Pages

ഡാഷ് മേനോന് ഒരു മറുപടി..



ആദ്യം ഈ സ്ക്രീന്‍ ഷോട്ട് ഒന്ന് മനസ്സിരുത്തി വായിക്കുക. ഇതില്‍ ചുവപ്പ് രേഖപ്പെടുത്തിയ ഭാഗങ്ങള്‍ നിങ്ങള്‍ വായിച്ചില്ലെങ്കിലും ഒന്നും തന്നെ സംഭവിക്കില്ല .. കാരണം ആ ഭാഗങ്ങളില്‍ ചില പേരുകള്‍ അല്ലാതെ മറ്റൊന്നും ഇല്ല. പറയാന്‍ പോകുന്നത് ഒരു സ്ത്രീയെ പറ്റിയാണ് എന്ന ബോധ്യമുള്ളതു കൊണ്ട് തന്നെ മര്യാദയുടെ ഭാഷയില്‍ മുഴുവന്‍ എഴുതി തീര്‍ക്കണം എന്നൊരാഗ്രഹവും ഉണ്ട്. 

ഒരാളെ കുറിച്ചുള്ള വിമര്‍ശനാത്മകമായ പോസ്റ്റിനു വിമര്‍ശിക്കപ്പെട്ട വ്യക്തി നല്‍കിയ മറുപടി കമന്റിന്റെ സ്ക്രീന്‍ ഷോട്ട് ആണ് ചുവടെ.. 





ഇനി ഈ മറുപടി നല്‍കിയ വ്യക്തി നടത്തിയിട്ടുള്ള ചില പ്രസ്താവനകള്‍ പറയാം.. 

1. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അസംഖ്യം സാഹിത്യ ശിശുക്കള്‍ എഫ് ബീ തൊട്ടിലില്‍ നിലവിളിക്കുന്നു.

2. അച്ചടി. മഷി, കടലാസ്, പേന എല്ലാം നശിക്കുന്ന ഒരു കാലം വരുമോ? ചിലപ്പോള്‍ വരാം. ഞാന്‍ മരിച്ചൊക്കെ കഴിഞ്ഞേ ഉണ്ടാവൂ.

3. സിസ്റ്റം ഓഫ് ചെയ്ത് രണ്ട് പുസ്തകം വായിക്കൂന്നേ...
4.  മഴയില്ലാത്തപ്പോള്‍ എനിക്ക് എഴുതാനെ പറ്റില്ല..
5. " ഫേസ് ബുക്ക് ചുമരും കക്കൂസ് ചുമരും ഒന്നാകുന്നതിലെ നീതി
ഫേസ് ബുക്കിലെ വമ്പന്‍ സ്രാവുകള്‍ക്ക് നീതികരിക്കാനകാത്ത ഒരു സത്യമാണ് ഞാന്‍ എഴുതാന്‍ പോകുന്നത്. ആദ്യ കാലം മുതല്‍ക്കേ ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലും എഴുതുന്നത് കാണുമ്പോള്‍ എനിക്ക് തീവണ്ടിയുടെ കക്കൂസ് മുറികള്‍ ഓര്‍മ്മവരും. ചുമരെഴുത്തിന്റെ ആദിമ സുഖത്തില്‍ അഭിരമിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍. നാല് ചുമരിന്റെ ധൈര്യം.....മനുഷ്യനെ ബിരിയാണി വച്ച് തിന്നുന്നതും വേലക്കാരിയെ ക്രൂരമായി ഉപദ്രവിക്കുന്നതും പെണ്‍കുട്ടികളെ ബാലത്കാരം ചെയ്യുന്നതും ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യും ചിലര്‍.. അത് ഭംഗിയായി ചുമരില്‍ പോസ്റ്റ്‌ ചെയ്യും വേറെ ചിലര്‍.. ഹ്ഹാ.... ഇത് കിടിലന്‍ എന്ന് പറഞ്ഞു കാണുകയും പങ്കു വെച്ച് ആസ്വദിക്കുകയും ചെയ്യും മറ്റു ചിലര്‍ ...... ഇത് കണ്ടു നിലവിളിക്കും വേറെ കൂട്ടര്‍ ...... ലൈക്‌, അണ്‍ ലൈക്‌ .. അത്മരോഷതിനെ ആയിരം വഴികള്‍... ഒന്നും ചെയ്യാനാകാത്ത ഒരു നപുംസക മനോഭാവം..... അടച്ച നാല് ചുമരിനുള്ളിലെ അടക്കി വെച്ച ആത്മ വികാരം. ഒന്നിനും ധൈര്യമില്ലാത്ത ഭീരുക്കളുടെ ആത്മ രോഷം..... ഇതിനു മുമ്പേ ഞാന്‍ കക്കൂസ് ചുമരുകളില്‍ മാത്രമേ കണ്ടിട്ടുള്ളു..... അടുത്ത വീട്ടില്‍ ചാവനായി കിടക്കുന്ന തളര്‍വാതം വന്ന ചേട്ടനെ കണ്ടിട്ട് 3 വര്‍ഷമായി. അയാളുടെ കുടുംബക്കാരെ കണ്ടാല്‍ ചിരിക്കാന്‍ വിഷമം. മരുന്നിനു പൈസ ചോദിച്ചാലോ.. വിശക്കുന്ന കുഞ്ഞിനു അരി വാങ്ങാന്‍ 10 രൂപ കൊടുക്കേണ്ടി വന്നാലോ. ആ ചേട്ടന്റെ പടം ഒന്ന് ഫേസ് ബുക്കില്‍ ഇട്ടു നോക്ക്... ഷെയര്‍ ചെയ്യുന്നു. ലൈക്‌ ചെയ്യുന്നു. കരയുന്നു. കോക്രി കാണിക്കുന്നു. ബ്ലോഗ്‌ എഴുതുന്നു...ഹ്ഹോ ... എന്തൊരു പ്രകടനം. ഇത്തരം ഷണ്ടന്‍മാരുടെ ആഭാസകരമായ നാട്യങ്ങള്‍ എഴുതിയ ചുമര്‍ ഫേസ് ബൂക്കിനും കക്കൂസ്സിനും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു"

