Pages

ഒരു ബ്രാന്റഡ് കഥ.

     ഷോപ്പിംഗ്‌ മാളിലെ ഫുഡ്‌ കോര്‍ട്ടില്‍ ഒഴിഞ്ഞ കോണില്‍ മുഖാമുഖമിരുന്നു കൊണ്ട് സംസാരിച്ചു തുടങ്ങിയപ്പോഴേ ഇവള്‍ ശരിയാകില്ല എന്നെന്റെ മനസ്സ് ഒരു നൂറുവട്ടം മന്ത്രിച്ചു. ഫേസ്ബുക്കിലെ പരിചയം വളര്‍ന്നു പന്തലിച്ചു ഇപ്പോള്‍ ഫുഡ്‌ കോര്‍ട്ട് വരെയെത്തി നില്‍ക്കുന്നു. ചറപറായെന്നു വാ തോരാതെ സംസാരിക്കുന്ന എനിക്ക് ഒരു വാക്ക് പോലും തിരിച്ചു പറയാന്‍ സമയം തരാതെ അവള്‍ടെ വക ചറപറ സംസാരം.. എന്റമ്മോ ശരിക്കും ഒരു വായാടി..

ഇവളെ എങ്ങനെ ഒതുക്കും എന്നറിയാതെ മുകളിലോട്ടു നോക്കിയിരുന്നു കുറച്ചു നേരം.. നോ രക്ഷ. ഒരു ചെറിയ പിടി പോലും തരുന്നില്ല. എന്തൊക്കെയോ പറഞ്ഞു പറഞ്ഞു അവസാനം പര്‍ച്ചേസിങ്ങില്‍ എത്തി കാര്യങ്ങള്‍ .. അവള്‍ വാങ്ങുന്നതൊക്കെ ബ്രാന്‍ഡഡ്    ആണത്രേ..!!
കയ്യിലുള്ള പേഴ്സ് , ധരിച്ചിരിക്കുന്ന വസ്ത്രം, മൊബൈല്‍ , ചെരുപ്പ് , ഒര്‍നമെന്റ്സ് , അങ്ങനെ ബ്രാന്‍ഡ്‌ തിരിച്ചു ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു.. കൂടെ അതിന്റെയൊക്കെ വിലയും.

ഇതൊക്കെ പോരാഞ്ഞു എന്റെ ജീന്‍സ് ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നോടൊരു ചോദ്യം "അല്ല ഇതേതു ബ്രാന്‍ഡ്‌ ആണ് ? "

ഓ വല്ല്യ ബ്രാന്‍ഡ്‌ ഒന്നുമല്ല.. ഇഷ്ട്ടായപ്പോള്‍ അങ്ങ് വാങ്ങി എന്നെ ഉള്ളൂ, വല്ല്യ വിലയും ഇല്ല വെറും എഴുനൂറു രൂപ.

ഈ ടി ഷര്‍ട്ടോ? .. അവള്‍ വിടാന്‍ ഭാവമില്ല.

അതൊരു നൂറു രൂപ കൊടുത്തു വാങ്ങിയതാ, എനിക്ക് നന്നായി ചേരും എന്ന് ഫ്രണ്ട് പറഞ്ഞപ്പോള്‍ പിന്നെ നോക്കിയില്ല .. അങ്ങ് വാങ്ങി.

കയ്യിലെ fastrack വാച്ച് അവള്‍ക്കിഷ്ട്ടായി , വല്ല്യ ബ്രാന്‍ഡ്‌ ആണത്രേ.. ഹാവൂ ഇതോടെ നിര്‍ത്തി എന്ന് കരുതി ഇരിക്ക്യായിരുന്നു.. അപ്പോഴാണ്‌ അടുത്ത ഉപദേശം.. "നോക്കൂ ഈ ഡ്രസ്സ്‌ ഒക്കെ വാങ്ങുമ്പോള്‍ ബ്രാന്‍ഡ്‌ നോക്കി തന്നെ വാങ്ങണം.. അല്ലെങ്കില്‍ സ്കിന്‍ പ്രോബ്ലെംസ് ഉണ്ടാകും. ദാ  ആ പോകുന്ന ചേട്ടനെ നോക്കൂ ഷര്‍ട്ട്‌ ഏതോ നല്ല ക്വാളിറ്റി സാധനമാണ് , അതൊക്കെ ഇട്ടു നടന്നാല്‍ നല്ല കംഫോര്ട്ട് ആയിരിക്കും"

