നുറുങ്ങു കവിതയൊന്നെഴുതണം
നുണയേതുമില്ലാതെ മൊഴിയണം
പുതുമൊഴിയൊന്നതില്‍ ചൊല്ലണം
പുതുഭാവനയതില്‍ വിരിയണം
കഥപോലെ കാര്യമുണ്ടാവണം
കടല്‍ പോലെ വ്യാപ്തിയുണ്ടാവണം
നവകാവ്യ ശൈലി കൈവന്നീടണം
നല്‍വാക്കിനാല്‍ നിറഞ്ഞീടണം
പല സന്ദേശമുള്‍ക്കൊള്ളണം
പല നൂറുപേര്‍ ഏറ്റു പാടണം
നുറുങ്ങു കവിതയൊന്നെഴുതണം
നുണയേതുമില്ലാതെ മൊഴിയണം
നുണയേതുമില്ലാതെ മൊഴിയണം
പുതുമൊഴിയൊന്നതില്‍ ചൊല്ലണം
പുതുഭാവനയതില്‍ വിരിയണം
കഥപോലെ കാര്യമുണ്ടാവണം
കടല്‍ പോലെ വ്യാപ്തിയുണ്ടാവണം
നവകാവ്യ ശൈലി കൈവന്നീടണം
നല്‍വാക്കിനാല്‍ നിറഞ്ഞീടണം
പല സന്ദേശമുള്‍ക്കൊള്ളണം
പല നൂറുപേര്‍ ഏറ്റു പാടണം
നുറുങ്ങു കവിതയൊന്നെഴുതണം
നുണയേതുമില്ലാതെ മൊഴിയണം
-San-