______


ഇതൊക്കെ വെറും സാമ്പിള്‍ .. തിരഞ്ഞെടുക്കാന്‍ നിന്നാല്‍ ദിവസങ്ങള്‍ തികയാതെ വരും. അത്തരം ഒരു സാഹസത്തിനു ഞാന്‍ നില്‍ക്കുന്നില്ല.. പുള്ളിക്കാരിയുടെ ഭാഷയില്‍  പറഞ്ഞാല്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത പ്രി മെച്വര്‍ പേറു തന്നെയാണ് ഞാനും. (സാഹിത്യ ശിശു.. ) 

പുള്ളിക്കാരിയുടെ മുകളിലെ കമന്റ്‌ മാത്രം എടുത്തു വെറുതെ ഒന്ന് കീറി മുറിച്ചു നോക്കിയപ്പോള്‍ കണ്ടത് അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരാളും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വിധം അക്ഷരത്തെറ്റുകളാണ്. 
കൂടാതെ ഒന്നായി എഴുതേണ്ട വാക്കുകളെ മുറിച്ചു രണ്ടായി എഴുതിയിരിക്കുന്നു, അഭി സംഭോദന (അഭിസംബോധന ), വ്യക്തി ഹത്യ (വ്യക്തിഹത്യ) എന്നൊക്കെ എഴുതി കാണുമ്പോള്‍ ഭഗവാനെ ക്ഷമയുടെ നെല്ലിപലക കണ്ടു പോകും. 'ധ്രിതി'  ആണോ 'ധൃതി' ആണോ ശരി എന്ന് എഫ് ബീ തൊട്ടിലില്‍ കിടന്നു നിലവിളിക്കുന്ന പല ശിശുക്കള്‍ക്കും അറിയാം എങ്കിലും 'അച്ചടി കട്ടിലിലെ' ഈ ഭവതി മാത്രം അറിയാതെ പോയതിലെ ന്യായം എനിക്ക് മനസിലാകുന്നില്ല.. ബ്ളോഗില്‍ പോയി നോക്കിയാല്‍ ഇതിലേറെ കാണാന്‍ പറ്റും ഉന്തിയ എന്ന പദം  ഉന്ധിയ  എന്നൊക്കെ എഴുതിവെച്ചിരിക്കുന്നു.. (ഞാന്‍ കളിയാകുകയല്ല, എല്ലാം തികഞ്ഞവന്‍ എന്ന് അഹങ്കരിക്കുകയുമല്ല, പകരം എന്റെ ബ്ളോഗിലെ അക്ഷരതെറ്റുകള്‍ കണ്ടു പിടിക്കാന്‍ എങ്കിലും മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഒരു സിമ്പിള്‍ ടെക്നിക് )

