അവര്‍ സുഹൃത്തുക്കളായിരുന്നു, വൈകിട്ട് കവലയിലെ ചായക്കടയില്‍ ഓരോ കട്ടനും കുടിച്ചു കഥയും പറഞ്ഞിരിക്കുന്നതിനിടയില്‍ മക്കള്‍ പ്ലസ് ടു ജയിച്ച വിശേഷങ്ങളും കടന്നു വന്നു.. കൂട്ടത്തില്‍ സാമ്പത്തികമായി കുറച്ചു മുന്‍പേ നില്‍ക്കുന്നയാള്‍ പ്ലസ് ടു ജയിച്ചതിനു മകന് വാങ്ങി കൊടുക്കാന്‍ പോകുന്ന പള്‍സര്‍ ബൈക്കിന്റെ മേന്മകളും കുറെ തട്ടിവിട്ടു.. ഒന്നും മിണ്ടാതെ മുകളിലേക്കും നോക്കി ഇരിക്കാനേ രണ്ടാമന് കഴിഞ്ഞുള്ളൂ. അവരുടെ മക്കളും കളിക്കൂട്ടുകാര്‍ ആയിരുന്നു.
നാളുകള്‍ക്കു ശേഷം കവലയില്‍ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി തട്ടിത്തെറിപ്പിച്ചത് അതെ പള്‍സര്‍ ബൈക്ക് തന്നെയായിരുന്നു.. കയ്യും വിട്ടു കവലയിലൂടെ അതിസാഹസികമായി അഭ്യാസവും കാണിച്ചു പോകുന്നതിനിടയില്‍ .. പതിനേഴിന്റെ ചോരത്തിളപ്പില്‍ ഒരു ലൈസന്‍സ് പോലും എടുക്കാതെ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു സംഭവം തന്നെ എന്ന് തെളിയിക്കാനുള്ള തിടുക്കം.
തന്റെ മകന് വണ്ടി വാങ്ങി കൊടുക്കാതിരുന്നത് എത്ര നന്നായി എന്ന് ചിന്തിക്കുന്ന രണ്ടാമന്‍ .. ഒരു ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് മരണ വീട്ടില്‍ നിന്നും കവലയിലേക്കു തന്നെ മടങ്ങി വന്ന രണ്ടാമന്‍ കണ്ടത് കയ്യില്‍ വിലങ്ങുമായി പോലീസുകാരോടൊപ്പം നില്‍ക്കുന്ന സ്വന്തം മകനെയാണ്. ബൈക്ക് വാങ്ങുവാനുള്ള കാശിനായി നഗരത്തിലെ പ്രശസ്തമായ ബാങ്കിന്റെ ATM കുത്തി പൊളിക്കാന്‍ ചെന്ന കൂട്ടത്തില്‍ അവനും ഉണ്ടായിരുന്നത്രേ..
രണ്ടു മക്കളും കവലയിലെ ചായക്കടയില്‍ സംസാരിക്കാനുള്ള വിശേഷങ്ങള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു.. കഷ്ട്ടം. നമ്മള്‍ ഇനിയുമെത്ര കാണാന്‍ ഇരിക്കുന്നു?

എന്തെല്ലാം കാണണം, കേള്‍ക്കണം...കാരണങ്ങള്‍ നിരത്തി ആശ്വാസം കൊള്ളുമ്പോഴും, പിഴവുകള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു...
ReplyDelete:(
Deleteകാണണമല്ലോ!!
ReplyDeletekaanum.
Deleteകാണും...
ReplyDeleteമക്കളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രം രക്ഷിതാക്കള്‍ വഴങ്ങിക്കൊടുകുക !!
ReplyDeleteഎത്ര പേര്‍ അത് പോലെ ചെയ്യും?
Deleteഒരു പരിധിവരെ മക്കളുടെ വഴിപിഴച്ച പോക്കിനു കാരണക്കാര്‍ മാതാപിതാക്കള്‍ തന്നെയാണു. വളര്‍ത്തുന്നതിന്റെ പിടിപ്പുകേടാണ് കുട്ടികള്‍ വഴി തെറ്റിപ്പോകുവാന്‍ പ്രധാന കാരണം..
ReplyDeleteഎല്ലാം കഴിഞ്ഞിട്ടേ ആളുകള്‍ മനസ്സിലാക്കി തുടങ്ങുകയുള്ളൂ..
Deleteഇന്ന് യുവത അമുതവേഗതയിലാണ് എല്ലാതിലും
ReplyDeleteചിലപ്പോഴൊക്കെ ഞാനും.. :(
Deleteജീവിക്കാനുള്ള ഓട്ടം,മുന്നേറാനുള്ള വേഗം,മറ്റുള്ളവരെ പിന്നിലാക്കാനുള്ള വ്യഗ്രത ഇതെല്ലാം കൂടിച്ചേർന്നതാണ് ഇന്നത്തെ ഞാനടങ്ങുന്ന യുവത്വം,പിന്നെ നിങ്ങളീ പറഞ്ഞതെല്ലാം അതിന്റെ ഭാഗം മാത്രം.! ഞാൻ നിസ്സാരവൽക്കരിക്കുകയല്ല,ഒന്നിനേയും. പക്ഷെ സ്വന്തം സുരക്ഷ സ്വന്തം കൈകളിലാണെന്ന് ഓർമ്മ വേണം എല്ലാവർക്കും.! ആശംസകൾ.
ReplyDeleteഅതെ മണ്ടൂസൻ പറാഞ്ഞത് ശരിയാ.സ്വന്തം സുരക്ഷ സ്വന്തം കൈകളിലാണെന്ന് ഓർമ്മ വേണം എല്ലാവർക്കും.! ആശംസകൾ..
ReplyDeleteനല്ല ചിന്തകള്‍ എല്ലാര്ക്കും അനിവാര്യം തന്നെ.. പക്ഷെ ഇവിടെ ചിന്തിക്കാന്‍ ആര്‍ക്കാ നേരം?
DeleteVery different Blog vinayaka....
ReplyDeleteബ്ലോഗ് മുഴുവനുമാണോ ഉദ്ദേശിച്ചത് അതോ ഈയൊരു പോസ്റ്റ് മാത്രമാണോ? അറിയാന്‍ ഒരു ആഗ്രഹം.. and My name is Sangeeth. Vinayakan is my beloved father.
Deleteസോറി എന്റെ പേരിനോട് സാദൃശ്യമുള്ളതിനാലാണീ നിനായകനില്‍ കമ്പപെട്ടത്....കവിതയും കഥയുമല്ലാത്ത രചനകള്‍ കണ്ട് പറഞ്ഞതാ.....ബ്ലോഗ് ക്രമീകരിക്കുന്നതിലും
ReplyDelete