ഇനിപ്പോ കുറച്ചു ശബരിമല വിശേഷം പറയാം ല്ലേ.. ?
അപ്പൊ.... കഥ ഇങ്ങനെയാണ്...
തുലാം മാസം ഒന്നാം തീയ്യതി മുതല്‍ അമ്പതു ദിവസത്തെ വ്രതമെടുത്താണ് മല കയറാന്‍ തയ്യാറായത്, അതില്‍ തന്നെ എത്രയോ ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകുകയും, അമ്പലത്തില്‍ പോകാന്‍ പറ്റാതിരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം മതിയെന്നത് കൂടുതല്‍ എടുത്ത ദിവസങ്ങള്‍ കൊണ്ട് അഡ്ജസ്റ്റ് ആയിട്ടുണ്ടാകും എന്ന് കരുതുന്നു. ;)
കെട്ടുനിറയ്ക്ക് മുന്‍പായി വേണ്ടപ്പെട്ടവരെയൊക്കെ ഫോണില്‍ വിളിക്കുകയും, ചിലരെ നേരില്‍ കാണുകയും ഒക്കെ ചെയ്തിരുന്നു. അഞ്ചാം തീയ്യതി ഉച്ചയ്ക്ക് പന്ത്രണ്ടരയോട് കൂടി ഞാനും കമലേട്ടനും, ന്‍റെ കൂടെയുള്ള കന്നി സ്വാമി അദ്വൈതും, അഭിയും ലക്ഷോറും സൂരജും, വൈരാഗി മഠം അമ്പലത്തില്‍ വെച്ച് കെട്ടുനിറച്ചു. സുധമ്മയും അമ്മമ്മയും ചേച്ചിയും വന്നിരുന്നു കെട്ടുനിറയ്ക്ക്. :)
പത്തു പേരടങ്ങുന്ന ഞങ്ങളുടെ സംഘവുമായി പുതിയമ്പലത്ത് നിന്നും 'വിവേകാനന്ദ'യുടെ ബസ് പുറപ്പെട്ടത് ഏകദേശം നാലര മണിയോട് കൂടി. ശരണം വിളികളോടെ യാത്ര. അതിനിടയില്‍ എനിക്ക് ചെറിയൊരു 'പനി' അതൊരു പണിയാകും എന്ന് കരുതിയെങ്കിലും ഗുരുവായൂര്‍ എത്തിയപ്പോഴേക്കും പനി കുറഞ്ഞു. ഗുരുവായൂര്‍ മുന്‍പ് പോയപ്പോള്‍ ഉള്ളത് പോലെയല്ല, എളുപ്പത്തില്‍ ദര്‍ശനം കിട്ടി.
അവിടെ നിന്നും പുലര്‍ച്ചെ പോയത് തൃപ്പയാര്‍ അമ്പലത്തിലേക്ക്.. പിന്നെ കൊടുങ്ങല്ലൂര്‍... ചോറ്റാനിക്കരയില്‍ ദേവിയെ വലം വെയ്ക്കുന്ന സമയത്താണ് കമലേട്ടന്‍ മ്മടെ 'സില്‍മാ നടന്‍ പ്രഭുദേവയെ' കാണിച്ചു തന്നത്.. 'R. Rajkumar' റിലീസിംഗ് ആയത് കൊണ്ട് നൂറുകോടി ക്ലബില്‍ വരാന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതാണെന്ന് തോന്നുന്നു. എല്ലാവരും മുണ്ട് ധരിച്ചു കയറുന്ന അമ്പലത്തില്‍ പുള്ളി മാത്രം എങ്ങനെ പാന്‍റ്സ് ധരിച്ചു കയറി എന്ന് പിടികിട്ടുന്നില്ല. ഇനീപ്പോ വി വി ഐ പികള്‍ക്ക് ദേവിയുടെ നിയമങ്ങളില്‍ വ്യത്യാസം ഉണ്ടോ എന്തോ... !! എന്തായാലും ന്‍റെ കയ്യെത്തും ദൂരത്ത് വെച്ച് ഞാന്‍ പുള്ളിയെ കണ്ടു. :D
പിന്നെ വൈക്കത്തേക്ക്, അവിടെ നിന്നും കടുത്തുരുത്തി, പിന്നെ ഏറ്റുമാനൂര്‍... ഏറ്റുമാനൂര്‍ അമ്പലത്തില്‍ വെച്ച് കെടാവിളക്കില്‍ നിന്നും കരിയെടുത്ത് കണ്ണെഴുതുമ്പോള്‍, ഞാന്‍ സാധാരണ എഴുതാറുള്ളത് പോലെ, നന്നായങ്ങെഴുതി. പിന്നെ എരിഞ്ഞിട്ട് വയ്യെന്നായി.. എല്ലാവരും കണ്‍പോളയില്‍ എഴുതിയപ്പോള്‍ ഞാന്‍ കണ്ണില്‍ തന്നെ എഴുതിയത് കൊണ്ടാണെന്ന് തോന്നുന്നു. ഒരു നിമിഷം സംഭവം ഫ്യൂസടിച്ച് പോയോ എന്ന് വരെ ചിന്തിച്ചു പോയി.. കൂടെ ഉണ്ടായിരുന്ന ആദര്‍ശ് സ്വാമിയുടെ കയ്യില്‍ പിടിച്ചാണ് ഒരു വിധം അവിടെ നിന്നും മാറി നടന്നത്.. ശിവനെ കണ്ടത് തന്നെ അവ്യക്തമായിട്ട്..