പിന്നെ മുകളിലെ കമന്റിലെ ഏറ്റവും വിവാദപരമായ പ്രസ്താവന "ഏതു സ്ത്രീയെയും ഭോഗവസ്തുവായി കാണുന്ന മലയാളം ബ്ലോഗേഴ്സ് എന്ന തരാം താണ (തരംതാണ എന്നല്ലേ ശരി ?) ഗ്രൂപ്പിലെ അംഗങ്ങളോട് പ്രതികരിക്കാനും സംസാരിക്കാനും ഉള്ള ആ ഒരു സംസ്കാര കുറവ് എനിക്ക് ഇല്ലാതെ പോയി. ക്ഷമിക്കുക.. 

മുകളില്‍ പറഞ്ഞ പ്രസ്താവന നടത്തിയത് ആരാണെങ്കിലും അവരെ കൊണ്ട് അത് പിന്‍വലിപ്പിക്കണം എന്നൊരു വാശി എനിക്കുണ്ട് എന്ന് കരുതിക്കോളൂ... കാരണം ഞാനും ഇപ്പറഞ്ഞ ഗ്രൂപ്പിലെ ഒരംഗമാണ്.  
ഗ്രൂപ്പിലെ സകല അംഗങ്ങളെയും മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ നടത്തിയ ഈ പ്രസ്താവനയ്ക്ക് മാപ്പില്ല. സ്ത്രീകളും അടങ്ങുന്നതാണ് മലയാളം ബ്ലോഗേഴ്സ്  എന്ന ഗ്രൂപ്പ്‌  എന്നറിഞ്ഞാല്‍  നന്ന് .


ബ്ളോഗ്  സാഹിത്യത്തെ കഠിനമായി വിമര്‍ശിച്ച പുള്ളിക്കാരിയും ബ്ളോഗില്‍ പലതും കുത്തിക്കുറിച്ചിട്ടുണ്ട് ..പക്ഷെ  പറയാതെ വയ്യ,  ചിലപ്പോഴെങ്കിലും നമ്മള്‍  ആഗ്രഹിക്കുന്ന രീതിയില്‍ മികച്ച നിലവാരം പല കൃതികളും പുലര്‍ത്തുന്നുണ്ട്. എങ്കിലും മലയാള സാഹിത്യ ലോകത്ത് കമല സുരയ്യയും മറ്റും ഒഴിച്ചിട്ട കസേരയുടെ കാല്‍ക്കല്‍ ഇരിക്കാന്‍ പോലും ഇവര്‍ക്ക് അര്‍ഹതയില്ല, അങ്ങേയറ്റത്തെ പൊങ്ങച്ചത്തിന്റെ സ്ത്രീ രൂപത്തിനെ സാഹിത്യ ലോകം അംഗീകരിക്കണമെങ്കില്‍ ഇനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു, കുറഞ്ഞ പക്ഷം ഒരു നല്ല സ്ത്രീയാവാനെങ്കിലും. 

ഇനി മറ്റൊരു സ്ക്രീന്‍ ഷോട്ട് .. 









സ്ക്രീന്‍ ഷോട്ട് ഒന്നും ഇല്ലാതെ എഴുതാന്‍ പറ്റില്ലാ എന്നായിരിക്കുന്നു ന്റെ ദേവ്യേ ... എപ്പഴാ പുള്ളിക്കാരി ഇതൊക്കെ തള്ളിപ്പറയുക എന്ന് പറയാന്‍ പറ്റില്ലാ ... ഏതായാലും കഷ്ടിച്ച് നൂറു വര്‍ഷം  വരെ ജീവിക്കുന്ന (100 എന്ന് വെറുതെ പറയാണ് ..) ഒരു മനുഷ്യന് ആയിരം വര്‍ഷങ്ങളിലേക്ക് അക്ഷരങ്ങളും വാക്കുകളും അന്യമാകട്ടെ  എന്ന് പറയുന്നതില്‍ ദേവിയോടുള്ള (സരസ്വതി ) അനിഷ്ടം വ്യക്തം.. കാരണം അവനു തല്ക്കാലം അക്ഷരങ്ങള്‍ അന്യമാവാന്‍ പോകുന്നില്ല, അപ്പോള്‍ ദേവി തേവിടിശ്ശിയായി മാറില്ലേ? അങ്ങനെ മാറാന്‍ വേണ്ടിയല്ലേ ഈ ശാപം? വാക്കുകളില്‍ ഒരു അഭിനവ കണ്ണകി ചമയല്‍ വ്യക്തം. 