എന്റെ സകല ക്ഷമയും കെട്ടു. പിന്നൊന്നും നോക്കീല ചുറ്റുവട്ടത്ത് അധികം ആരും ഇല്ല എന്നുറപ്പ് വരുത്തിക്കൊണ്ട് എഴുന്നേറ്റു നിന്നിട്ട് എന്റെ നൂറു രൂപയുടെ ടി ഷര്‍ട്ട് fastrack  വാച്ച് ധരിച്ച ഇടതു കൈകൊണ്ടു സ്വല്‍പ്പം ഉയര്‍ത്തിക്കൊണ്ടും എഴുനൂറു രൂപയുടെ ജീന്‍സ് അല്‍പ്പം താഴ്ത്തിക്കൊണ്ടും അകത്തെ ബ്രാന്റഡ്   VIP Frenchie  അണ്ടര്‍ വെയര്‍ കാണിച്ചു കൊടുത്തുകൊണ്ട്  പറഞ്ഞു

"ദേ  ഇത് നോക്കിക്കേ.. ഇത് നല്ല ബ്രാന്‍ഡ്  ആണ് , 110 രൂപയായി,  സ്കിന്‍ പ്രോബ്ലം ഒന്നും ഉണ്ടാക്കില്ല.. ഒന്ന് തൊട്ടു നോക്കിക്കെ നല്ല ക്വാളിറ്റി മെറ്റീരിയല്‍ ആണ്, ഡബിള്‍ ലെയര്‍ കോട്ടിംഗ് ഒക്കെ ഉണ്ട് .. ദാ .." 

അവള്‍ക്കെന്റെ 'ബ്രാന്‍ഡ്‌' നോക്കണോ അതോ മുഖത്ത് നോക്കണോ എന്ന് confusion ആയിക്കാണും.. എന്തായാലും പിന്നെ അധിക നേരം അവിടെ നിന്നില്ല.. ചമ്മിയ മുഖത്തോടെ മാളിന്റെ പടിയിറങ്ങി.

ബ്രാന്‍ഡ്‌ ചോദിക്കുന്നവരോട് മറുപടി പറയാന്‍ എനിക്കൊരുത്തരവും ആയി ശല്യം തലയില്‍ നിന്നൊഴിഞ്ഞു പോവേം ചെയ്തു..

"ഇനി ഇത് വായിക്കുന്നവരോട് രണ്ടു വാക്ക് 'ഇത് കഥയാണ്‌ , വെറും കഥ.. സദാചാരവാദം പറഞ്ഞാരും പടവാളെടുത്ത് വരേണ്ടാ.. ഞാനൊരു പാവാണ്..  "

36 comments:

  1. എല്ലാം മനസ്സിലായി,,,ബോംബെ പോയത് ഇതിനായിരുന്നല്ലേ!!!

    ReplyDelete
    Replies
    1. ദുഷ്ട്ടാ പടന്നെ... ഇങ്ങളും എന്നെ അവിശ്വസിച്ചല്ലേ..

      Delete
  2. കള്ളന്‍ നിന്‍റെ ബ്രാന്‍ഡ്‌ കണ്ടവള്‍ വിരണ്ടു അത് തന്നെ .,.,ഇനി അവള്‍ ഒരാളോടും ബ്രാണ്ട് ചോദിക്കില്ല ,.,.ഭയങ്കരാ.,.,.,

    ReplyDelete
    Replies
    1. ഞാന്‍ ആദ്യേ പറഞ്ഞു ഇത് വെറും ഒരു കഥയാണ്‌ എന്ന്..

