കരഞ്ഞാടിയിലെ കഥ..

മഹാരാഷ്ട്രയിലെ രത്നഗിരിയ്ക്കും പനവേലിനും മദ്ധ്യേ ഒരു സ്ഥലമാണ് കരഞ്ചാടി.. കരഞ്ഞാടി എന്ന് പറയാനാ എനിക്കിഷ്ട്ടം.. ന്റെ മുംബൈ ട്രിപ്പ്‌ കഴിഞ്ഞു വരുന്ന വഴിയാണ് സംഭവം. പെട്ടെന്ന് തീരുമാനിച്ച യാത്രയായത് കൊണ്ട് ടിക്കറ്റ്‌ ഒന്നും റിസേര്‍വ് ചെയ്തിരുന്നില്ല.. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഇരുന്നു തന്നെ യാത്ര. പക്ഷെ തിരിച്ചു വരുന്ന വഴി സൂചി കുത്താന്‍ പോലും ഇടയില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ യാത്ര എനിക്ക് പിടിച്ചില്ല.. രണ്ടും കല്‍പ്പിച്ചു ഒരു സ്ലീപ്പര്‍ കോച്ചില്‍ കയറിയിരുന്നു. ഏമാന്മാര്‍ വല്ലവരും പിടിച്ചാല്‍ വല്ല കൈമടക്കും കൊടുക്കാം എന്നായിരുന്നു പ്ലാന്‍ .. പതിവിലേറെ ഉള്ള തിരക്ക് മനസിലായതിനാല്‍ ടിക്കറ്റ്‌ ചെക്കര്‍ ഒന്നും പറഞ്ഞില്ല.. കുറെ ദൂരം ചെന്നതിനു ശേഷം ഇനി നിര്‍ത്തുന്ന സ്റ്റേഷനില്‍ ഇറങ്ങി പുറകില്‍ ജനറലില്‍ പോയിരിക്കണം എന്ന് മാത്രം പറഞ്ഞു. ഞാനും സിറാജും റിഷാധും അക്ഷരം പ്രതി അനുസരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ക്രോസ്സിങ്ങിനു വേണ്ടി ട്രെയിന്‍ കരഞ്ഞാടിയില്‍ പിടിച്ചിട്ടു.. കുറെ നേരം ഞങ്ങള്‍ പുറത്തിറങ്ങാതെ ഇരുന്നു. പിന്നെ പെട്ടന്ന് എന്തോ വെളിപാട് കിട്ടിയ പോലെ ചാടിയിറങ്ങി പുറകിലേക്ക് പോകാന്‍ നോക്കി.. ഞങ്ങള്‍ മൂന്നു പേരും പുറത്തിറങ്ങി പിന്നോട്ട് നടന്നു.. നടത്തത്തിനിടയില്‍ വണ്ടി മുന്നോട്റെടുത്തത് ആരും അറിഞ്ഞില്ല.. അറിഞ്ഞപ്പോഴേക്കും വൈകി. ഓടിക്കയറാന്‍ നോക്കുമ്പോള്‍ ജനറലിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നു.. പിന്നെ കയറാന്‍ പുറകില്‍ വേറെ കോച്ച് ഒന്നും ഇല്ലാതിരുന്നതിനാല്‍ പെട്ടു എന്ന് മനസ്സിലാക്കി മേപ്പോട്ടും നോക്കി നിന്നു. ഇനി അടുത്ത ട്രെയിന്‍ വരും എന്ന പ്രതീക്ഷയില്‍ സ്റ്റേഷനില്‍ വെയിറ്റ് ചെയ്യാന്‍ വേണ്ടി നടന്നപ്പോള്‍ അവിടെ ആകെ ഉണ്ടായിരുന്നു സ്റ്റേഷന്‍ മാസ്ടറും  പിന്നൊരാളും പറഞ്ഞത് കേട്ടപ്പോള്‍ തൃപ്തിയായി.. ഇവിടെ വേറെ ട്രെയിന്‍ ഒന്നും നിര്‍ത്തില്ലാത്രെ .. അടുത്ത ട്രെയിന്‍ രാവിലെ ഒന്‍പതു മണിയ്ക്കാണ് അതും വന്ന വഴി തിരിച്ചു പോകാനുള്ള ട്രെയിന്‍ . ഇത്രയും നടക്കുമ്പോള്‍ സമയം രാത്രി ഒരുമണി. വൈകിട്ടെങ്ങാനും വല്ലതും കഴിച്ചതിനു ശേഷം ഒരു വഹ അകത്തു പോയിട്ടില്ല.. അവിടെയാണെങ്കില്‍ എലിവിഷം പോലും കിട്ടാനുമില്ല.. ഒന്ന് തല ചായ്ക്കാന്‍ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടക്കുമ്പോള്‍ മുന്നില്‍ നല്ല ഉശിരന്‍ നായ്ക്കള്‍ നിന്നു കുരയ്ക്കുന്നു.. ഒരു നിമിഷം അവിടെ നിന്നു പോയി.. മൂത്രം പോയോ എന്ന് നോക്കാന്‍ ഞങ്ങളിലാരോ താഴോട്ടു നോക്കി.. ഭാഗ്യം ഇല്ല. പിന്നെ ഞങ്ങളുടെ അവസ്ഥ കണ്ടു മനസ്സലിഞ്ഞിട്ടാണെന്നു തോന്നുന്നു അവ വഴി മാറി തന്നു.. എല്ലാരും കിട്ടിയ കുറച്ചു സ്ഥലത്ത് ഉറങ്ങാന്‍ തീരുമാനിച്ചു. ഒരു നാലര ആയപ്പോഴേക്കും എനിക്കുറക്കം മതിയായി. മെല്ലെ എഴുന്നേറ്റു അതിലെയൊക്കെ നടക്കാന്‍ തുടങ്ങി. ഒരു കാര്യം വ്യക്തമായി.. സ്റ്റേഷനില്‍ മാത്രമല്ല അതിന്റെ ഒരു രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ പോലും ഒരു ചുക്കുമില്ല എന്ന്. ഉടുക്കാന്‍ കൊണ്ടുപോയ വെള്ള മുണ്ട് പുതച്ചു ഞാന്‍ ആ വഴിയൊക്കെ നടക്കാന്‍ തുടങ്ങി ആരെയെങ്കിലും കണ്ടാല്‍ വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് കരുതി.. (ചുമ്മാ..) പക്ഷെ ആരെ കാണാന്‍ ? കുറെ ദൂരം നടന്നപ്പോള്‍ ഒരു വെള്ള രൂപം ദൂരെ നിന്നും നടന്നു വരുന്നത് കണ്ടു.. എനിക്കെന്തോ ഒരു പേടി തോന്നി.. വല്ല പ്രേതവും വരുന്നത് പോലെ.. പേടി കൂടിക്കൂടി വന്നു. അയാളുടെ അടുത്ത് പോകാതെ തിരിഞ്ഞു നടക്കാന്‍ എന്നെ ആരോ പ്രേരിപ്പിച്ചു വെള്ള മുണ്ട് ഒന്നുകൂടെ അഴിച്ചു പുതച്ചു കൊണ്ട് ഞാന്‍ വേഗത്തില്‍ തിരിഞ്ഞു നടന്നു .. എന്നെ കണ്ടിട്ടാവണം ഞെട്ടിക്കൊണ്ടു അയാളും തിരിച്ചു നടന്നു.. പിന്നെ പുറത്തേക്കു പോകാന്‍ എന്തോ ഒരു പേടി പോലെ.. വീണ്ടും സ്റ്റേഷനില്‍ വന്നു ഉറങ്ങാതെ കിടന്നു. നായ്ക്കളുടെ കുരയും കേട്ട് കൊണ്ട്. എന്തായാലും ആ രാത്രി ഈ ജീവിതത്തില്‍ മറക്കില്ല. ഇനിയും കുറച്ചു കഥ ബാക്കിയുണ്ട് സമയം പോലെ പറയാം...5 comments:

 1. കരഞ്ഞാടീലെ കഥ തുടങ്ങി അല്ലേ?

  പൊലീസ് സ്റ്റേഷനില്‍ ഉറങ്ങണമെന്ന് വല്ല തലേലെഴുത്തും ഉണ്ടെങ്കില്‍ അത് പോയിക്കാണും റെയില്‍വേ സ്റ്റേഷനിലെ ഈ ഉറക്കം കൊണ്ട്

  ReplyDelete
 2. രണ്ടാള്‍ക്കും ഒരേ വേഷമായതിനാല്‍ രണ്ടാള്‍ക്കും ഒരേ അനുഭവം അല്ലെ?
  ഇനിയും പോരട്ടെ.

  ReplyDelete
 3. വെള്ളമുണ്ട് പുതച്ച ഫ്രേതം.....ഹൌഊഊഊഉ......

  ReplyDelete
 4. കരഞ്ഞാടിയില്‍ അങ്ങനെ കരഞ്ഞു നടന്നു കുറെ പ്രേതങ്ങള്‍ അല്ലെ .,.,,.അപ്പോള്‍ ഈ പ്രേതങ്ങളുടെ ബാക്കി പ്രതീക്ഷിക്കാം ..,,.,.അല്ലെ.,.,.
  ഒരു അബ്യുകംഷി പ്രേതം ഹിഹി

  ReplyDelete