മഴയുള്ളപ്പോള്‍ മാത്രം എഴുതാന്‍ കഴിയുന്ന ഭവതി എഴുതാതിരിക്കാന്‍ ഇനി മേലില്‍ മഴ പെയ്യല്ലേ എന്ന് വരെ ഈയുള്ളവന്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോവുകയാണ് .. 

പുള്ളിക്കാരിയുടെ ആഗ്രഹം എഴുത്തില്‍ പുലവന്‍ ആകണം എന്നാണത്രേ.. ആകട്ടെ .. എത്രയും വേഗം തന്നെ ആകട്ടെ.. എന്നിട്ട് വേണം ഇതുവരെ കാണിച്ചു കൂട്ടിയതിനും മറ്റും ചേര്‍ത്ത്  പൊലയാടി  മോളെ .. എന്ന് വിളിക്കാന്‍ .. അത് നിര്‍ഭയം വിളിക്കുക തന്നെ ചെയ്യും .. ഇനി ആ പ്രയോഗത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഞാന്‍ വെറും സാഹിത്യ ശിശു എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

ഇതാരെ ഉദ്ദേശിച്ചാണോ എഴുതിയത് അവര്‍ വായിക്കുമോ എന്നറിയില്ല.. അതിനുള്ള സമയം അവര്‍ക്കുണ്ടയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.. അത്രയേ വേണ്ടൂ.. 

> അശുഭം, അപൂര്‍ണ്ണം <


പ്രണയമധു


പ്രണയമധു തന്‍ ചഷകവുമായ്
എന്‍ പ്രണയിനിയവള്‍ വരും
കനവുകളില്‍ നിനവുകളില്‍
അവള്‍ നിറയും
പകരുന്ന ലഹരിയില്‍ ഞാനലിയും
ഒരുമാത്ര വൈകാതെ തേന്‍ കിനിയും

ഹെല്‍മെറ്റ്‌ വേട്ടക്കാര്‍

2009 ഒക്ടോബര്‍ , നാട്ടിലെ ഗ്രേസ് എന്ന പ്രമുഖ റസ്ക് നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന സമയം. കമ്പനിയിലേക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങുന്നതിനും അതിനടുത്ത ദിവസങ്ങളില്‍ സ്ഥിരമായി ബൈക്കില്‍ യാത്ര ചെയ്യേണ്ടതിനാല്‍ ഒരു ഹെല്‍മെറ്റ്‌ വാങ്ങുന്നതിനുമായി ഞാനും എന്റെ സുഹൃത്ത്‌ ഷാഹിദും ഒരുമിച്ചു ബൈക്കില്‍ തന്നെ കോഴിക്കോട് ടൌണിലേക്ക് പുറപ്പെട്ടു. തിരക്കില്‍ മറന്നു പോവാതിരിക്കാനായി വാങ്ങേണ്ട സാധനങ്ങളുടെയും ചെയ്യേണ്ട കാര്യങ്ങളുടെയും ഒരു ലിസ്റ്റ് എഴുതി കയ്യില്‍ വെച്ചിരുന്നു. ഹെല്‍മെറ്റ്‌ വാങ്ങണം എന്നതുള്‍പ്പെടെ. മാസാവസാനം ആയതിനാല്‍ ഫണ്ട്‌ പിരിവിനായി ഹെല്‍മെറ്റിന്റെ പേരും പറഞ്ഞു കാക്കിക്കുപ്പായക്കാര്‍ പുറത്തിറങ്ങുന്ന സമയം, ദൂരെ നിന്നെ അവരെ ഞങ്ങള്‍ കണ്ടിരുന്നു.. എങ്കിലും അവര്‍ നില്‍ക്കുന്നതിനു തൊട്ടപ്പുറത്ത് തന്നെ റോഡ്‌ അരികില്‍ ഹെല്‍മെറ്റ്‌ കച്ചവടം ചെയ്യുന്ന ഹിന്ദിക്കാരനില്‍ നിന്നും ഹെല്‍മെറ്റ്‌ വാങ്ങുകയായിരുന്നു ഉദ്ദേശം.. അതുകൊണ്ട് തന്നെ പിരിവിനു നില്‍ക്കുന്നവരില്‍ നിന്നും ചെറിയ ദയ പ്രതീക്ഷിച്ചു കൊണ്ട്, അവര്‍ ആകെ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..  അവരുടെ മുന്‍പില്‍ വെച്ച് തന്നെ ഹെല്‍മെറ്റ്‌ വാങ്ങാമല്ലോ എന്ന ചിന്തയുമായി മുന്നോട്ടു തന്നെ വണ്ടി വിട്ടു. പുതിയ ഇരകളെ കണ്ടയുടനെ കാക്കികള്‍ ചാടി വീണു.. എവിടെ ഹെല്‍മെറ്റ്‌? ബുക്കും പേപ്പറും എടുക്ക്.. ലൈസന്‍സ് ഇല്ലേ? തുടങ്ങിയ പതിവ് ചോദ്യങ്ങള്‍ .. 