      Delete
  3. സംഗീത്, നീ ആള് ശരിയല്ലാട്ടോ
    സദാചാരപൊലീസിനെ വിളിച്ചോണ്ട് വരണുണ്ട് ഞാന്‍

    ReplyDelete
  4. ഹി ഹി ഹി, അത് കലക്കി. നല്ല ഭാവന(ഭാവന ആണെന്ന് വിശ്വസിച്ചു )

    ReplyDelete
    Replies
    1. ഭാവന തന്നെ.. വിശ്വസിച്ചോളൂ..

      Delete
  5. ഇതാണോ സംഗീ....കരഞ്ഞാടിയില്‍ നടന്ന സംഭവം ;)


    ------

    ആ പെണ്ണ് ഓടിയത്....വേറെ ഒരു കാര്യത്തിനാ....
    ഇജ്ജ്‌ വി.ഐ.പി ആണെന്ന് കരുതി ഉയര്‍ത്തി കാട്ടിയത് "മെയിഡ് ഇന്‍ കുന്നംകുളം" ആയിരുന്നു പഹയാ....അതും നൂറു ശതമാനം 'കിഴിവില്‍' വാങ്ങിയത് :P

    ReplyDelete
  6. എന്നാലും നീ ഇങ്ങനത്തെ ആള് ആണല്ലേ....ഛെ ഛെ !
    പച്ചക്ക് ഷെട്ടി ഊരി നീ അവള്‍ക്ക് ......നോ നോ എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ !
    ഇതോടെ ഞാന്‍ നീയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു ! ഡിം
    ....
    .....
    ....
    ....
    വാല്‍ കഷ്ണം : ഇനി പോകുമ്പോള്‍ എന്നെകൂടി വിളിക്കാന്‍ മറക്കേണ്ട
    മൈ നമ്പര്‍ ഈസ്‌ ഡബിള്‍ ടു ഡബിള്‍ ഫൈവ്
    ഓക്കേ അപ്പൊ പിന്നെ കാണാം ....കാണണം !!

    ReplyDelete
  7. ഹ. അടിപൊളിയായിട്ടോ .
    സദാചാര പോലീസ് ഇടപെടാന്‍ വന്നാല്‍ നമുക്ക് ദുരാചാര പട്ടാളത്തെ ഇറക്കാം. ഡയല്‍ എമെര്‍ജെന്‍സി - 8860845480
    ആശംസകള്‍ .

    ReplyDelete
  8. ഹ ഹ ഹ അളിയാ തകര്‍ത്തു.... ഇതിന് ഞാന്‍ വേറൊരു പേര്‍ ഇടുന്നു... "ഒരു ന്യൂ ജെനരേഷന്‍ ഉടുമുണ്ട് പോക്കല്‍"''

    ReplyDelete
    Replies
    1. കൊച്ചു തെമ്മാടി പുതിയ പേരും ഇട്ടല്ലേ ...

      Delete
  9. ഛെ കാര്യം പറ.. ന്നിട്ട് അവള് തൊട്ട് നോക്യ ??

    ReplyDelete
    Replies
    1. അവള് പോയ വഴിയില്‍ പുല്ലു മുളയ്ക്കില്ലാത്രെ.. (ഷോപ്പിംഗ്‌ മാള്‍ അല്ലെ ഷോപ്പിംഗ്‌ മാള്‍ )

      Delete
  10. ഹലോ 00 123456789 സദാചാര പോലീസ് സ്റ്റേഷൻ??

    ദേ ഇവിടെ ഒരു സദാചാര ലംഘനം ഓടി വായോ? സദാചാരത്തെ നിഷ്കരുണം കാറ്റിൽ പറത്തി ചോദിക്കാൻ വരല്ലേ ന്ന് ല്ലെ ഹും ഹും ഹും :)

    കൊള്ളാം ട്ടോ

    ReplyDelete
    Replies
    1. വരട്ടെ പോലീസ് വരട്ടെ .. കുറ്റിമുല്ലയുടെ രണ്ടു കൊമ്പു കൊടുത്തുവിടും ഞാന്‍ ..

      Delete
  11. ഒരു ബ്രാന്‍ഡ്‌ കാണിച്ച കഥ... :)

    ReplyDelete
    Replies
    1. ഇങ്ങനെന്തൊക്കെ ബ്രാന്റുകള്‍ ...

