നല്ലതെന്തെങ്കിലും പറയാന്‍ ആളുകള്‍ക്ക് മടിയാണ്, അതുപോലെ തന്നെ നല്ല ചിന്തകള്‍ പങ്കുവെക്കുമ്പോള്‍ വാക്കുകള്‍ അടുക്കി വെക്കാന്‍ പ്രയാസവുമാണ്. ഈ ആളുകള്‍ എന്നൊക്കെ വെറുതെ ഒരു രസത്തിനങ്ങു പറഞ്ഞു പോയതാണ്, എന്നെ മാത്രം കണക്കിലെടുത്താല്‍ മതിയാകും. എന്തിനും ഏതിനും സമയമുണ്ട്.. എന്നാല്‍ ആവശ്യത്തിന് മാത്രം കാണില്ല. ഒരു നല്ലവാക്ക് പറയാനോ നല്ല ചിന്തകള്‍ പങ്കുവെക്കുവാനോ ഞാന്‍ ചിലവഴിക്കുന്ന സമയം തുലോം തുച്ഛം.. എങ്കിലും ഇത് പറയാതെ വയ്യ. സത്യത്തില്‍ മുന്‍പൊരിക്കല്‍ പറയാനിരുന്നതാണ്, എന്തോ .. ആയിടയ്ക്കാണ് ബൂലോകത്ത് സജീവമായ ഏരിയല്‍ ഫിലിപ്പേട്ടന്‍റെ 'നന്ദി'യെ കുറിച്ചുള്ള ബ്ലോഗ് വായിച്ചത്. ഞാന്‍ പറയാനിരുന്നതിന് സമാനമായ മറ്റൊരു സംഭവം ഫിലിപ്പേട്ടന്‍ പറഞ്ഞതിനാല്‍ അന്ന് ഞാന്‍ പിന്‍വലിഞ്ഞു.
എന്നാല്‍ ആ സംഭവത്തിന് കാരണമായ വ്യക്തിയെ കാണുമ്പോഴെല്ലാം 'അയ്യോ, ഇതെഴുതിയില്ലല്ലോ ?' എന്നൊരു ചിന്ത വന്നുകൊണ്ടേ ഇരുന്നു. ഇന്ന് ആ മൌനം വെടിയുകയാണ്.
അന്നും ഒരു മഴക്കാലമായിരുന്നു. ജോലി തിരക്കിനിടയില്‍ നിന്നും സുഹൃത്തിനെ ബീച്ചിനു സമീപം വരെ കൊണ്ട് വിടുന്നതിനായി വീഗോയുമായി പുറത്തിറങ്ങി. ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു, കോഴിക്കോട്ടെ പ്രശസ്തമായ CH മേല്‍പ്പാലത്തിന് കുറച്ചപ്പുറം ഉണ്ണിയേട്ടനെ കൊണ്ട് വിട്ടതിന് ശേഷം മടങ്ങാനിരിക്കവേ വണ്ടി വല്ലാതൊന്നു പാളി. ഒരു വശത്തേക്ക് നീക്കി നിര്‍ത്തി ഇറങ്ങി നോക്കിയപ്പോള്‍ പിന്നിലെ ടയര്‍ പഞ്ചറായിരിക്കുന്നു. ഓഫീസില്‍ തിരിച്ചെത്തിയതിന് ശേഷം പിന്നെയും ചില ജോലികള്‍ അവശേഷിച്ചിരുന്നതിനാല്‍ പെട്ടെന്ന് തന്നെ മടങ്ങുകയും വേണം. ഹോട്ടല്‍ നളന്ദക്ക് സമീപം 'കൂര്യാല്‍ ലൈനില്‍' നിന്നും മേപ്പട്ടും നോക്കി പഞ്ചറടയ്ക്കാന്‍ മാര്‍ഗം തേടവേ അടുത്തുണ്ടായിരുന്ന മുറുക്കാന്‍ കടക്കാരന്‍ പാലത്തിനു കീഴ്പ്പോട്ട് വിരലുചൂണ്ടിയിട്ട് പറഞ്ഞു അവിടെ ചെന്നാല്‍ പഞ്ചറടയ്ക്കാമെന്ന്.
ചാറ്റമഴയും കൊണ്ടുകൊണ്ട് വീഗോ ഉരുട്ടിയുരുട്ടി ഒരുവിധം കടയിലെത്തി. കുറച്ച് മുന്‍പേ തന്നെ പഞ്ചര്‍ അടയ്ക്കാന്‍ വന്നൊരാള്‍ അവിടെയുണ്ടായിരുന്നു, ഒരു മദ്ധ്യവയസ്കന്‍. തിരക്കുകളും ആവശ്യങ്ങളും ദയനീയ മുഖഭാവത്തില്‍ പറഞ്ഞു നോക്കിയപ്പോള്‍ പാവത്തിന് മനസ്സലിഞ്ഞു. ആദ്യം എന്‍റെ വണ്ടി നോക്കിക്കോളാന്‍ പറഞ്ഞു. പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് വെറും 105 രൂപയാണ്. പാലത്തിനു താഴെ തന്നെ തൊട്ടപ്പുറത്തുള്ള ചായക്കടയില്‍ ചെന്നൊരു കട്ടന്‍ കുടിച്ചപ്പോള്‍ അഞ്ചും തീര്‍ന്നു. തിരിച്ചെത്തിയപ്പോഴേക്കും പണി കഴിഞ്ഞിരുന്നു. എന്നെ കണ്ടയുടന്‍ ഒരു കുഞ്ഞാണിയെടുത്ത് കയ്യിലേക്ക് വെച്ച് തന്നു. ഇവനാണ് പണി പറ്റിച്ചതെന്നു പറഞ്ഞു. അത് കയ്യിലേക്ക് വാങ്ങവേ തികച്ചും ഹാസ്യരൂപേണ "വളരെ നന്ദീണ്ട്" എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയി. ചിരിച്ചു കൊണ്ട് ടയര്‍ തിരിച്ചു ഫിറ്റ് ചെയ്യവേ കയ്യിലുള്ള നൂറു രൂപ നീട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു
"എത്രയാ ?"