അത് മാന്യമായി ചോദിച്ചിരുന്നെങ്കില്‍ ഒന്നും തോന്നില്ലായിരുന്നു.. എന്നാല്‍ ഇതങ്ങനെയല്ല.. അതിലൊരാള്‍ തികച്ചും അസഹനീയമായ രീതിയില്‍ തെറി പ്രയോഗം തുടങ്ങി. ഞാനും ഷാഹിയും ഹെല്‍മെറ്റ്‌ വാങ്ങാന്‍ എഴുതി വെച്ച ലിസ്റ്റ് എടുത്തു കാണിച്ചിട്ട് പറഞ്ഞു "സര്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ ഹെല്‍മെറ്റ്‌ വാങ്ങിക്കോളാം, അതിനുള്ള കാശ് മാത്രമേ കയ്യിലുള്ളൂ "എന്നൊക്കെ.. പക്ഷെ ഇതൊന്നും കേള്‍ക്കാന്‍ പുള്ളിക്കാരന് ഒട്ടും സമയമില്ലാ.. തെറിയോടു തെറി, അതും പറയാനും കേള്‍ക്കാനും അറപ്പുളവാകുന്ന നല്ല ഭരണിപ്പാട്ട് തന്നെ. തെറി കൂടിക്കൂടി വന്നപ്പോള്‍ ഗതികെട്ട  ഞാന്‍ ചോദിച്ചു, "സര്‍ ഞാന്‍ താങ്കളുടെ മകന്റെ പ്രായമല്ലേ ഉള്ളൂ.. ഇങ്ങനെ തെറി പറയണോ"  എന്ന്.. 

ദൈവമേ.. ചോദിച്ചു കുടുങ്ങിയല്ലോ എന്നായി ഞാന്‍ .. പുള്ളിയുടെ വക അതിനും തെറി, ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന മറ്റേ കാക്കി എന്റെ ലൈസന്‍സ് തിരിച്ചു തന്നു.. ഒരു നൂറു രൂപയടയ്ക്കാന്‍ പറഞ്ഞു. ലൈസന്‍സ് കയ്യില്‍ വാങ്ങിയ ഞാന്‍ തെറി പറഞ്ഞ കാക്കിയുടെ നെഞ്ചിലെക്കൊന്നു നോക്കി, ആ മഹത് വ്യക്തിയുടെ പേരറിയാന്‍ വേണ്ടി നോക്കിയതാണ്, ആ നോട്ടം പുള്ളിക്കാരന്‍ കണ്ടു, 
"ഇന്നാ നോക്കിക്കോ എന്റെ പേര് ജയ****** എന്നാണു, നീ പോയി കേസ് കൊടുക്ക്‌ ... %&^*$^ %#%@" (അതെ, പിന്നെയും കേള്‍ക്കാന്‍ കൊള്ളാത്ത നല്ല മുട്ടന്‍ തെറി) കയ്യിലുണ്ടായിരുന്ന നൂറു രൂപ എടുത്തുകൊടുക്കാന്‍ നില്‍ക്കവെയാണ് പുള്ളി ഇത് പറഞ്ഞത്, ഒരു നിമിഷം എന്റെ തല പെരുത്തു കയറി, തലയും കയ്യും തമ്മിലുള്ള ബന്ധം വിട്ടതുകൊണ്ടായിരിക്കണം രണ്ടാമതൊന്നാലോചിക്കാതെ അയാളുടെ കോളറിനു ഞാന്‍ കയറിപ്പിടിച്ചു, നന്നായി മുറുക്കി പിടിച്ചു കൊണ്ട് ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു "നായിന്റെ മോനെ ഇനി തെറി പറഞ്ഞാല്‍ ചെള്ള അടിച്ചു ഞാന്‍ പൊട്ടിക്കും" എന്ന്. ഞാന്‍ പറഞ്ഞത് തെറി ആയിരുന്നോ ? അറിയില്ല, പെട്ടെന്ന് പറഞ്ഞു പോയി അത്ര തന്നെ..

