyDelete
    Replies
    1. കുറ്റബോധം.. പ്രത്യേകിച്ചും ആ പെണ്‍കുട്ടികള്‍ അതെ സ്നേഹത്തോടെ ഇപ്പോഴും ഫോണ്‍ വിളിക്കുമ്പോള്‍ ..

      Delete
    2. ഞാനും എഴുതാന്‍ പോവ ഒരു പ്രണയ കഥ

      Delete
    3. തുറന്നെഴുതുക.. ആ പ്രണയം പൂത്തുലയുന്നത് ഞാനിവിടറിയണം ..

      Delete
  25. കാലമിനിയും ഉരുളും, വര്‍ഷം വരും വസന്തം വരും
    എനിക്കിനിയും പ്രണയം വരും ..

    അപ്പോള്‍ പ്രണയം ഇത് മടുത്തിട്ടില്ല അല്ലേ , ഹി ഹി ഹീ . കൊള്ളാം പ്രണയ കഥ

    ReplyDelete
  26. വിശദമായ പ്രണയകഥകള്‍. നന്നായിരിക്കുന്നു എല്ലാം.ആശംസകള്‍

    ReplyDelete