ഏറ്റുമാനൂര്‍ നിന്നും നേരെ പോയത്.. എരുമേലിക്ക്. അവിടെ പേട്ടതുള്ളി. കാലില്‍ 'Knee pad' ഒക്കെ ധരിച്ചിരുന്നത് കൊണ്ട്, നീര് വന്നതൊന്നും ഒരു വിഷയമായില്ല. വേദനയൊക്കെ ഏതോ വഴിക്ക് പോയി.. പിന്നെ പേട്ടതുള്ളാന്‍ സമയത്ത് തേച്ച ചായങ്ങളൊക്കെ കളയാന്‍ ഒന്ന് കുളിച്ചു. [ ഹ്മം.. ശരിക്കും.. :p ]
എരുമേലിയില്‍ നിന്നും പമ്പയിലേക്ക്.. അവിടെ കുളിയും ബലിതര്‍പ്പണവും കഴിഞ്ഞ് മല കയറാന്‍ തുടങ്ങുമ്പോള്‍ സമയം നാലര. യാത്രയില്‍ ഉടനീളം, അനിയത്തിക്കും പിന്നെ, ന്‍റെ പ്രിയപ്പെട്ട മറ്റൊരാള്‍ക്കും ലൈവ് ആയി അപ്ഡേറ്റ് ഒക്കെ കൊടുത്ത് കൊണ്ടിരുന്നു. എങ്ങാനും പുലി പിടിച്ചാല്‍ അതുവരെ ഉള്ള details ഒക്കെ അവരുടെ അടുത്തു കാണുമല്ലോ എന്ന് കരുതി ചെയ്തതാ.. ;)
മല കയറി തുടങ്ങുമ്പോള്‍ സമയം നാലര. എല്ലാവരും പറഞ്ഞ് പേടിപ്പിച്ചത് പോലെയൊന്നുമല്ല മല കയറ്റം. സര്‍വ്വസമ്പന്നനായ അയ്യപ്പനെ കാണാന്‍ പോകുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത കാനന പാതകളും, നടപ്പന്തലും ഒക്കെ ഉള്ളപ്പോള്‍ യാത്ര ദുസ്സഹമായിരിക്കും എന്ന് പലരും പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചില്ല. എന്‍റെ വിശ്വാസം എന്നെ രക്ഷിച്ചു. ഇടയ്ക്ക് ഒരിടത്ത് കുറച്ചു വെള്ളം കുടിക്കാനും, സഞ്ജു വിന്‍റെ വക ഗ്ലൂക്കോസ് കഴിക്കാനും നിന്നതൊഴിച്ചാല്‍ പറയത്തക്ക വിശ്രമവും വേണ്ടി വന്നില്ല. ശരംകുത്തിയില്‍ ശരം കുത്തി. അപ്പാച്ചിമേട്ടില്‍ ഉണ്ടയെറിഞ്ഞു.. പിന്നെയും യാത്ര തുടര്‍ന്നു.. മണിക്കൂറുകള്‍ നീണ്ട ക്യൂ എന്നൊക്കെ പത്രങ്ങളിലും മറ്റും കേട്ട് ഇതൊരു വല്ല്യ പണിയായിരിക്കും എന്ന് കരുതിയിരുന്നുവെങ്കിലും, ആ 'ക്യൂ പണി' പോലും എനിക്ക് കിട്ടിയില്ല.. പേരിന് കുറച്ചു നേരം വരി നിന്നെന്ന് മാത്രം. ഒന്‍പതരയ്ക്ക് മുന്‍പായി പതിനെട്ടാം പടിയും തൊട്ട് വണങ്ങി അയ്യനെ കണ്ടു. പടികളില്‍ അല്പം വഴുക്കല്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പടികയറ്റവും അത്ര പ്രയാസമുള്ളതായിരുന്നില്ല. ഞങ്ങളുടെ കൂട്ടത്തിലെ പത്തുപേരില്‍ ഏറ്റവും ആദ്യം പതിനെട്ടാം പടി ചവിട്ടാനുള്ള ഭാഗ്യം എനിക്കായിരുന്നു. :) അത് കഴിഞ്ഞ് അഭി. ബാക്കിയുള്ളവര്‍ എത്തുമ്പോള്‍ സമയം കുറേ വൈകി..
