Pages

ഇവിടിപ്പം ആരാ ശശി ?

ഒരു പെണ്മണി എലിയെ കുറിച്ച് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ ഒരു പോസ്ടിട്ടത്രെ, 

"ഹെല്‍പ് മീ .. ഹെല്‍പ് മീ .! എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? "

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നൊഴിയാതെ കമന്റുകളും വന്നു കൊണ്ടിരുന്നു. കാരണവന്മാരും പയ്യന്മാരും എന്ന് വേണ്ട സകലമാന പഞ്ചാരക്കുട്ടന്മാരും അവിടെ വന്നു ലൈക്കിയും കമെന്റിയും  പോസ്റ്റ്‌ ഹിറ്റാക്കി. ഇതൊക്കെ ഒളിഞ്ഞിരുന്നു നോക്കിയ വേറൊരു വിദ്ധ്വാന്‍ ചര്‍ച്ച തീര്‍ന്ന മുറയ്ക്ക് രായ്ക്കു രാമാനം ഇതൊക്കെ കൂടി തന്റെ ബ്ലോഗില്‍ ഒരു പോസ്ടാക്കി  പുലരും മുന്‍പേ ഗ്രൂപ്പായ ഗ്രൂപ്പ് മുഴുവന്‍ പാണരെ പോലെ പാടി നടന്നു. ആദ്യ കഥ ഇവിടെ തീര്‍ന്നു..

രണ്ടാം ഭാഗം ആരംഭിക്കുന്നത് ഫേസ്ബുക്കിലെ പേജുകളിലാണ്.
പൊടിമോളും ശശിയും കുമാരനും എന്ന് വേണ്ട മലയാളം പറയുന്ന പേജായ പേജു മുഴുവന്‍ നാട്ടുകാരിതും പേറി നടന്നു. ലൈക്കിനു ലൈക്കും കമെന്റിനു കമെന്റും ഒട്ടും കുറവില്ലാതെ കിട്ടി. കുറേപ്പേര്‍ കഥയറിയാതെ ആട്ടം കണ്ടു നിന്നു, വേറെ കുറെ പേര്‍ ഈ കഥ പോയ വഴിയെല്ലാം തിരഞ്ഞു ചെന്ന് ലിങ്കെല്ലാം വാരിയെടുത്ത് വേണ്ടപ്പെട്ടവര്‍ക്കൊക്കെ എത്തിച്ചു കൊടുത്തു.. ആവശ്യാനുസരണം ലൈക്കിന്റെയും കമെന്റിന്റെയും സ്ക്രീന്‍ ഷോട്ടുകളും വിതരണം ചെയ്തു. ഒടുക്കം കറങ്ങിത്തിരിഞ്ഞു ഈ കഥയൊക്കെ എവിടെ തുടങ്ങിയോ അവിടെ തന്നെ തിരിച്ചെത്തി. 

മുഖപുസ്തക താളുകള്‍ നിറയെ തേടിനടന്നു ലിങ്കുകളും വാരിയെടുത്ത് സ്ക്രീന്‍ ഷോട്ടും ഉണ്ടാക്കി ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യാന്‍ പാകത്തില്‍ എത്തിയവരെ കാത്തിരുന്നത് മറ്റൊരു ചോദ്യം

"ഹെല്‍പ് മീ പ്ലീസ്! കൊതുക് മാംസഭുക്കോ അതോ സസ്യഭുക്കോ??" 

മുന്‍പത്തെ പോലെ തികച്ചും ന്യായമായ സംശയം. ആകെ ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ചോദ്യ കര്‍ത്താവ്‌ ഒരു ആണ്‍തരിയായിരുന്നു.. വ്യക്തമായ ഉത്തരം പോയിട്ട് ഒരു ലൈക്‌ എങ്കിലും കിട്ടുമോ എന്ന് ശങ്കിച്ച് നിന്ന ആദ്യ നിമിഷങ്ങള്‍ .. ആ ശങ്കയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പിന്നങ്ങോട്ട് കമെന്റുമഴയായിരുന്നു.. മടിച്ചു നില്‍ക്കാതെ കടന്നു വന്നവരെല്ലാം തനിക്കറിയാവുന്ന വിജ്ഞാന കോശത്തിലെ വിവരങ്ങളെല്ലാം പാകത്തിന് വിളമ്പി. നിമിഷങ്ങള്‍ക്കുള്ളില്‍ കമെന്റുകളുടെ എണ്ണം നൂറു എന്ന സ്വപ്ന സംഖ്യ തൊട്ടു. സെഞ്ച്വറി അടിച്ചുവെന്നര്‍ത്ഥം. മൂന്ന് മണിക്കൂറുകള്‍ക്കിപ്പുറം, ഇതെഴുതുമ്പോള്‍ കമെന്റുകളുടെ എണ്ണം 160 ആയിരിക്കുന്നു.

ചോദ്യകര്‍ത്താവിന് മതിയായ ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും ഒരാണ്‍തരി വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കും എന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. ചോരയും കോഴിമുട്ടയും കൊച്ചിയും അച്ചിയും ഒക്കെ ആ ചര്‍ച്ചയില്‍ വിഷയങ്ങളായി. 

എന്റെ ഖേദം ഇതൊന്നുമല്ല ഈ നൂറ്റിയറുപതു കമെന്റുകളില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം ആണ്‍തരികളുടേതു  തന്നെയാണ്.. അപ്പൊ ഞാനൊരു ചോദ്യം ചോദിച്ചോട്ടെ?? നാക്ക്‌ പുറത്തേക്കു തള്ളിയിട്ടിട്ടാണ് ചോദിക്കുന്നത് .. 

