കഥയും കഥാപാത്രവും മാറി മാറി വരും
കഥയിലോരോന്നിലും ഞാനുമൊരു കഥയാകും
കഥ കവിതയിലേക്കും കവിത കടം കവിതയിലേക്കും
ഗതി മാറും
ഞാന്‍ കഥയായും കവിതയായും ഗതി മാറും
കലയും കഥയും കവിതയും ഞാനാകുമ്പോള്‍
ജീവിതമെനിക്കൊരു കടം കവിതയാകും
ഉത്തരത്തിനലയുന്നൊരു കടം കഥയാകും
ഉത്തരം തേടുന്ന പഴംകഥയാകും
കഥ പാഴാകും പാഴ്കവിതയാകും
കളി പറയും കളി വീണയും
കഥ പറയും മണ്‍ചട്ടിയും
കര കാണാ കടലല മീതെ
കര തേടും ഒരു തോണിയും
കണ്ണീരും കനവുകളും
കണ്ണടയും കടലാസും
കഥയില്ലതൊരു കാലവും
കറ പുരളആതൊരു കലവും
കലയില്ലാ കവിളുകളും
കലയുള്ള കരവിരുതുകളും
കടലാകും കഥ പോലെ
കര തേടും കഥയാകും..