Pages

ആണുങ്ങള് പരദൂഷണം പറയോ?

"നസീര്‍ ആള് ശരിയല്ലാ ഓന്‍ വിരുതനാ"

"മ്മളെ രമേശന്റെ പെണ്ണുങ്ങള് സൂപ്പറാ .. മൂപ്പത്തി പതിനഞ്ചുറുപ്പ്യക്ക് മീന്‍ മാങ്ങ്യാല് പത്തുറുപ്പ്യേന്റെ  മീനും പൂച്ചയ്ക്ക് കൊടുക്കും."

"ഇന്ന് ഗാന്ധി മരിച്ചീസാ?? "

ന്റെ ഭഗവാനെ... ഇന്ന് രാവിലെയൊരു ചായ കുടിക്കാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ കേട്ട വര്‍ത്തമാനങ്ങളാണ് ഇതൊക്കെ. പൊതുവേ രാവിലെ വൈകി എഴുന്നേല്‍ക്കുന്നത് കാരണം രാവിലത്തെ കട്ടന്‍ ചായ പതിവില്ല. പക്ഷെ ഇന്ന് കുറച്ചു നേരത്തെ തന്നെ എഴുന്നേറ്റു, അല്ലറ ചില്ലറ പണിയൊക്കെ ഉണ്ടായിരുന്നു.. അതൊക്കെ കഴിഞ്ഞിരുന്നപ്പോള്‍ ഒരു ചായ കുടിക്കാന്‍ തോന്നി അങ്ങനെയാണ് അടുത്തുള്ള ഒരു ചെറിയ   ചായക്കടയിലേക്ക് ചെന്നത്. നോക്കുമ്പോള്‍ കാലത്ത് തന്നെ വെടിവട്ടം പറഞ്ഞിരിക്കാന്‍ കുറെ കിളവന്‍മാരും.

ആണുങ്ങള് പരദൂഷണം പറയോ? ഇല്ല എന്നായിരുന്നു ഇന്ന് രാവിലെ വരെ എന്റെ ധാരണ, എന്നാല്‍ ഇന്നതിനു ഒരു തീരുമാനമായി.. 'ചിലരൊക്കെ പറയും'. പക്ഷെ അത് കേള്‍ക്കാനും നല്ല രസാണ്.. നല്ല കിടിലന്‍ സംഭവങ്ങളാ ഓരോരുത്തരും പറയണത്. രാവിലെ ഒരു ചായ കുടിക്കാന്‍ പോയാല്‍ പത്രം വായിക്കുന്നതിനു മുന്‍പ് തന്നെ നാട്ടിലെ സകലമാന വര്‍ത്തമാനങ്ങളും അറിയാം. നല്ലതും ചീത്തതും ഒക്കെ ഉണ്ടാവും.

വെടിക്കൂട്ടത്തിലെ നേതാവ് സദാചാര ഗുണ്ടകള്‍ തല്ലിക്കൊന്ന നസീറിന്റെ കഥ പറയാന്‍ തുടങ്ങിയപ്പോഴാണ് കൂട്ടത്തിലെ ഏറ്റവും ചെറിയ സുമുഖനായ ചെറുപ്പക്കാരനെ (എന്നെ) കണ്ടത്. പറയാന്‍ വന്നത് അപ്പാടെ ഉള്ളിലേക്ക് വിഴുങ്ങി, ഞാന്‍ 'കേടാകണ്ടാ' എന്ന് വെച്ചിട്ടാകും ചിലപ്പോള്‍ , എനിക്കല്ലേ എന്നെ അറിയൂ..  പിന്നെ വിഷയം പാലിന്റെ വിലയെ കുറിച്ചായി, 50 രൂപ പാലിന് വില വന്നാല്‍ ചായക്കൊരു 20 ഉറുപ്പ്യെങ്കിലും ആവും ലെ.. എന്നൊരു ചോദ്യം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് നോക്കുമ്പോള്‍ അവിടെ കോര്‍പറേഷന്റെ ക്ലീനിംഗ് ജോലിക്ക് വരുന്ന ചേട്ടനാണ്. പുള്ളിയും പത്രം വായിച്ചു എന്ന് സാരം.

