പൂര്വ്വജന്മ സൗഹൃദം..
മുന്‍ധാരണകളെ തിരുത്തുന്നവയാണ്
ചില മുഖങ്ങള്‍
ഒരു സൌഹൃദ സ്പര്‍ശമായ്..
നീറുന്ന പ്രണയത്താല്‍
മുറിവേറ്റ ഹൃദയത്തെ
ആശ്വാസവാക്കുകളാല്‍ തലോടി
പൂര്വ്വജന്മ സൗഹൃദം
പുനരാരംഭിക്കുന്ന ചിലര്‍...
__
ഒരു നിശാഗന്ധി പുഷ്പത്തിന് സമര്‍പ്പിക്കുന്നു. :)
സ്വാതന്ത്ര്യദിന ചിന്തകള്‍
ഭാരതീയരായ നാം സ്വാതന്ത്ര്യത്തിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ആര്‍ഷ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 66 വര്‍ഷം തികയുന്നു. ഈ അറുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ ഭാരതം കൈവരിച്ച നിരന്തരമായ നേട്ടങ്ങളും, വികസനങ്ങളും, ജനാധിപത്യത്തിന്റെ തിളക്കവും നമുക്ക് അഭിമാനിക്കുവാന് വക നല്കുന്നു. കൂടാതെ ലോക ഭൂപടത്തില്‍ പൊട്ടലുകളും പിളര്‍പ്പുകളും ഉണ്ടാകുമ്പോഴും ഇന്ത്യ ഇന്നും അഖണ്ഡതയോടെ തല ഉയര്‍ത്തി നില്ക്കുന്നു.
ഇത്തരം മധുരിക്കുന്ന ഓര്‍മ്മകള്‍ സ്വാതന്ത്ര്യദിനം നമുക്ക് നല്കുമ്പോഴും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആഗ്രഹിച്ചത് പോലുള്ള സ്വാതന്ത്ര്യത്തില്‍ നിന്നും നാം വളരെ അകലെയാണ്. വലിയ ആവേശമില്ലാതെ സ്വാതന്ത്ര്യദിനങ്ങള്‍ ഒരു ചടങ്ങായി ആഘോഷിക്കപ്പെടുന്നു.സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ കഴിവില്ലാത്ത, സ്വാതന്ത്ര്യത്തില്‍ നമ്മള് വഹിക്കേണ്ട ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് ബോധമില്ലാത്ത ഒരു ജനതയാണ് നാമിന്ന്.
സ്വാതന്ത്ര്യസമരത്തിന് ഗാന്ധിജി ഒരുക്കിയ മനുഷ്യബന്ധം നാമിന്ന് കാറ്റില്‍ പറത്തി. അധികാര മോഹവും, അഴിമതിയും, സ്വാര്‍ത്ഥ താത്പര്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട് ആദര്‍ശങ്ങളെ കൈവെടിയുന്നു. ഈ പ്രവണത ഇന്ന് രാജ്യത്തെ വികൃതമാക്കിയിരിക്കുന്നു. ജനാധിപത്യവും മത ഐക്യവും നമ്മള് പ്രഹസനമാക്കിതീര്‍ത്തു. രാജ്യതാത്പര്യങ്ങളെ മനസ്സിലാക്കാനോ വിലമതിക്കാനോ ഇന്ന് നമുക്ക് കഴിയുന്നില്ല. നാം ഒരു രാഷ്ട്രമായി, ഒരു ജനതയായി രൂപാന്തരപ്പെടേണ്ടത് മനുഷ്യബന്ധത്തിലൂടെയാണ് എന്ന് നാം മനസ്സിലാക്കേണ്ട കാലം കടന്നുപോയിരിക്കുന്നു.
ജയ്ഹിന്ദ്.
__________
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഞാന്‍ അവതരിപ്പിച്ച പ്രസംഗം. ഞങ്ങളുടെ കുടുംബസുഹൃത്തായ അനിയേട്ടന് എഴുതിതന്നത്. അന്നേ ദിവസം നടന്ന മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനവും പ്രിയ സുഹൃത്ത് വിഷ്ണുവിന് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. ഇന്നും ഈ വരികള്‍ക്ക് പ്രാധാന്യം ഉണ്ടെന്ന് തോന്നിയതിനാല്‍ പോസ്റ്റ് ചെയ്യുന്നു.. :)

ഈ ദിവസങ്ങളില്‍ നമ്മള് ഓര്‍ക്കേണ്ട പലരുമുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീരദേശാഭിമാനികളെ, അതിലൂടെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കേണ്ടത് നമ്മുടെ കര്‍മ്മമാണ്.
രാജ്യത്തെ പിളര്‍ക്കാന്‍ നാം അനുവദിക്കരുത്. വിഭജനം ഇല്ലാതാക്കാന്‍, ജനബന്ധം ഊട്ടിയുറപ്പിക്കാന്‍ നമ്മള് തയ്യാറാവണം. കണ്മുന്നില് നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്താന്‍ ഓരോ പൌരനും ബാധ്യസ്ഥനാണ്.
ദൈവം നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെ.. ഗാന്ധിസ്മരണകള്‍ നമുക്ക് വഴി കാണിക്കുന്ന നക്ഷത്രങ്ങളാകട്ടെ.. മൂല്യങ്ങള്‍ നമ്മളെ പുതിയ മനുഷ്യരാക്കട്ടെ..!!
ഐക്യം നമ്മുടെ ശക്തി.... കര്‍മ്മം നമ്മുടെ ലക്ഷ്യം
എന്റെ എളിയ വാക്കുകള്‍ നമ്മുടെ ധീരദേശാഭിമാനികള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് വിടവാങ്ങട്ടെ...
ജയ്ഹിന്ദ്.