ഒരു നിമിഷം അയാളുടെ കണ്ണുകളിലെ ഭയം ഞാന്‍ കണ്ടു, പെട്ടന്നൊരു പൊട്ടിത്തെറി അയാള്‍ പ്രതീക്ഷിച്ചു കാണില്ല. തിരിച്ചെന്തെങ്കിലും പറയാനോ, പ്രവര്‍ത്തിക്കാനോ അയാള്‍ നില്‍ക്കുന്നതിനു മുന്‍പേ ഞങ്ങള്‍ ബൈക്കില്‍ കയറി കഴിഞ്ഞിരുന്നു.. എന്റെ പുറകെ ഓടിവരാന്‍ നിന്നപ്പോഴേക്കും "നീ പറ്റുമെങ്കില്‍ എന്നെ ഓടിച്ചിട്ട്‌ പിടിക്ക്" എന്ന് പറഞ്ഞു ഞാന്‍ വേഗം വണ്ടിയെടുത്തു. ഒരു വിധം സ്ഥലം വിട്ടു. ഞങ്ങളെ തെറി പറഞ്ഞു സ്വീകരിക്കുന്നതിനിടയില്‍ വേറെയും രണ്ടു പേരെ പിടിച്ചിട്ടിരുന്നതു കൊണ്ടായിരിക്കണം പുറകെ വരാനുള്ള സാഹസം അവര്‍ കാണിച്ചില്ല. എടുത്തു ചാടി അങ്ങനെ ചെയ്തതിന്റെ എല്ലാവിധ ഭയവും എനിക്കുണ്ടായിരുന്നു, പക്ഷെ ഹെല്‍മെറ്റ്‌ ഇടാതെ വന്ന മറ്റു ചെറുപ്പക്കാരുടെ കൈവണ്ണം കണ്ട ധൈര്യം മാത്രമായിരുന്നു എനിക്ക്, തിരിച്ചു കിട്ടിയാല്‍ തടഞ്ഞു വെക്കാന്‍ എങ്കിലും നാലുപേര്‍ ഉണ്ടാകും എന്ന ധൈര്യം. 

ഞങ്ങള്‍ മുന്നോട്ടു പോകവേ ടൌണിലെ ഒരു ബ്ലോക്കില്‍ വെച്ച് ഞങ്ങളുടെ കൂടെ അവിടെ പിടിച്ചിട്ട ബൈക്കുകാരില്‍ ഒരാള്‍ ഞങ്ങളുടെ ഒപ്പമെത്തി. എന്നിട്ട് പറഞ്ഞു "ഇങ്ങള് ധീരനാണ്ട്ടാ.."  എന്ന്. സത്യത്തില്‍ ആ വാക്കുകള്‍ ആണ് എനിക്ക് ധൈര്യം പകര്‍ന്നത്. വരും വരായ്മകള്‍ ചിന്തിക്കാതെ എടുത്തു ചാടിയിട്ടും അതിന്റെ അനന്തരഫലമായി ഒന്നും തന്നെ സംഭവിച്ചില്ല.. കുറെ ദിവസം എന്തെങ്കിലും കേസ് ഉണ്ടാകും, സെമന്‍സ്  വരും എന്നൊക്കെയുള്ള പേടിയില്‍ ഇരുന്നു. പക്ഷെ ഭയപ്പെട്ട പോലെ ഒന്നും സംഭവിച്ചില്ല. 

