അവന്‍

ഇന്നും എന്നെ തിരഞ്ഞാണവന്‍ വന്നത്
ആ കണ്ണുകള്‍ തിരഞ്ഞതും എന്നെ മാത്രം 
എനിക്ക് വേണ്ടിയാണവന്‍ ക്ലാസ്സില്‍ വരുന്നത് 
എന്റെ മുഖത്തേക്ക് മാത്രമാണവന്‍ നോക്കിയിരിക്കാറും
ഒരിക്കല്‍ പഠിച്ചതെല്ലാം മറന്നതും ഞാന്‍ കാരണമത്രേ..
എന്നെ മാത്രമാണവന്‍ സ്നേഹിക്കുന്നത് 
വഴിയരികില്‍ കാത്തു നിന്നതും 
ഒളികണ്ണെറിഞ്ഞു നടന്നതും എനിക്ക് വേണ്ടി 
അവനെന്നോടുള്ള സ്നേഹം വാക്കുകള്‍ക്കതീതമാണ് 
ഒരിക്കലും അവനെന്നെ വേദനിപ്പിച്ചില്ലാ 
അവന്റെ ലോകം ഞാന്‍ മാത്രമായിരുന്നു..
ആ കണ്ണുകളില്‍ എന്റെ മുഖം മാത്രം 
എന്നും തിളങ്ങുമായിരുന്നു

എന്നിട്ടും ഒരുനാള്‍ ,
മറ്റൊരാള്‍ക്ക് മുന്നില്‍ താലി ചാര്‍ത്തുവാനായി
ഞാന്‍ തല നീട്ടിയപ്പോള്‍ 
അവന്റെ ഉള്ളം പിടച്ചത് ഞാനറിഞ്ഞില്ലാ  
എനിക്ക് വേണ്ടി നിറഞ്ഞ കണ്ണിലെ 
വിരഹത്തിന്റെ ഉപ്പു കലര്‍ന്ന കണ്ണീര്‍ 
ഏതു  നിളയില്‍ ചെന്നലിഞ്ഞുവെന്നും ഞാനറിഞ്ഞില്ലാ..   

11 comments:

 1. കൊള്ളാം...നല്ല വരികള്‍.എന്നും നൊമ്പരങ്ങള്‍ മാത്രമാക്കി ചില പ്രണയങ്ങള്‍. അതങ്ങനെയാണ്.. എല്ലാം വിധിയുടെ വിളയാട്ടം.. ഭാവുകങ്ങള്‍ ....

  ReplyDelete
 2. നന്നായിരിക്കുന്നു... വീണ്ടും ഒരു പ്രണയം... ആശംസകള്‍...

  ReplyDelete
 3. എന്റെ പ്രചോദനം ഇപ്പോൾ എവിടെയാ
  എന്റെ പ്രചോദനം അവൾ ഉണ്ടായിരുന്നെങ്കിൽ
  നന്നായ് പഠിച്ച് മിടുക്കനായേ ഞാൻ
  ഇല്ല എനിക്ക് നിരാശയൊട്ടും
  എങ്കിലും എന്തിനോ ഞാനവളെ ഓർത്തീടുന്നു


  എന്റെ ഒരു കവിതയിൽ നിന്നുള്ള അവസാന വരികളാ... ഇത് വായിച്ചപ്പോൾ അത് ഓർമ്മ വന്നു

  ആശംസകൾ - പ്രണയം ഹരമായി നില നിൽക്കട്ടെ സംഗീത്

  ReplyDelete
 4. ഞാനിതംഗീകരിക്കില്ല ട്ടോ,അങ്ങനെയുണ്ടാവാതിരിക്കട്ടെ. ആശംസകൾ.

  ReplyDelete
 5. thirichu kittatha pranayam ennum vedanayanu....pakshe aha pranathainu theevratha koodum.....

  ReplyDelete
 6. നല്ല ലളിതമായ വരികള്‍

  ReplyDelete
  Replies
  1. അറിയുന്നത് വെച്ചല്ലേ എഴുതാന്‍ പറ്റൂ..

   Delete
 7. This comment has been removed by the author.

  ReplyDelete
 8. പ്രണയസ്വരം കാതോര്‍ത്ത നേരം ......മറുപടിയോ “മഴ“യായ്......

  ReplyDelete