Pages

പടിയിറങ്ങിയ ഓര്‍മ്മകള്‍

ഒരു വര്‍ഷം .. അതെത്ര വേഗമാണ്‌  പടിയിറങ്ങിപ്പോയത് ? ഒരു പിടി നല്ല ഓര്‍മകളും അതിലേറെ വേദനിപ്പിക്കുന്ന ഒട്ടേറെ സത്യങ്ങളുമായി 2012 അവസാനിക്കുകയാണ്..  തിരിച്ചും മറിച്ചും ഗണിച്ചും നോക്കിയാലും നമുക്കെല്ലാവര്‍ക്കും നേട്ടങ്ങള്‍ തന്നെ, കാരണം ചുരുങ്ങിയ പക്ഷം ഇത് വായിക്കുന്നവരെങ്കിലും ജീവനോടെ ഇരിക്കുന്നല്ലോ. എന്നാല്‍ ഈ യാത്രയില്‍ നമ്മോടൊപ്പം ഉണ്ടായിരുന്നോ എത്രയോ പേര്‍ ഒരു യാത്ര പറയാനുള്ള സമയം പോലും നമുക്ക് നല്‍കാതെ നമ്മെ വിട്ടു പോയിട്ടുണ്ട്. ഇതത്രയും പറഞ്ഞു നിങ്ങളുടെ മനസ്സിലെ ഊര്‍ജത്തെ ഞാന്‍ കെടുത്തുന്നില്ല, പകരം ഒരോര്‍മ്മപ്പെടുത്തല്‍ മാത്രമാണ് നീയും ഞാനും എല്ലാം ഇത്രയേ ഉള്ളൂ എന്ന് .. ഏറി വന്നാല്‍ ഒരു നൂറു വര്‍ഷം  അത്രയൊക്കെയേ ഉള്ളൂ നമ്മുടെയൊക്കെ ആയുസ്സ് അതിനിടയില്‍ കാണുന്ന ഒരുപാട് മുഖങ്ങള്‍ , ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് നേരിട്ട് വരുന്നു .. മറ്റു ചിലര്‍ നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. ഓരോരുത്തരും പ്രിയപ്പെട്ടവര്‍ തന്നെ. ആര്, ആരെ, ആര്‍ക്കു, എപ്പോള്‍ എങ്ങനെ, വേണ്ടി വരുമെന്നു ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല, എല്ലാവരെയും സ്നേഹിക്കുക. എല്ലാവര്‍ക്കും നന്മകള്‍ നേരുക.. സഹജീവികളോട് കരുണയുള്ളവനായിരിക്കുക.. എങ്കില്‍ നമുക്കും സന്തോഷവും സമാധാനവും താനേ വന്നു ചേരും..

ഈ വൈകിയ വേളയില്‍ എല്ലാവര്‍ക്കും നവവത്സരാശംസകള്‍  നേര്‍ന്നു കൊള്ളുന്നു..  കുറച്ചു കൂടുതല്‍ പറയാനുണ്ട് , അത് വഴിയെ..

7 comments:

  1. പുതുവര്‍ഷാശംസകള്‍

    ReplyDelete
  2. Happy new year...vegam paranjo illel njan pokum paranjekaam

    ReplyDelete
  3. സഹജീവികളോട് കരുണയുള്ളവനായിരിക്കുക.. എങ്കില്‍ നമുക്കും സന്തോഷവും സമാധാനവും താനേ വന്നു ചേരും.

    പുതുവത്സരാശംസകള്‍

    ReplyDelete
  4. പുതുവത്സരാശംസകള്‍

    ReplyDelete
  5. സ്നേഹത്തിലും സൌഹൃദത്തിലും ചാലിച്ച ഒരായിരം നവവത്സരാശംസകള്‍

    ReplyDelete
  6. പുതുവല്‍സരാശംസകള്‍...

    ReplyDelete