      Delete
  12. ഷെയര്‍ ചെയ്തു ട്ടാ....

    ReplyDelete
    Replies
    1. ദൈവമേ ഇതും ഷെയര്‍ ചെയ്തോ?? നിക്ക് പേടിയാകുന്നു..

      Delete
  13. ഹ.. ഹ.. വെറും കഥയോ വിശ്വസിക്കാന്‍ പാടുണ്ട്... :)

    ReplyDelete
    Replies
    1. നീ തല്‍ക്കാലം ഒന്ന് വിശ്വസിച്ചു അഡ്ജസ്റ്റ് ചെയ്യ്..

      Delete
  14. ഹഹഹഹ്! സംഗീത്! (കഥയാണ്, എങ്കിലും.... ശരിക്കും പൊക്കിക്കാണിച്ചോ?)

    ReplyDelete
    Replies
    1. പൊക്കി കാണിച്ചേനെ .. (നാവു പുറത്തിട്ട ഐക്കണ്‍ 1)

      Delete
  15. ഹല്ല ബ്രാണ്ട് കാണിക്കാൻ നേരത്ത് നീ ബ്രാണ്ടിയടിച്ചിരുന്നോ സംഗീ...

    ReplyDelete
  16. ഹ ഹ ഹാ , ബ്രാന്‍ഡ് ഇങ്ങനെയും കാണിക്കാം അല്ലേ

    ReplyDelete
  17. ഡാ സന്ഗീതെ സത്യം പറഞ്ഞാല്‍ അവളെ മുന്പില്‍ നീ കൊച്ചായപ്പോള്‍ മുണ്ട് പൊക്കി കാണിച്ചു എന്നല്ലേ ഇതിന്‍റെ അര്‍ഥം ഹഹഹഹ

    ReplyDelete
  18. ഹു ഹു പിന്നല്ലാതെ... vip ആയതു നന്നായി :D

    ReplyDelete
  19. അല്ലേലും ഈ ബ്രാൻഡ് കൊള്ളില്ലാ ഹൊഹൊഹൊഹ്

    ReplyDelete
  20. ആധുനിക കാലത്തിന്റെ സംഭാവനയാണ് ഈ ബ്രാന്‍ഡഡ് മോഹം.

    (ഇങ്ങിനെയാണെങ്കില്‍ ഞാന്‍ ബ്ലോഗും ബ്രാന്‍ഡഡ് ആക്കും. ഹല്ല പിന്നെ.)

    ReplyDelete
  21. നിനക്ക് ഇത് തന്നെ വേണം അല്ല സത്യത്തില്‍ ഇത് പോര....:).ഇത് അവള്‍ അല്ലെ ..?പണ്ട് ഫോട്ടോ പോലും കാണാതെ നീ കണ്ടു പിടിച്ച മറ്റേ പെണ്ണ്...അന്ന് എന്തായിരുന്നു വര്‍ണന..ഹി ഹി ...നീ സത്യത്തില്‍ ഇങനെ ചെയ്തോ അവസാനം...?എന്നാ നന്നായി ഒരു പാട് പൊങ്ങച്ചം പറയുന്നവര്‍ക്ക് ഇങ്ങനെ ഒരു മരുന്ന് നല്ലതാ...എന്ന് കരുതി നീ ഈ പരിപാടി സ്ഥിരം ആക്കണ്ട കേട്ടോ...:).

    ReplyDelete
  22. pokkikaanikkunnathinte puthiya reethi. Kollam

    ReplyDelete
  23. സംഗീ...അയി ആയ് ...തിതെന്താ ഈ എഴുതി വച്ചിരിക്കുന്നത്...ഈയിടെയായിട്ട് നിനക്കൊട്ടും സദാചാര ബോധം ഇല്ലാ ട്ടോ...കഷ്ടം തന്നെയാ ഈ ന്യൂ ജനറേഷന്‍ കുട്ട്യോള്‍ടെ കാര്യം...ആട്ടെ...ആ കൊച്ചിന്റെ വീടെവിടെയാണ് ...നമ്പര്‍ ഉണ്ടോ ...

    ReplyDelete