പിന്നെ മന്ത്രി (മുന്‍ മന്ത്രി N . രാമകൃഷ്ണന്‍ ) മരിച്ചതിനെ പറ്റിയായി സംസാരം, പുള്ളിക്കാരനെ കോണ്‍ഗ്രസ്‌ പുറത്താക്കിയതും സോണിയ ഗാന്ധി പറഞ്ഞപ്പോള്‍ തിരിച്ചെടുത്തതുമൊക്കെ അവിടെ ചര്‍ച്ചയായി. "അയാളൊരു സംഭവായിരുന്നു ട്ടോ.." എന്നൊക്കെ ചിലര് പറഞ്ഞു. (എവടെ ?? ചുമ്മാ പുളു ..) ചര്‍ച്ച വീണ്ടും നസീര്‍ വിഷയത്തിലേക്ക് തന്നെ വന്നു, അപ്പോഴാണ്‌ ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയെ പറ്റി  ആരോ സൂചിപ്പിച്ചത്, മൂപ്പര് കണ്ടിട്ട് പടം ഇഷ്ട്ടായീത്രേ.. പിന്നെ കഥയെ പറ്റി ചില സൂചനകളൊക്കെ തന്നു.. കാലം പോയ പോക്കേ എന്ന് ചിലര്‍ പറയാതെ പറയുന്നത് അവരുടെ മുഖഭാവങ്ങളില്‍ എനിക്ക് കാണാമായിരുന്നു.

ഏകദേശം ഇത്രയുമായപ്പോള്‍ തന്നെ എന്റെ കയ്യിലെ കട്ടന്‍ ചായയും ഉഴുന്നുവടയും തീര്‍ന്നിരുന്നു. പുറത്തെ വെള്ളത്തില്‍ കൈ കഴുകാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ എന്നെ പറ്റിയും ആരോ ചോദിക്കുന്നത് കേട്ടു.. "ഏതാണാ പയ്യന്‍ " എന്ന്. "ആ.. ഇവിടെങ്ങും കണ്ടിട്ടില്ല" എന്ന് മറുപടി. പൈസകൊടുത്ത് പുറത്തിറങ്ങിയപ്പോഴേക്കും മറ്റേതൊക്കെയോ വിഷയങ്ങളിലേക്കും ചര്‍ച്ച വഴിമാറിയിരുന്നു.

ഇനി ഒരു സത്യം പറയട്ടെ ഇതില്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ചും എനിക്കൊരു ചുക്കും അറിയില്ലായിരുന്നു. നസീറിനെ കൊന്നതും, N. രാമകൃഷ്ണന്‍ മരിച്ചതും, പാലിന് വില കൂട്ടാന്‍ ആവശ്യപ്പെട്ടതും ഒന്നും.. ഇതിനെക്കുറിച്ചൊക്കെ പറഞ്ഞത് പരദൂഷണമാണോ എന്നറിയില്ല എങ്കിലും പ്രഭാതങ്ങളിലെ ഈ വെടിക്കൂട്ടം കേള്‍ക്കാന്‍ നല്ല രസം തന്നെയാണ്, പത്രം വായിച്ചില്ലെങ്കിലും ഒരു ചായ കുടിക്കാനെങ്കിലും നാലുപേരുള്ളിടത്തു പോകണം.. അല്ലെ??

ഉത്തരം: "അതെ".

-San- 

വാല്‍കഷ്ണം: " 'എവടെ' ,  'കേടാകണ്ടാ' ,  മരിച്ചീസാ? , മ്മളെ, മാങ്ങ്യാല്, ഇതൊക്കെ ഞാന്‍ മനപ്പൂര്‍വം ഉപയോഗിച്ചതാണ് ട്ടോ.. സംസാരഭാഷയില്‍ തന്നെ കിടക്കട്ടെ എന്ന് കരുതി. അക്ഷരതെറ്റുകളും മറ്റും കണ്ടാല്‍ പറയാന്‍ മറക്കരുത്.."

