Pages

To the Govt.

With respect to all Indians, This is what I have to tell to Indian Govt, Law & Order system, Politicians, and the whole system which Rules us. 



This post is under construction.. will upload the full version soon...

ഫേസ്ബുക്കും ഞാനും മാങ്ങയും 2 പെണ്‍കുട്ടികളും

നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും അപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ അപ് ലോഡ്  ചെയ്യാനും മറ്റും നമ്മള്‍ കാണിക്കുന്ന ശുഷ്കാന്തിയെ കുറിച്ച് ഞാന്‍ ഇടകൊക്കെ  ആലോചിക്കാറുണ്ട് . ഇതിനിടയില്‍ ഇന്നും ഇത്തരമൊരു സംഭവം ഉണ്ടായി. കുറെ നേരം ആലോചിച്ചതിന് ശേഷമാണ് ഞാന്‍ ഇങ്ങനെയൊരു ബ്ലോഗ്‌ ഇവിടെ ഇടാന്‍ തയ്യാറായത്. എന്നാലും സംഭവം നടക്കുന്ന സമയത്തും ആഹാ ഇത്ഫേസ്ബുക്കില്‍ ഇട്ടാല്‍ നന്നാകുമല്ലോ  എന്നു മാത്രമാണ്  ഈ പറയുന്ന ഞാനും ചിന്തിച്ചത്. ചില കാര്യങ്ങള്‍ നമ്മള്‍ മൈന്‍ഡ് ചെയ്യാതെ വിടും എന്നിട്ടോ.. ഫേസ്ബുക്കില്‍ വരുമ്പോള്‍ 100 ലൈകും 1000 ഷെയറും..! 

ശരി ഇനി കാര്യത്തിലേക്ക് കടക്കാം, ഇന്നലെ രാത്രി വര്‍ക്ക്‌ കഴിഞ്ഞു ഏകദേശം 12 മണിയോട് കൂടിയാണ് ഞാന്‍ റൂമില്‍ തിരിച്ചെത്തിയത്‌. അതുകൊണ്ട് തന്നെ രാവിലെ കുറച്ചു നേരം വൈകി എഴുനേറ്റു ജോലിക്ക് പോകാന്‍ തയ്യാറായി നില്കുകയായിരുന്നു.. തൊട്ടടുത്ത മെസ്സ് ഹൌസില്‍ നിന്നാണ് breakfast കഴിച്ചത്. കഴിച്ചു കൊണ്ട്  നില്‍കുമ്പോള്‍ ആണ് ആ സംഭവം ഉണ്ടായതു.. (ഹോ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത  ഒരു വിങ്ങല്‍.. ) മെസ്സില്‍ നിന്നും നോക്കിയാല്‍ പുറത്തുള്ള സാമാന്യം വലുപ്പമുള്ള ഒരു മാവ്  കാണാം. അതിനു ചുവട്ടിലൂടെ 2 സുന്ദരികളായ  പെണ്‍കുട്ടികള്‍ നടന്നു വരുന്നു, തൊട്ടു പുറകിലായി ഒരു യുവാവും ഉണ്ട്.. അതിനും പുറകില്‍ ഒരു വയസ്സായ വല്യമ്മയും ഉണ്ട്. പെണ്‍കുട്ടികള്‍ മാഞ്ചുവട്ടില്‍ എത്തിയതും ഏതോ ഒരു ലോറി തട്ടി മാവില്‍ കൊമ്പില്‍ നിന്നും ഒരു മാങ്ങ താഴെ വീണു. 

(ഈ ബ്ലോഗ്‌ വായിക്കുന്ന  ആണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്‌, ഞാന്‍ ഈ പറഞ്ഞ )   പെണ്‍കുട്ടികള്‍ ആ വഴി പോയി.. ഇനി വരില്ല. കഥയിലെ നായികാ/നായകന്‍ മാങ്ങയാണ്..) 

അതിലെ കടന്നു പോയ യുവാവ്‌ ആ മാങ്ങയിലേക്ക് നോക്കി.. ഒരു നെടുവീര്‍പ്പിട്ടു. പക്ഷെ എടുത്തില്ല. തൊട്ടു പുറകില്‍ വന്ന വല്യമ്മയും എടുത്തില്ല. എന്നാല്‍ ആ പാവത്തിന്  അതെടുത്താല്‍ നന്നായിരുന്നു എന്നുണ്ടായിരുന്നു. നിര്‍ഭാഗ്യം എന്ന് പറയട്ടെ അവരും അതെടുത്തില്ല.  വല്ലാത്ത വിഷമം തോന്നി. (ഇപ്പോള്‍ തന്നെ കണ്ടില്ലേ ബ്ലോഗ്‌ വരെ ചെയ്യുന്ന അവസ്ഥയില്‍ എത്തി )

ഇനിയാണ് കഥയില്‍ വില്ലന്റെ entry. ചീറി പാഞ്ഞു വന്ന ഒരു ബൈക്ക് യാത്രക്കാരന്‍ ആ മാങ്ങയെ നിഷ്കരുണം ഇടിച്ചു. എനിക്കവനോട് വന്ന ദേഷ്യത്തിന് ഹോ എന്താ പറയാ? കൊല്ലാന്‍ തോന്നി എനിക്ക്. ഒരു 2 മിനിറ്റ്  വെയിറ്റ് ചെയ്തിരുന്നെങ്കില്‍ ഞാന്‍ എടുക്കുമായിരുന്നു ആ മാങ്ങ..   ബൈകിനു പുറമേ ഒരു കാര്‍ കൂടി വന്നു, സത്യത്തില്‍ ഇത്തിരി മുളക് പൊടിയും ഉപ്പും കൂടെ ഉണ്ടായിരുന്നെങ്കില്‍ അവിടെ തന്നെ ഒരു ചമ്മന്തി ഉണ്ടാക്കാമായിരുന്നു. 

food കഴിച്ചു ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. നഗര മധ്യത്തില്‍ നടന്ന ആ അരുംകൊലയ്ക്ക് ഞാനും സാക്ഷിയായല്ലോ എന്നോര്‍ത്തപ്പോള്‍ വീണ്ടും മനസ്സില്‍ ഒരു തേങ്ങല്‍ അവശേഷിച്ചു..  പെട്ടെന്നാണ്  എനിക്ക് കയറാനുള്ള  KSRTC ബസ്‌ വന്നത്.. മനസ്സില്ലാ മനസ്സോടെ ആ മാങ്ങ, ക്ഷമിക്കണം മാങ്ങ ചമ്മന്തി.. അവിടെ തനിച്ചാക്കി ഞാന്‍ ബസ്‌ കയറി..

ബസില്‍ ഇരുന്നു മൊബൈലില്‍ ഇത് ടൈപ്പ് ചെയ്യുമ്പോഴും മനസ്സിലെവിടെയോ 2 സുന്ദരി പെണ്‍കുട്ടികളും, ആ ചെക്കനും വല്യമ്മയും, ഞെട്ടറ്റു വീണ മാങ്ങയും ബാക്കി നില്‍ക്കുന്നു..  

- സംഗീത് വിനായകന്‍