__________
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഞാന്‍ അവതരിപ്പിച്ച പ്രസംഗം. ഞങ്ങളുടെ കുടുംബസുഹൃത്തായ അനിയേട്ടന് എഴുതിതന്നത്. അന്നേ ദിവസം നടന്ന മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനവും പ്രിയ സുഹൃത്ത് വിഷ്ണുവിന് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. ഇന്നും ഈ വരികള്‍ക്ക് പ്രാധാന്യം ഉണ്ടെന്ന് തോന്നിയതിനാല്‍ പോസ്റ്റ് ചെയ്യുന്നു.. :)
-San-
പെങ്ങള്‍ക്കൊരു സമ്മാനം.
എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ദിവസങ്ങളുടെ പട്ടികയിലേക്ക് ഒരു ദിനം കൂടി. ഓരോ ദിനവും വിലപ്പെട്ടത് തന്നെയെങ്കിലും ചില ദിവസങ്ങളോട് കൂടുതല്‍ പ്രിയം തോന്നും എന്ന് പറയാതെ വയ്യ. അങ്ങനെ ഒരു ദിനമാണിന്ന്. എന്റെ ചേച്ചിക്ക് എന്റെ വക ഒരു കുഞ്ഞു സമ്മാനം നല്കാന് കഴിഞ്ഞ നാള്. ഏറെക്കാലമായുള്ള ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടനാള്..
ഇനി അവള്‍ക്കൊരു കൂട്ടായി ഇതുണ്ടാവട്ടെ... എന്റെ താഴെ ഇനി കുറച്ച് അനിയത്തിമാര് കൂടെയുണ്ട്, ഏഴെട്ടെണ്ണം.. അവര്‍ക്കും സമയമാകുമ്പോള്‍ ഓരോ സ്കൂട്ടര്‍ വീതം വാങ്ങി നല്‍കണം എന്നുണ്ട്. അനിയന്കുട്ടന് ഒരു ബൈക്കും.. സമയമാവട്ടെ.. :)

Fucking Wedding.
ഹെഡിംഗ് കേട്ട് ഞെട്ടണ്ട. പുതിയ കോടതി വിധികളും നാട്ടാരുടെ സംശയങ്ങളും ആധികളും വിമര്‍ശനങ്ങളും ഒക്കെ കേട്ടപ്പോള്‍ ഓര്മ വന്നൊരു കഥ പറയാം എന്ന് കരുതി വന്നതാ.. പണ്ട് പണ്ട്.. വളരെ പണ്ട് നാട്ടിലൊക്കെ വിഭവങ്ങള്‍ ഒക്കെ കുറവായിരുന്ന സമയത്ത് ജനനനിരക്ക് നിയന്ത്രിക്കുക എന്നൊരു ഭാരിച്ച ജോലി രാജാക്കന്മാര്ക്ക് ഏറ്റെടുക്കേണ്ടി വന്നു. നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും ഈ നിയന്ത്രണം കൂടിയേ തീരു എന്നൊരവസ്ഥ സംജാതമായപ്പോള്‍ ഒരു നിയമം കൊണ്ട് വന്നു. എന്തെന്ന് വെച്ചാല്‍, കല്യാണം കഴിഞ്ഞ ദമ്പതികള്‍ക്ക് കുട്ടികള്‍ വേണം എന്നുണ്ടെങ്കില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു രാജാവിന്റെ അനുമതി ആവശ്യമാണ് എന്നൊരു നിയമം. മാത്രവുമല്ല, ഇത്തരം അനുമതി കിട്ടിയവര്‍ ആദ്യം ചെയ്യേണ്ടത് സംഭവം നടക്കുന്നിടത്ത് വഴിയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന വിധത്തില്‍ "Fornicating Under the Consent of King' എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വെക്കുകയും വേണമത്രേ... [പ്രധാന സംഭവങ്ങള്‍ ഒക്കെ അടച്ചുപൂട്ടി തന്നെയാണെന്ന് കരുതാം.. ബോര്‍ഡ് വെക്കേണ്ടത് പുറത്താണെന്ന് മാത്രം]
FUCK എന്ന വാക്കിന്റെ ഉല്പത്തിയെ കുറിച്ചുള്ള പ്രചാരമേറിയ ഒരു കഥ മാത്രമാണിത്. എന്നാല്‍ ഇക്കാലത്തെ സംഭവവികാസങ്ങളെ തട്ടിച്ചു നോക്കുമ്പോള്‍, കോടതി വിധിയും മറ്റും പരിഗണിക്കുമ്പോള്‍ ഇങ്ങനെ നടന്നു കഴിഞ്ഞാല്‍ അത് കല്യാണമായത്രേ.. ചുരുക്കത്തില്‍ പറഞ്ഞാല്‍ Fucking is a kind of Wedding.
വാദങ്ങളും പ്രതിവാദങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും.. എന്നാല്‍ കാലാകാലങ്ങളായി നാം അനുവര്‍ത്തിച്ചു പോരുന്ന കല്യാണം എന്ന പവിത്രമായ ആചാരത്തെയും, നാടിന്റെ സംസ്കാരത്തെയും അവഹേളിക്കുന്നതല്ലേ ഈ വിധി എന്ന് കൂടെ ഓര്‍ത്ത് പോവുകയാണ്. മുന്‍കാല പ്രാബല്യത്തോട് കൂടി നിയമം വരാതിരുന്നാല്‍ പലര്‍ക്കും നന്ന്..
_
ലാലേട്ടന് 'ചിത്രം' സിനിമയില്‍ ചോദിക്കുന്നത് പോലെ .. "എത്ര സുന്ദരമായ ആചാരങ്ങള്‍... വേറെയുമുണ്ടോ ??"
Subscribe to:
Posts (Atom)