ചിന്തിയ ചോരയും
ചലിപ്പിച്ച മുഷ്ടിയും
ചിന്തയിലെ പ്രസ്ഥാനവും
ചങ്കൂറ്റവും ആദര്‍ശവും
തിരിഞ്ഞു നോക്കും ഇന്നലെകളിലേക്ക് ..
തലതിരിഞ്ഞവനെന്നു വിളിക്കുമെന്നെയെങ്കിലും
തകര്‍ക്കപ്പെടാത്ത വിശ്വാസവും
തളരാതിരിക്കും പ്രതീക്ഷയും
താളത്തില്‍ എന്നെവിളിക്കും
സഖാവേ സഖാവേ എന്ന് മാത്രം ..
> SAN <
തളരാതിരിക്കും പ്രതീക്ഷയും
ReplyDeleteഎപ്പോഴും
Deleteശരി സഖാവെ
ReplyDelete:)
Deleteപോരാട്ട വീര്യം ചോരരുത് ഒരു സഖാവിന്....
ReplyDeleteഒരിക്കലുമില്ല
Deleteസഖാവിനെന്നും അഭിമാനത്രേ സഖാക്കള്‍ ആയി കൂടെയുള്ള സഖാക്കള്‍ ...ഇത്ര പിശുക്കാതെ നിറയെ എഴുതെന്റെ സഖാവേ
ReplyDeleteഎഴുതാട്ടോ സഖാവീ .. :P
Deleteവിശ്വാസങ്ങളെ തകർത്ത് കളയുന്നവർ
ReplyDeleteപ്രത്യയശാസ്ത്രങ്ങളെ വിറ്റു തിന്നുന്നവർ...
പ്രതീക്ഷകളെ ഊതിക്കത്തിച്ച് രാവേറെ വൈകുവോളം കാത്തിരിപ്പിക്കുന്നവർ...
അവർ പരസ്പരം സഖാവെന്ന് വിളിച്ചില്ല
അങ്ങനെ ജീവിതത്തിന്റെ സായാഹ്നങ്ങൾ വരേ കാത്തിരിക്കുന്നവർ...
അവരെന്നും പരസ്പരം വിളിച്ചു...സഖാവേ സഖാവേ
നല്ല വരികള്‍ പരീസുകാരാ ..
Deleteലാല്‍സലാം സഖാവേ .,.,ആശംസകള്‍
ReplyDeleteവരികളിലെ പോരാട്ടം പ്രവര്‍ത്തിയിലും ഉണ്ടാവട്ടെ ,,അങ്ങിനെ എന്‍റെ സഖാവിനെ കുറിച്ച് എനിക്ക് അഭിമാനം കൊള്ളാന്‍ ഭാഗ്യമുണ്ടാവട്ടെ ,,പുതുവത്സരാശംസകള്‍;
ReplyDeleteസഖാക്കള്‍ സദാ ഉണര്‍ന്നു ഉയര്‍ന്നു ചിന്തിക്കണം ...
ReplyDeleteനിരാശയിലാണ്ടുപോയാല്‍ ചിന്തയില്‍ ചിതലരിക്കും .
ആശംസകള്‍ .....
സഖാവേ എന്ന വിളിയിലെ തീവ്രതയും
ReplyDeleteസഖീ എന്ന വിളിയിലെ ആര്‍ദ്രതയും
ഇത് വരെ മറ്റൊരു പദങ്ങള്‍ക്കും എന്നില്‍ ഉണര്‍ത്താനയിട്ടില്ല
സഖാവേ...