എന്നാല്‍ ഇതിനെക്കുറിച്ച് എന്റെ ബ്ലോഗില്‍ നീട്ടി വലിച്ചൊരു കുറിപ്പെഴുതിയപ്പോള്‍ മുതല്‍ , ആ കുറിപ്പ് ഓര്‍ക്കുട്ടിലൂടെയും മറ്റും സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചില ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി, അവയില്‍ ചിലതില്‍ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. അതിനു കാരണം ബ്ലോഗിലെ എന്റെ മറ്റു പോസ്റ്റുകള്‍ കൂടിയായിരുന്നു. അജ്മല്‍ കസബിനെ കുറിച്ചും, രാഹുല്‍ ഗാന്ധിയെന്ന അമുല്‍ ബേബിയെ കുറിച്ചും, 'ഇറ്റാലിയന്‍ റിമോട്ട് ഉള്ള ഇന്ത്യന്‍ റോബോട്ടിനെ' കുറിച്ചുമൊക്കെ എഴുതിയതും ഒക്കെ ഈ ഫോണ്‍ കോളുകള്‍വരുന്നതിനു കാരണമായി. പിന്നെ അതുവരെ എഴുതിയ പത്തോളം ബ്ലോഗുകള്‍ അപ്പാടെ ഡിലീറ്റ് ചെയ്തുകൊണ്ടും നിലവിലെ മൊബൈല്‍ നമ്പര്‍ മാറ്റിക്കൊണ്ടും ഒരു വിധം തടിതപ്പി. 

ഇന്ന് ഇതിന്റെ പേരില്‍ ഒരു ഫോണ്‍ കോള്‍ വന്നാലോ, ഒരു അന്വേഷണം വന്നാലോ എനിക്ക് ഭയമില്ല.. കാരണം നേരും നെറിയും എന്റെ ഭാഗത്താണ് എന്ന വിശ്വാസം എനിക്കുണ്ട്. ഇനി വരുന്നിടത്ത് വെച്ച് കാണാം. അല്ലെ?   

അന്ന് ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ എഴുതിയ ഹാര്‍ഡ് കോപ്പികള്‍ ഇന്നെന്റെ കയ്യിലുണ്ട് വരും ദിനങ്ങളില്‍ അവയില്‍ ഇന്നും പ്രസക്തിയുള്ളവ ഇവിടെ പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും വായിക്കുക. സത്യമെന്ന് തോന്നുന്നവയെ സ്വീകരിക്കുക. 

ചേര്‍ത്ത് വായിക്കുക: ഇന്നും ഈ വേട്ടക്കാര്‍ക്ക് കാശ് കൊടുക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഹെല്‍മെറ്റ്‌ ഉപയോഗിക്കാറുള്ളത്.. അവരെ കാണുമ്പോള്‍ മാത്രം എടുത്ത് വെക്കും. അല്ല പിന്നെ... 

-San-

ഇനിയെത്ര കാണാന്‍ ഇരിക്കുന്നു?

അവര്‍ സുഹൃത്തുക്കളായിരുന്നു, വൈകിട്ട് കവലയിലെ ചായക്കടയില്‍ ഓരോ കട്ടനും കുടിച്ചു കഥയും പറഞ്ഞിരിക്കുന്നതിനിടയില്‍ മക്കള്‍ പ്ലസ്‌ ടു ജയിച്ച വിശേഷങ്ങളും കടന്നു വന്നു.. കൂട്ടത്തില്‍ സാമ്പത്തികമായി കുറച്ചു മുന്‍പേ നില്‍ക്കുന്നയാള്‍ പ്ലസ്‌ ടു ജയിച്ചതിനു മകന് വാങ്ങി കൊടുക്കാന്‍ പോകുന്ന പള്‍സര്‍ ബൈക്കിന്റെ മേന്മകളും കുറെ തട്ടിവിട്ടു.. ഒന്നും മിണ്ടാതെ മുകളിലേക്കും നോക്കി ഇരിക്കാനേ രണ്ടാമന് കഴിഞ്ഞുള്ളൂ. അവരുടെ മക്കളും കളിക്കൂട്ടുകാര്‍ ആയിരുന്നു.