18 comments:

  1. വിനായക്
    ഏതായാലും രാവിലത്തെ പതിവ് കട്ടന്‍ ചായ മുടങ്ങിയ കാരണം കുറെ പരകാര്യം അല്ല ലോക വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞല്ലോ. പ്രഭാതം മുതല്‍ പ്രദോഷം വരെ നെറ്റുമായി കുത്തിയിരിക്കുന്നവര്‍ക്കെന്തു ലോക പരിജ്ഞാനം അല്ലേ! ഇതു ഇവിടുത്തെ പല വെബ്‌ എഴുത്തുകാരോടുമുള്ള ബന്ധത്തില്‍
    സത്യം തന്നെ പത്രം മറിച്ച് നോക്കാന്‍ പോലും ചിലപ്പോള്‍ സമയം കിട്ടാതെ വരുന്നു. സംഭവം നന്നായി പ്പറഞ്ഞു പക്ഷെ അല്‍പ്പം ധൃതി കൂടിയതിനാല്‍ അഷരപ്പിശകുകള്‍ അവിടവിടെ കണ്ടു. ഒന്ന് കൂടി വായിച്ചു അവ തിരുത്തുക, ആശംസകള്‍, സഞ്ചാരം മാറ്റി വെച്ചോ?

    ReplyDelete
  2. ചിലകാര്യങ്ങളൊക്കെ സംസാരിക്കുന്ന പോലെ തന്നെ എഴുതിയതാണ്. അക്ഷര പിശക് കണ്ടത് അതിലാണോ? അല്ലാതെ ചിലത് കണ്ടത് ഞാനിപ്പോള്‍ തിരുത്തിയിട്ടുണ്ട്. ഞാന്‍ പത്രം വായിക്കുനത് ഓണ്‍ലൈന്‍ ആയിട്ടാണ്. അപ്പോള്‍ എല്ലാം ഒന്നും വായിക്കാറില്ല, മുന്‍ മന്ത്രി മരിച്ചാലും, നസീറിനെ കൊന്നാലും ഒന്നും എനിക്കൊന്നുമില്ല. പാലിന്റെ വില.. അതെന്റെയും പ്രശ്നമാണ്. പേപ്പര്‍ രൂപത്തിലെ പത്രം ദിവസവും വായിച്ചില്ലെങ്കിലും മനോരമ ഓണ്‍ലൈന്‍ ആന്‍ഡ്‌ മാതൃഭൂമി രണ്ടും ഞാന്‍ എന്നും വായിക്കാറുണ്ട്. അതും എനിക്ക് അറിയണം എന്ന് കരുതുന്ന ന്യൂസ്‌ മാത്രം. പക്ഷെ അത് പോലും വായിക്കാത്ത ചിലര്‍ ഉണ്ടെന്നതാണ് ഖേദകരം. പിന്നെ യാത്ര. ഞാന്‍ ഇങ്ങോട്ടും പോകുന്നില്ല. ഫേസ്ബുക്ക് തല്‍ക്കാലം ഒഴിവാക്കി എന്ന് മാത്രം. ഒരു ചെറിയ ഇടവേള. ജോലി തിരക്കൊക്കെ കഴിഞ്ഞിട്ട് വീണ്ടും വരാം. എനിക്കെന്റെ കരിയര്‍ തന്നെയാണ് വലുത്.. ഫേസ്ബുക്കിനെക്കാളും.

    ReplyDelete
  3. ഉത്ത്രോം മച്ചൂ തന്നെ പറഞ്ഞല്ലോ..

    ആണുങ്ങളും പരദൂഷണം പറയും, പെണ്ണുങ്ങൾടെ അത്ര വരൂല്ലാ

    ReplyDelete
    Replies
    1. ചില വിഷയങ്ങളില്‍ നമുക്ക് പെണ്ണുങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ലാ.. ഹ ഹ ഹാ ..

      Delete
  4. ചായ കുടിക്കുന്നതിലുപരിയായി ഇങ്ങനെ പരദൂഷണം പറഞ്ഞ് സമയം കൊല്ലാന് വേണ്ടിയല്ലേ ഇത്തരം ചായക്കടകളില്‍ പോകുന്നത്..അത് പോലെ കല്യാണം മുടക്കികളും അവിടെ തമ്പടിച്ചിരിക്കുന്നുണ്ടാവും... വേറെ പണിയൊന്നുമില്ലാത്ത കാരണവന്മാര്‍ ആയിരിക്കും ഇങ്ങനത്തെ സദസ്സുകളില്‍ സജീവമാകുന്നത്....