ഇവിടാരാ ശശി??  അല്ല ശരിക്കും ആരാ ശശി? 



22 comments:

  1. ഇതിനൊക്കെ കമെന്റിടുന്ന സംഗീതിനെ പോലെയുള്ളവർ തന്നെ ശശി ;)

    ഞാനാ കൂട്ടത്തിൽ പെട്ടവനല്ല

    ReplyDelete
  2. ഹ ഹ പാലാരിവട്ടം ശശീസ്....

    ReplyDelete
  3. ഹഹഹഹഹഹ.....

    നാക്ക് പുറത്തു നീട്ടിയിട്ട അക്കന്‍ ഉണ്ടാക്കിയ ഓരോ ചായ എന്റെ വക ..എല്ലാ ശശിമാര്‍ക്കും!!!

    :P :P :P :P :P

    ഫേസ്ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങിയപ്പോ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാ....പെണ്‍കുട്ടികള്‍ പോസ്റ്റിട്ടാല്‍ മാത്രെ കമന്റ്സ് വരൂന്നു...

    അസു.....അല്ലാണ്ടെന്താ....

    ReplyDelete
    Replies
    1. നാക്കു പുറത്തുനീട്ടിയ അക്കാ ..ലിങ്കാപ്പീ... ഹഹഹഹ...

      Delete
  4. :) ശശി സസ്യഭുക്കാണോ മാംസഭുക്കാണോ? :p

    ReplyDelete
  5. ഇവിടാരാ ശശി?? അല്ല ശരിക്കും ആരാ ശശി?

    njaanavum sheri.....

    ReplyDelete
  6. ആരെങ്കിലുമാവട്ടെ...... അതില്‍ ഒരാള്‍ എന്തായാലും ഞാന്‍ അല്ല... :)ശശി കുമാരട്ടെന്‍ ആണോ?

    ReplyDelete
  7. ഒരു കമന്റൊഴിച്ച് ബാക്കിയൊക്കെ ആണ്‍ തരികളുടെ കമന്റുകളാണെങ്കില്‍ .......പിന്നെ ദവിടെ കമന്റിയവരും ദിവിടെ കമന്റിയവരും തന്നെ ശശി (നാക്കു നീട്ടി പിടിച്ചവന്....)

    ReplyDelete
  8. വീണ്ടും വീണ്ടും ശശ്ശിയാവാൻ ആൺതരികളുടെ ജീവിതം പിന്നെയും ബാക്കി!!

    ReplyDelete
  9. ബ്ലോഗ് പോസ്റ്റാക്കിയ ആ ആ വിദ്വാനെ സമ്മതിക്കണം അല്ലേ ..!?
    അല്ലാ, ആരാ ആ ശശി...? ഈ ശശി ? ഹഹഹ...! :)

    ReplyDelete
  10. എന്നാലും ശരിക്കും ആരാ സസി

    ReplyDelete
  11. അല്ല ഇതെന്ത ശശി മാരുടെ സംസ്ഥാന സമ്മേളനമോ?

    ReplyDelete
  12. ഇതും ഒരു പോസ്ടായി. ഹ.ഹ.ഹ.

    ReplyDelete
  13. എന്നിട്ടിപ്പോ കൊതുക് സസ്യനാണോ മാംസ്യനാണോ

    ReplyDelete
  14. പറഞ്ഞു വന്നാല്‍ നാളെ ഇതുമൊരു പോസ്റ്റ്‌ ആകുമോ എന്ന ഭയം ഉണ്ട് ..എങ്കിലും പറയാതെ വയ്യ താനും ...സ്ത്രീ ഇടുന്നതെന്തും ഹിറ്റ്‌ ആകുന്ന കാലമെന്നൊക്കെ ആരൊക്കെയോ വാദിക്കുന്നു ..ചിലര്‍ ജയിക്കുന്നു ...ആദ്യമായി എന്റെ ഒരു പോസ്റ്റ്‌ ഹിറ്റ്‌ ആക്കി തന്ന ശ്രോതാവെ അങ്ങേക്ക് ഈ ഉള്ളവളുടെ ആത്മപ്രണാമം...ഇനി കാര്യം ..ആരെങ്കിലും ശശി ആവുകയോ അങ്ങനെ ആവാന്‍ കാരണം ആവുകയോ ചെയ്തെങ്കില്‍ ഒന്ന് ശരിക്ക് ആലോചിച്ചു നോക്കിയേ അതൊരു തമാശ ചോദ്യത്തിനപ്പുറം ഒന്ന് ചിന്തിക്കാന്‍ വക നല്‍കിയില്ലേ എന്ന് ..നാക്ക്‌ പുറത്തിടാത്ത ഒരു സ്മൈലി

    ReplyDelete
  15. കികികികികി
    ഒന്നും പറയുന്നില്ല

    ReplyDelete
  16. ശശിമാര്‍ക്ക് ജീവിക്കാന്‍ പറ്റാതെയായിരിക്കുന്നു...ഹും

    ReplyDelete
  17. സത്യത്തിൽ കൊതുകു സസ്യബുക്കോ മാംസബുക്കോ....

    ReplyDelete
  18. എന്തോന്നിത്! മോളില് ഫ്ലെക്സൊക്കെ വലിച്ചുകെട്ടി.... ;)

    ReplyDelete
  19. സത്യത്തില്‍ ഇത് വായിച്ച ഞാന്‍ സസി ആയി പോരെ

    ReplyDelete