നാളുകള്‍ക്കു ശേഷം  കവലയില്‍ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി തട്ടിത്തെറിപ്പിച്ചത് അതെ പള്‍സര്‍ ബൈക്ക് തന്നെയായിരുന്നു.. കയ്യും വിട്ടു കവലയിലൂടെ അതിസാഹസികമായി അഭ്യാസവും കാണിച്ചു പോകുന്നതിനിടയില്‍ .. പതിനേഴിന്റെ ചോരത്തിളപ്പില്‍ ഒരു ലൈസന്‍സ് പോലും എടുക്കാതെ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു സംഭവം തന്നെ എന്ന് തെളിയിക്കാനുള്ള തിടുക്കം.



തന്റെ മകന് വണ്ടി വാങ്ങി കൊടുക്കാതിരുന്നത് എത്ര നന്നായി എന്ന് ചിന്തിക്കുന്ന രണ്ടാമന്‍ .. ഒരു ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് മരണ വീട്ടില്‍ നിന്നും കവലയിലേക്കു തന്നെ മടങ്ങി വന്ന രണ്ടാമന്‍ കണ്ടത് കയ്യില്‍ വിലങ്ങുമായി പോലീസുകാരോടൊപ്പം നില്‍ക്കുന്ന സ്വന്തം മകനെയാണ്. ബൈക്ക് വാങ്ങുവാനുള്ള കാശിനായി നഗരത്തിലെ പ്രശസ്തമായ ബാങ്കിന്റെ ATM  കുത്തി പൊളിക്കാന്‍ ചെന്ന കൂട്ടത്തില്‍ അവനും ഉണ്ടായിരുന്നത്രേ..

രണ്ടു മക്കളും കവലയിലെ ചായക്കടയില്‍ സംസാരിക്കാനുള്ള വിശേഷങ്ങള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു.. കഷ്ട്ടം.  നമ്മള്‍ ഇനിയുമെത്ര കാണാന്‍ ഇരിക്കുന്നു?

അവന്‍

ഇന്നും എന്നെ തിരഞ്ഞാണവന്‍ വന്നത്
ആ കണ്ണുകള്‍ തിരഞ്ഞതും എന്നെ മാത്രം 
എനിക്ക് വേണ്ടിയാണവന്‍ ക്ലാസ്സില്‍ വരുന്നത് 
എന്റെ മുഖത്തേക്ക് മാത്രമാണവന്‍ നോക്കിയിരിക്കാറും
ഒരിക്കല്‍ പഠിച്ചതെല്ലാം മറന്നതും ഞാന്‍ കാരണമത്രേ..
എന്നെ മാത്രമാണവന്‍ സ്നേഹിക്കുന്നത് 
വഴിയരികില്‍ കാത്തു നിന്നതും 
ഒളികണ്ണെറിഞ്ഞു നടന്നതും എനിക്ക് വേണ്ടി 
അവനെന്നോടുള്ള സ്നേഹം വാക്കുകള്‍ക്കതീതമാണ് 
ഒരിക്കലും അവനെന്നെ വേദനിപ്പിച്ചില്ലാ 
അവന്റെ ലോകം ഞാന്‍ മാത്രമായിരുന്നു..
ആ കണ്ണുകളില്‍ എന്റെ മുഖം മാത്രം 
എന്നും തിളങ്ങുമായിരുന്നു

എന്നിട്ടും ഒരുനാള്‍ ,
മറ്റൊരാള്‍ക്ക് മുന്നില്‍ താലി ചാര്‍ത്തുവാനായി
ഞാന്‍ തല നീട്ടിയപ്പോള്‍ 
അവന്റെ ഉള്ളം പിടച്ചത് ഞാനറിഞ്ഞില്ലാ  
എനിക്ക് വേണ്ടി നിറഞ്ഞ കണ്ണിലെ 
വിരഹത്തിന്റെ ഉപ്പു കലര്‍ന്ന കണ്ണീര്‍ 
ഏതു  നിളയില്‍ ചെന്നലിഞ്ഞുവെന്നും ഞാനറിഞ്ഞില്ലാ..