    ReplyDelete
  5. Athe.. shameem.. oru pakshe kure kaalam kazhiyumbol nammalum inganeyaavum.

    ReplyDelete
  6. പണ്ട്, കാലത്ത് ഓടാന്‍ പോകുമ്പോള്‍ പോലീസ് സ്റ്റേഷന് അടുത്തുള്ള ചായക്കടയില്‍ പത്രം നോക്കാനും ഒരു ചായ കുടിക്കാനും കയറുമായിരുന്നു. കൂലിപ്പണിക്കെല്ലാം പോകുന്നവര്‍ കാലത്ത് തന്നെ വാര്‍ത്തകളെ അവരുടെ നിഷ്കളങ്കമായ കാഴ്ച്ചപ്പാടുകളിലൂടെ സരസമായി അവതരിപ്പിക്കുന്നത്‌ കേട്ട് നില്‍ക്കുന്നത് ഒരു രസമായിരുന്നു. അനുഭവം നല്‍കിയ ആ കാഴ്ചപ്പാടുകള്‍ ഒരു പാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടും ഉണ്ട്
    ഒര്‍മ്മകളിലേക്ക് ഒരു മടക്കയാത്ര
    നന്ദി :)

    ReplyDelete
    Replies
    1. ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മകളിലേക്ക് മടക്കയാത്ര എന്ന് പറയുന്നതാവും ശരി.. അല്ലെ?

      Delete
  7. ലോകത്തിന്‍റെ എല്ലാ വാര്‍ത്തകളും വിശകലനം ചെയ്യുന്ന സ്ഥലം എന്നാണ് ബി.ബി.സി. നമ്മുടെ ചായകടകളെകുറിച്ച് പറഞ്ഞത്. പിന്നെ ഇതൊന്നും പരദൂഷണം അല്ലാലോ അറിവ് പങ്കുവെയ്ക്കല്‍ അല്ലെ.

    ReplyDelete
  8. പുരുഷന്‍ പരദൂഷണം എപ്പോള്‍ പറയാതിരിക്കും ? ഉത്തരം ഉറങ്ങുമ്പോള്‍ മാത്രം!!

    ReplyDelete
    Replies
    1. ഓര്‍ക്കുക നമ്മളും പുരുഷന്മാരാണ്. ഞാന്‍ പരദൂഷണം പറയാറുമില്ല, പറയുന്നവരെ പ്രോത്സാഹിപ്പിക്കാരുമില്ല..

      Delete
  9. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും പരദൂഷണം പറയും, അതിനെ പരദൂഷണമെന്നതിനേക്കാള്‍ ഗുണവും ദോഷവും തിരിച്ചറിയാനുള്ള ചര്‍ച്ച എന്നാക്കുന്നതാവും നല്ലത്‌ :)

    ReplyDelete
  10. ഞാന്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വീട്ടില്‍ നിന്നും ചായ കുടിക്കാന്‍ നില്‍ക്കാതെ തൊട്ട് താഴെ അമ്പലത്തിനടുത്തുള്ള ചായക്കടയില്‍ പോകും. അവിടെ നിന്നും ഒരു ചായയും പിന്നെ പത്രവായനയും ബാക്കിയുള്ളവരുടെ വര്‍ത്തമാനങ്ങളും ..ഹൊ..അതില്ലെങ്കില്‍ പിന്നെന്തു ദിവസം...

    ReplyDelete
  11. എനിക്കും ഇതൊരു പുതുമയല്ല.. എങ്കിലും കോഴിക്കോട് വന്നതിനു ശേഷം ഞാന്‍ ഇത് കണ്ടത് ആദ്യമാണ്..

    ReplyDelete
  12. ബ്ലുംസ്സ്സ്സ്സ്സ്സ്സ്സ്...........


    "മഴ"
    ✿-✿-✿ ܓ


    ReplyDelete
  13. Morning chayakudi from a chayakkada is really interesting

    ReplyDelete
  14. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍

    ReplyDelete