"ഇപ്പോള്‍ എഴുപതായി, പിന്നെ ട്യൂബ് മാറ്റാനായിട്ടോ.. ഇതൊരു വല്ല്യ ഉറപ്പൊന്നും പറയാന്‍ കഴിയില്ല, അടുത്ത പണി കിട്ടുന്നതിന് മുന്‍പേ മാറ്റണം ട്ടോ" എന്നൊരു മറുപടിയും കിട്ടി.
തിരിച്ചു മുപ്പത് രൂപ തന്നപ്പോള്‍ നിറഞ്ഞ ചിരിയോടെ, വേഗം പണി കഴിഞ്ഞല്ലോ എന്ന ആശ്വാസത്തോടെ 'താങ്ക്യൂ ചേട്ടാ' എന്ന് പുള്ളിയുടെ മുഖത്ത് നോക്കി പറഞ്ഞു. താങ്ക്യൂ എന്ന് കേട്ടത് കൊണ്ടാവണം തല കുലുക്കി ഒന്ന് ചിരിച്ചു. ഒരു നിമിഷം എന്തോ ഒന്നാലോചിച്ചു നിന്നതിനു ശേഷം എന്‍റെ കയ്യില്‍ നിന്നും ബാലന്‍സ് തന്നതിലെ പത്തു രൂപ തിരിച്ചു വാങ്ങി. മേശയുടെ വലിപ്പില്‍ നിന്നും ഇരുപതു രൂപ എടുത്തു തന്നു. എന്നിട്ട് പറഞ്ഞു "ഇപ്പോഴത്തെ പിള്ളേര്‍ക്ക് താങ്ക്സ് എന്നൊക്കെ പറയാന്‍ മടിയാ, പണി കഴിഞ്ഞാ പൊടീം തട്ടി അവന്മാരങ്ങ് പോകും"
പത്ത് രൂപ കൂടി തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഒരു ചിരിയോടൊപ്പം ഒരു താങ്ക്സ് കൂടെ ഞാന്‍ പറഞ്ഞു. തിരിച്ചു ഓഫീസിലേക്ക് വന്നു കൊണ്ടിരിക്കേ മനസ്സ് നിറയെ പുള്ളിയുടെ ചിരിയോടെയുള്ള ആ മറുപടിയായിരുന്നു. അതുപോലെ തന്നെ തീരെ ആത്മാര്‍ഥതയില്ലാതെ ഞാന്‍ പറഞ്ഞ നന്ദിക്ക് കിട്ടിയ പത്ത് രൂപയും. കൂട്ടുകാരോട് പലപ്പോഴും താങ്ക്സ് എന്ന് പറയുന്നതിന് പകരം അവ്യക്തമായി 'ഡാങ്ങ്സ്' എന്നും മറ്റും പറയാറുണ്ട്. ഒരു അകല്‍ച്ചയോ ഫോര്‍മാലിറ്റിയോ തോന്നേണ്ട എന്ന് കരുതിയിട്ടാണ് അങ്ങനെ പറയാറുള്ളത്.. ഏകദേശം ഒരു കിലോമീറ്റര്‍ പോയപ്പോള്‍ എനിക്കെന്തോ ഞാന്‍ പറഞ്ഞ 'നന്ദിയില്‍' ഒരു തൃപ്തിക്കുറവ് തോന്നി. വണ്ടി വീണ്ടും തിരിച്ചു. ജോലി തിരക്കുകള്‍ ഉണ്ടെങ്കിലും, എന്നെ ഓഫീസില്‍ ചിലര്‍ കാത്തിരിക്കുന്നുവെങ്കിലും ഞാന്‍ വീണ്ടും ആ കടയിലേക്ക് ചെന്നു. എനിക്ക് വേണ്ടി മാറി തന്ന ചേട്ടന്‍റെ വണ്ടിയായിരുന്നു അപ്പോള്‍ അയാള്‍ നോക്കി കൊണ്ടിരുന്നത്. അതിനിടയില്‍ ആകാക്ഷയോടെ എന്നെ നോക്കി. വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ, നിറഞ്ഞ മനസ്സോടെ, ആത്മാര്‍ഥമായി തന്നെ ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു.
"ഞാന്‍ ഒരു താങ്ക്സ് കൂടെ പറയാന്‍ വന്നതാ.. " എന്നും പറഞ്ഞു മറ്റൊരു മറുപടിക്കോ, നിനക്കെന്താ വട്ടാണോ? എന്ന മറുചോദ്യത്തിനോ കാത്തു നില്‍ക്കാതെ ഞാന്‍ തിരിച്ചു പോന്നു. കുറ്റബോധമോ തൃപ്തിക്കുറവോ ഒന്നുമില്ലാതെ തന്നെ..
-SAN-
'Thank you' സിനിമയുടെ പ്രചാരണാര്‍ത്ഥം മലയാളം ബ്ലോഗേഴ്സും , ജയസൂര്യ ഓണ്‍ലൈനും, നീലക്കുയില്‍ മീഡിയയും ചേര്‍ന്നു നടത്തിയ മത്സരത്തിലേക്ക്..
സന്ദര്‍ശിക്കുക
https://www.facebook.com/ThankYouMMovie
https://www.facebook.com/groups/malayalamblogwriters/