പിന്നെ, മാളികപുറത്ത് തൊഴുതു. കന്നി സ്വാമി ആയതിനാല്‍ മാളികപ്പുറത്തമ്മയുടെ കോവിലിന് ചുറ്റും തേങ്ങയുരുട്ടാന്‍ ഉണ്ടായിരുന്നു.. എല്ലാം കഴിഞ്ഞ് റൂമില്‍ എത്തി വീണ്ടും മൊബൈല്‍ എടുത്ത് ഞെക്കി കുത്താന്‍ തുടങ്ങി.. ലൈവ് അപ്ഡേറ്റ്സ് കൊടുക്കാന്‍. പിന്നെ കര്‍പ്പൂരാഴി കത്തിക്കുന്നിടത്ത് പോയി., ഭക്ഷണം കഴിച്ചു.. റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അഭിഷേകം കഴിഞ്ഞ് നെയ്യെത്തി., ഓരോരുത്തര്‍ക്കും മൂന്നെണ്ണം വീതം അരവണയും. അതെല്ലാം ട്രാവല്‍സിലെ ഗൈഡ് തന്നെ എത്തിച്ചു തന്നു.
പുലര്‍ച്ചെ നാലരയോടു കൂടെ മലയിറങ്ങി തുടങ്ങി. അതായിരുന്നു യാത്രയിലെ ഏറ്റവും കഠിനമായ ഘട്ടം. കാരണം, അതുവരെ വേദനിക്കാതിരുന്ന ന്‍റെ പരിക്ക് പറ്റിയ കാല്.. നന്നായി വേദനിച്ചു. എന്നെ കൊണ്ട് മലയിറങ്ങാന്‍ കഴിയില്ലാന്ന് കരുതിയ സമയം വരെ ഉണ്ടായിരുന്നു. എന്നിട്ടും എങ്ങനെയോ മലയടിവാരത്തിലെത്തി.
അവിടെ നിന്നും നിലയ്ക്കലേക്ക് KSRTC യില്‍.. പിന്നെ ഞങ്ങളുടെ ബസ്സില്‍ അവിടെ നിന്നും ഏകദേശം പത്തര മണിയോട് കൂടി തിരിച്ചുള്ള യാത്ര.
രണ്ടരയോടു കൂടി മള്ളിയൂര്‍ എത്തി. അവിടെ വെച്ച് മാലയഴിച്ചു. ഭക്ഷണവും കഴിച്ച് നേരെ കോഴിക്കോട്ടേക്ക്. എല്ലാം കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തുമ്പോള്‍ സമയം രാത്രി 11.15.
യാത്ര ശുഭം.. മംഗളം.. :)
ഇനി അവിടെ നിന്നും പഠിച്ച ഒരു കാര്യം പറയാം.. അയ്യപ്പന്‍ പറഞ്ഞത് 'തത്ത്വമസി' എന്നാണ്. 'അത് നീയാകുന്നു..' എന്ന് വെച്ചാല്‍
നമ്മള്‍ ആരെ തേടി വന്നുവോ.. അത് നാം തന്നെയാണ് എന്ന തിരിച്ചറിവ്.. അതാണ് അവിടെ നിന്നും പകര്‍ന്നു നല്‍കുന്നത്.. ആ അറിവ് നമ്മെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം വളരെ വലുതാണ്.. നമ്മള്‍ തന്നെയാണ് ദൈവം എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കൂ.. നമുക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കാനും, സംരക്ഷിക്കാനും ഒക്കെയുള്ള ബാധ്യത നമുക്കുണ്ടാവില്ലേ.. ? അത് പോലൊന്ന്. പിന്നെ അയ്യപ്പന്‍ രഹസ്യമായി കാതില്‍ പറഞ്ഞ മറ്റൊരു കാര്യമുണ്ട്..
"ഇതുവരെ ഞാന്‍ ക്ഷമിച്ചു.. ഇനിയെങ്കിലും നന്നായാല്‍ നിനക്ക് കൊള്ളാം.." എന്ന്. ഇനീപ്പോ അങ്ങനെയെങ്കിലും ഞാന്‍ നന്നാകുമോ എന്ന് നോക്കട്ടെ. B|